അപേക്ഷകര്‍ തെരഞ്ഞെടുക്കുന്ന സര്‍ക്കിള്‍/സംസ്ഥാനങ്ങളിലെ ഒഴിവുകളിലക്കാണ് നിയമനം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (എസ്ബിഐ) സര്‍ക്കിള്‍ ബേസ്ഡ് ഓഫീസറാകാന്‍ ബിരുദക്കാര്‍ക്ക് അവസരം. (പരസ്യ നമ്പര്‍ ഇഞജഉ/ഇആഛ/202122/19). വിവിധ സര്‍ക്കിളുകളുടെ പരിധിയില്‍പ്പെടുന്ന സംസ്ഥാനങ്ങളിലെ ബാങ്കുകളിലായി ആകെ 1226 ഒഴിവുകളുണ്ട്. ഒരാള്‍ക്ക് ഏതെങ്കിലും ഒരു സംസ്ഥാനത്തിലേക്ക് മാത്രമേ അപേക്ഷിക്കാവൂ. അതത് സംസ്ഥാനത്തെ ഭാഷ അറിഞ്ഞിരിക്കണം. സര്‍ക്കിള്‍/സംസ്ഥാനം, ഭാഷ, ഒഴിവുകള്‍ എന്നീ ക്രമത്തില്‍ ചുവടെ:
അഹമ്മദാബാദ്, ഗുജറാത്ത്, ഗുജറാത്തി, ഒഴിവുകള്‍-354.
ബെംഗളൂരു കര്‍ണാടകം, കന്നട, ഒഴിവുകള്‍-278.
ഭോപാല്‍, മധ്യപ്രദേശ് ആന്റ് ഛത്തീസ്ഗഢ്, ഹിന്ദി, ഒഴിവുകള്‍-214
ചെന്നൈ, തമിഴ്നാട്, തമിഴ്, ഒഴിവുകള്‍-276
ജയ്പൂര്‍, രാജസ്ഥാന്, ഹിന്ദി, ഒഴിവുകള്‍-104.
അപേക്ഷകര്‍ തെരഞ്ഞെടുക്കുന്ന സര്‍ക്കിള്‍/സംസ്ഥാനങ്ങളിലെ ഒഴിവുകളിലക്കാണ് നിയമനം.
യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ അംഗീകൃത സര്‍വ്വകലാശാലാ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 1.12.2021 ല്‍ 21-30 വയസ്. അപേക്ഷകര്‍ 1991 ഡിസംബര്‍ രണിന് മുമ്പോ, 2000 ഡിസംബര്‍ ഒന്നിന് ശേഷമോ ജനിച്ചവരാകരുത്. സംവരണ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവുണ്ട്.
ഏതെങ്കിലും ഷെഡ്യൂള്‍ഡ് കമേര്‍ഷ്യല്‍ ബാങ്കിലോ റീജിയണല്‍ റൂറല്‍ ബാങ്കിലോ ഓഫീസറായി രണ്ട് വര്‍ഷത്തില്‍ കുറയാതെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം.
അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഭാഷാ പരിജ്ഞാനം (വായിക്കാനും എഴുതാനും മനസിലാക്കാനും കഴിയണം) വേണം. ടെസ്റ്റിലൂടെയാവും ഇത് വിലയിരുത്തപ്പെടുക.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://bank.sbi/careers ല്‍ ലഭ്യമാണ്. അപേക്ഷാ ഫീസ് 750 രൂപ. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല. അപേക്ഷ നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ഡിസംബര്‍ 29 നകം സമര്‍പ്പിക്കണം.
ഓണ്‍ലൈന്‍ റിട്ടണ്‍ ടെസ്റ്റ്, സ്ക്രീനിംഗ്, ഇന്റര്‍വ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്. ഓണ്‍ലൈന്‍ ടെസ്റ്റ് ജനുവരിയിലുണ്ടാവും. കാള്‍ലെറ്റര്‍ ജനുവരി 12 മുതല്‍ ഡൗണ്‍ലോഡ് ചെയ്ത് പരീക്ഷയെഴുതാം.
