×
login
23-ന് നടത്താനിരുന്ന ഫാര്‍മസിസ്റ്റ്, ഡാറ്റാ അനലിസ്റ്റ് തസ്തികകളിലേക്കുള്ള പരീക്ഷകള്‍ എസ്ബിഐ‍ മാറ്റി; പുതുക്കിയ തീയതി പിന്നീട്

ഓണ്‍ലൈനായി നടത്താന്‍ തീരുമാനിച്ചിരുന്ന പരീക്ഷയുടെ ഹാള്‍ടിക്കറ്റ് ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ന്യൂഡല്‍ഹി: ഫാര്‍മസിസ്റ്റ്, ഡാറ്റാ അനലിസ്റ്റ് തസ്തികകളിലേക്കുള്ള പരീക്ഷകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ) മാറ്റി. മെയ് 23-ന് നടത്താനിരുന്ന പരീക്ഷകളാണ് കോവിഡ് വ്യാപനം കണക്കിലെടുത്ത് നീട്ടിവച്ചത്. പുതുക്കിയ തീയതികള്‍ പിന്നീട് പ്രഖ്യാപിക്കും. ഓണ്‍ലൈനായി നടത്താന്‍ തീരുമാനിച്ചിരുന്ന പരീക്ഷയുടെ ഹാള്‍ടിക്കറ്റ് ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

പരീക്ഷയുടേയും തുടര്‍ന്ന് നടക്കുന്ന അഭിമുഖത്തിെന്റയും അടിസ്ഥാനത്തിലാകും അന്തിമഫലം. 5,000-ത്തോളം ഒഴിവുകളുള്ള എസ്ബിഐ ജൂനിയര്‍ അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. 20-നും 28നും ഇടയിലാണ് പ്രായപരിധി. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.