×
login
നീലിറ്റില്‍ സയന്റിസ്റ്റ്: 127 ഒഴിവുകള്‍, ഓണ്‍ലൈന്‍ അപേക്ഷ നവംബര്‍ 21 വരെ

എക്‌സ്‌പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് ഓഫ് ഇന്ത്യ (എക്‌സിം ബാങ്ക്) മാനേജ്‌മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നു. 30 ഒഴിവുകള്‍.

കേന്ദ്രസര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (നീലിറ്റ്) സയന്റിസ്റ്റുകളെ തേടുന്നു. റിക്രൂട്ട്‌മെന്റ് വിജ്ഞാപനം  www.calicut.nielit.in/nic21 ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. വിവിധ ഗ്രേഡുകളില്‍ സയന്റിസ്റ്റ് തസ്തികയില്‍ ലഭ്യമായ ഒഴിവുകള്‍ ചുവടെ- സയന്റിസ്റ്റ് ഗ്രേഡ്-സി, ശമ്പളം 67700-208700 രൂപ. ഒഴിവുകള്‍-112. ഗ്രേഡ്-ഡി, ശമ്പളം 78800-209200 രൂപ, ഒഴിവുകള്‍-12. ഗ്രേഡ് ഇ, ശമ്പളം 123100-215900 രൂപ. ഒഴിവ്-1; ഗ്രേഡ്-8, ശമ്പളം 131100-216600 രൂപ, ഒഴിവുകള്‍-2.

യോഗ്യത, സെലക്ഷന്‍, സംവരണം അടക്കമുള്ള സമഗ്രവിവരങങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. അപേക്ഷ ഓണ്‍ലൈനായി നവംബര്‍ 21 നകം സമര്‍പ്പിക്കേണ്ടതാണ്.

 

ഇന്ത്യ എക്‌സിം ബാങ്കില്‍ മാനേജ്‌മെന്റ് ട്രെയിനി; ഓണ്‍ലൈന്‍ അപേക്ഷ നവംബര്‍ 4 വരെ


എക്‌സ്‌പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് ഓഫ് ഇന്ത്യ (എക്‌സിം ബാങ്ക്) മാനേജ്‌മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നു. 30 ഒഴിവുകളുണ്ട് (നേരിട്ടുള്ള നിയമനം). (ജനറല്‍ 12, ഒബിസി നോണ്‍ക്രീമിലെയര്‍ 9, ഇഡബ്ല്യുഎസ് 3, എസ്‌സി 3, എസ്ടി 3, പിഡബ്ല്യുബിഡി 3). കോര്‍പ്പറേറ്റ് ലോണ്‍സ് ആന്റ് അഡ്വാന്‍സ്ഡ്/പ്രോജക്ട് ഫിനാന്‍സ്/ലൈന്‍സ് ഓഫ് ക്രഡിറ്റ്/ഇന്റേണല്‍ ക്രഡിറ്റ് ഓഡിറ്റ്/റിസ്‌ക് മാനേജ്‌മെന്റ്/കംപ്ലയിന്‍സ്/ട്രഷറി ആന്റ് അക്കൗണ്ട്‌സ്/റിക്കവറി മുതലായ വിഭാഗങ്ങളിലാണ് പരിശീലനം.

യോഗ്യത: എംബിഎ/പിജിഡിബിഎ (രണ്ട് വര്‍ഷത്തെ ഫുള്‍ടൈം കോഴ്‌സ്. ഫിനാന്‍സ് സ്‌പെഷ്യലൈസേഷന്‍) 60% മാര്‍ക്കില്‍/തത്തുല്യ സിജിപിഎയില്‍ കുറയാതെ വിജയിച്ചിരിക്കണം. ബിരുദതലത്തില്‍ 50% മാര്‍ക്കില്‍ കുറയാതെ വേണം. സിഎ യോഗ്യത നേടിയവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 21-25 വയസ്. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസ്സിളവുണ്ട്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.eximbankindia.in ല്‍ ലഭിക്കും. അപേക്ഷ ഓണ്‍ലൈനായി നവംബര്‍ 4 നകം സമര്‍പ്പിക്കേണ്ടതാണ്.

 

 

 

  comment

  LATEST NEWS


  ഫുട്‌ബോളര്‍ ഷോപ്പിങ്; ജനിച്ച രാജ്യത്തിനെതിരെ കളിച്ചവര്‍ നിരവധി


  പറങ്കിപ്പടയ്ക്ക് സ്വിസ് വെല്ലുവിളി; കിരീടം സ്വപ്‌നം കണ്ട് പോര്‍ച്ചുഗള്‍


  സ്പാനിഷ് വലയറുക്കാന്‍ ആഫ്രിക്കന്‍ കരുത്തുമായി മൊറോക്കോ; പ്രീ ക്വാര്‍ട്ടര്‍ നാളെ


  വനിതാ ട്വന്റി20 ലോകകപ്പ്: ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനെ ഷെഫാലി നയിക്കും


  വിഴിഞ്ഞം ചര്‍ച്ച അലസി; ചൊവ്വാഴ്ച പരിഹാരമായേക്കും; നിര്‍മ്മാണത്തിന് തടസ്സം നില്‍ക്കില്ലെന്ന് സൂചന; തീരശോഷണം പഠിക്കാന്‍ സമരപ്രതിനിധി വേണ്ട


  ചലച്ചിത്ര നിര്‍മ്മാതാവ് ജെയ്സണ്‍ എളംകുളം ഫ്ലാറ്റില്‍ മരിച്ച നിലയില്‍; ശൃംഗാരവേലൻ, ജമ്നാപ്യാരി ചിത്രങ്ങളുടെ നിര്‍മ്മാതാവ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.