ഓണ്‍ലൈന്‍ ഒബ്ജക്ടീവ്, ഡിസ്ക്രിപ്റ്റീവ് ടെസ്റ്റ്, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്.
ലക്നൗ ആസ്ഥാനമായ സ്മാള്‍ ഇന്‍ഡസ്ട്രീസ് ഡവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (സിഡ്ബി) ജനറല്‍ സ്ട്രീമില്‍ ഗ്രേഡ് എ ഓഫീസര്‍/അസിസ്റ്റന്റ് മാനേജര്‍മാരെ തെരഞ്ഞെടുക്കുന്നു. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.sidbi.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ആകെ 100 ഒഴിവുകള്‍ (ജനറല്‍ -43, ഇഡബ്ല്യുഎസ് 10, ഒബിസി 24, എസ്സി 16, എസ്ടി 7), ശമ്പള നിരക്ക് 28150-55600 രൂപ. പ്രതിമാസം ഏകദേശം 70,000 രൂപ ശമ്പളം ലഭിക്കും.
യോഗ്യത- ബാച്ചിലേഴ്സ് ബിരുദം (നിയമം)/ബിഇ/ബിടെക് (സിവില്‍/ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍) അല്ലെങ്കില്‍ മാസ്റ്റേഴ്സ് ഡിഗ്രി (കോമേഴ്സ്/ഇക്കണോമിക്സ്/മാനേജ്മെന്റ്) അല്ലെങ്കില്‍ സിഎ/സിഎസ്/സിഡബ്ല്യുഎ/സിഎംഎ/സിഎഫ്എ അല്ലെങ്കില്‍ പിഎച്ച്ഡി 60% മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം. എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് 55 % മാര്‍ക്ക് മതി. പ്രായപരിധി 4.3.2022 ല്‍ 21-28 വയസ്. സംവരണ വിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവുണ്ട്.
അപേക്ഷാ ഫീസ് 1100 രൂപ. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 175 രൂപ മതി. അപേക്ഷ ഓണ്‍ലൈനായി മാര്‍ച്ച് 24 നകം സമര്‍പ്പിക്കണം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
ഓണ്‍ലൈന്‍ ഒബ്ജക്ടീവ്, ഡിസ്ക്രിപ്റ്റീവ് ടെസ്റ്റ്, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവയും കര്‍ണാടകത്തില്‍ ബെംഗളൂരു, മാണ്ഡ്യ, ബെല്‍ഗാവി, മൈസൂര്‍, ഹൂബ്ലി, ധര്‍വാഡ, ഗുല്‍ബര്‍ഗ എന്നിവയും ടെസ്റ്റ് സെന്ററുകളാണ്. ടെസ്റ്റ് സിലബസ, സംവരണ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
പൊതുമരാമത്ത് വകുപ്പിനെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് ജി. സുധാകരന്; '18 കോടി മുടക്കി നിര്‍മിച്ച റോഡും വെട്ടിപ്പൊളിക്കുന്നു'
ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നതിന് വിലക്ക്
'മതഭീകരര്‍ക്ക് നാടിനെ വിട്ടുനല്‍കില്ല'; ആലപ്പുഴയില്‍ ഇന്ന് ബജ്രംഗ്ദള് ശൗര്യറാലി
വിജയ് ബാബു ഏത് രാജ്യത്തേയ്ക്ക് കടന്നാലും നാട്ടിലെത്തിക്കാന്‍ തടസ്സമില്ല; റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കും, വിസ റദ്ദാക്കാനുള്ള നടപടികളും തുടങ്ങി
പാലാരിവട്ടത്തും ബസ് ടെര്‍മിനലിലും ഐഐടി; കൂളിമാട് പാലത്തില്‍ അന്വേഷണത്തിന് കിഫ്ബി
'കള്ളോളം നല്ലൊരു വസ്തു...'
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കൊച്ചിന് ഷിപ്പ്യാര്ഡില് വര്‍ക്ക്മെന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍: 274 ഒഴിവുകള്‍, ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ 6 വരെ
ഐഐഎഫ്ടിയില്‍ ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് പ്രോഗ്രാം; പഠനാവസരം കാക്കിനാട കാമ്പസില്‍, സെലക്ഷന് ടെസ്റ്റ് ജൂലൈ രണ്ടിന്
സിഫ്നെറ്റില്‍ ബിഎഫ്എസ്സി നോട്ടിക്കല്‍ സയന്‍സ്; വെസ്സല്‍ നാവിഗേറ്റര്‍/മറൈന്‍ ഫിറ്റര്‍ കോഴ്സുകളില്‍ പ്രവേശനം
കേന്ദ്ര തപാല്‍ വകുപ്പില്‍ ഗ്രാമീണ ഡാക് സേവക്
കേരള പോസ്റ്റല്‍ സര്‍ക്കിളില്‍ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍, ഡാക്ക് സേവക്: ഒഴിവുകള്‍ 2203
2065 കേന്ദ്ര തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷന് കമ്മീഷന് അപേക്ഷ ക്ഷണിച്ചു