തിരുവനന്തപുരം, കൊച്ചി, തിരുനല്‍വേലി, മധുര, ചെന്നൈ, പനാജി, പുതുച്ചേരി, ബെംഗളൂരു, വിശാഖപട്ടണം, വിജയവാഡ, മുംബൈ, ഡല്‍ഹി ഉള്‍പ്പെടെ രാജ്യത്തെ 44 കേന്ദ്രങ്ങളിലായാണ് ഓണ്‍ലൈന്‍ ടെസ്റ്റ് നടത്തുക. പരീക്ഷയുടെ വിശദാംശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
സര്‍ക്കിള്‍ ബേസ്ഡ് ഒാഫീസറായി തെരഞ്ഞെടുക്കപ്പെട്ടവരെ 36000-63840 രൂപ ശമ്പള നിരക്കില്‍ നിയമിക്കുന്നതാണ്.
ഭരണഘടനയ്ക്കെതിരായ പരാമര്‍ശം: സജി ചെറിയാനെതിരെ നിയമവശങ്ങള്‍ പരിശോധിച്ച് സിപിഎം, എകെജി സെന്ററില്‍ അവയ്ലബിള് സെക്രട്ടറിയേറ്റും ചേരുന്നു
വരൂ, നമുക്ക് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം; ഭരണഘടനാ ലംഘനങ്ങള്‍ പൂക്കുകയും ചെയ്തോയെന്ന് നോക്കാം; സജി ചെറിയാനെതിരെ ഹരീഷ് പേരടി
നൂപുര്‍ ശര്‍മ്മയുടെ തലവെട്ടുന്നവര്‍ക്ക് സ്വന്തം വീട് സമ്മാനമായി നല്‍കാമെന്ന് ആഹ്വാനം;അജ്മേര്‍ ദര്‍ഗ പുരോഹിതന് രാജസ്ഥാന് പോലീസിന്റെ പിടിയില്‍
മെഡിസെപ്: ജീവനക്കാരുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു, പദ്ധതിക്ക് കീഴിലുള്ള ആശുപത്രികൾ നാമമാത്രം
'പൊറോട്ടയ്ക്ക് അമിത വില'; ആറ്റിങ്ങലില്‍ നാലംഗ സംഘം ഹോട്ടലുടമയുടെ തല അടിച്ചു പൊട്ടിച്ചു; ഗുരുതര പരിക്ക്
തളിയില്‍ ക്ഷേത്രത്തിലെ ആല്‍മരമുത്തശ്ശി ഓര്‍മയായി; കനത്ത മഴയിൽ ആല്‍മരം ഒരു വശത്തേക്ക്ചെരിഞ്ഞു, മുറിച്ചുമാറ്റിയത് അപകടം മുന്നിൽക്കണ്ട്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനില്‍ എന്‍ജിനീയര്‍, ഓഫീസര്‍: 294 ഒഴിവുകള്‍
ഇഎസ്ഐ മെഡിക്കല്‍ കോളജുകളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍: 491 ഒഴിവുകള്‍; ജൂലൈ 18 നകം അപേക്ഷിക്കണം
കോള്‍ ഇന്ത്യാ ലിമിറ്റഡില്‍ എന്‍ജിനീയറിങ് ബിരുദക്കാര്‍ക്ക് മാനേജ്മെന്റ് ട്രെയിനികളാവാം; സെലക്ഷന് ഗേറ്റ്-2022 സ്കോര്‍ അടിസ്ഥാനത്തില്‍
പിഎസ്സി: കേരള സിറാമിക്സില്‍ ജൂനിയര്‍ അസിസ്റ്റന്റ്/കാഷ്യര്‍/സ്റ്റോര്‍കീപ്പര്‍, ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ്; ഭൂജല വകുപ്പില്‍ മോട്ടര്‍ മെക്കാനിക്
ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടില്‍ എഡിറ്റോറിയല്‍ അസിസ്റ്റന്റ്, സബ് എഡിറ്റര്‍; കരാര്‍ അടിസ്ഥാനത്തില്‍ നിയമനം
രാഷ്ട്രസേവനം തൊഴിലാക്കാന്‍ യുവാക്കള്‍ക്ക് മികച്ച അവസരം; കര, നാവിക സേനകളില്‍ അഗ്നിവീര്‍, രജിസ്ട്രേഷന് ജൂലൈ 1 മുതല്‍