ഓണ്‍ലൈന്‍ ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവരെ 36000-63840 രