×
login
വിമുക്തഭടന്മാര്‍ക്ക് ഇന്ത്യന്‍ ബാങ്കില്‍ സെക്യൂരിറ്റി ഗാര്‍ഡാകാം; ഒഴിവുകള്‍ 202, ഓണ്‍ലൈന്‍ അപേക്ഷ മാര്‍ച്ച് 9 വരെ

ആര്‍മി/നേവി/എയര്‍ഫോഴ്‌സില്‍നിന്നുള്ള വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാം. എസ്എസ്എല്‍സി/മെട്രിക്കുലേഷന്‍/ തത്തുല്യ ബോര്‍ഡ് പരീക്ഷ പാസായിരിക്കണം. ബിരുദവും ഉയര്‍ന്ന റാങ്കുകളോ ഉള്ളവരെ പരിഗണിക്കില്ല.

ഇന്ത്യന്‍ ബാങ്കില്‍ വിമുക്തഭടന്മാര്‍ക്ക് സെക്യൂരിറ്റി ഗാര്‍ഡാകാം. വിവിധ സംസ്ഥാനങ്ങൡലെ ബ്രാഞ്ചുകളിലായി ആകെ 202 ഒഴിവുകളുണ്ട്. കേരളത്തില്‍ രണ്ട് ഒഴിവുകളാണുള്ളത്. (ഒബിസി-1, ജനറല്‍-1).

ആര്‍മി/നേവി/എയര്‍ഫോഴ്‌സില്‍നിന്നുള്ള വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാം. എസ്എസ്എല്‍സി/മെട്രിക്കുലേഷന്‍/ തത്തുല്യ ബോര്‍ഡ് പരീക്ഷ പാസായിരിക്കണം. ബിരുദവും ഉയര്‍ന്ന റാങ്കുകളോ ഉള്ളവരെ പരിഗണിക്കില്ല. 15 വര്‍ഷത്തെ സേവനപരിചയമുള്ള മെട്രിക്കുലേറ്റ് എക്‌സ്‌സര്‍വ്വീസ്‌മെന്‍മാരെ ബിരുദതുല്യമായി പരിഗണിക്കുമെങ്കിലും അപേക്ഷിക്കാന്‍ അര്‍ഹരാണ്. പ്രാദേശിക ഭാഷയില്‍ സംസാരിക്കാനും വായിക്കാനും എഴുതാനും കഴിവുണ്ടായിരിക്കണം. സ്വഭാവം 'എക്‌സംബ്ലററി'- ആയിരിക്കണം. പ്രാബല്യത്തിലുള്ള കമേര്‍ഷ്യല്‍ ഡ്രൈവിങ് ലൈസന്‍സ് (എല്‍എംവി) ഉള്ളവര്‍ക്ക് മുന്‍ഗണന. മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്‌നസ് ഉള്ളവരാകണം.

പ്രായപരിധി 26 വയസ്. ഒബിസി വിഭാഗങ്ങള്‍ക്ക് 29 വയസുവരെയും എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്ക് 31 വയസുവരെയുമാകാം. സായുധസേനാ സര്‍വ്വീസുകൂടി പരിഗണിച്ച് പരമാവധി 45 വയസായി നിജപ്പെടുത്തിയിട്ടുണ്ട്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം  www.indianbank.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശാനുസരണം അപേക്ഷ ഓണ്‍ലൈനായി മാര്‍ച്ച് 9 നകം സമര്‍പ്പിക്കേണ്ടതാണ്.


ഒബ്ജക്ടീവ് മാതൃകയിലുള്ള ടെസ്റ്റ്, ടെസ്റ്റ് ഓഫ് ലോക്കല്‍ ലാംഗുവേജ്, ഫിസിക്കല്‍ ഫിറ്റ്‌നസ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം പരീക്ഷാകേന്ദ്രങ്ങളാണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 14500-28145 രൂപ ശമ്പള നിരക്കില്‍ സെക്യൂരിറ്റി ഗാര്‍ഡായി നിയമനം ലഭിക്കും. ക്ഷാമബത്ത, വീട്ടുവാടക മുതലായ മറ്റാനുകൂല്യങ്ങളുമുണ്ട്.

 

 

 

  comment

  LATEST NEWS


  പൊതുമരാമത്ത് വകുപ്പിനെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് ജി. സുധാകരന്‍; '18 കോടി മുടക്കി നിര്‍മിച്ച റോഡും വെട്ടിപ്പൊളിക്കുന്നു'


  ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നതിന് വിലക്ക്


  'മതഭീകരര്‍ക്ക് നാടിനെ വിട്ടുനല്‍കില്ല'; ആലപ്പുഴയില്‍ ഇന്ന് ബജ്‌രംഗ്ദള്‍ ശൗര്യറാലി


  വിജയ് ബാബു ഏത് രാജ്യത്തേയ്ക്ക് കടന്നാലും നാട്ടിലെത്തിക്കാന്‍ തടസ്സമില്ല; റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കും, വിസ റദ്ദാക്കാനുള്ള നടപടികളും തുടങ്ങി


  പാലാരിവട്ടത്തും ബസ് ടെര്‍മിനലിലും ഐഐടി; കൂളിമാട് പാലത്തില്‍ അന്വേഷണത്തിന് കിഫ്ബി


  'കള്ളോളം നല്ലൊരു വസ്തു...'

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.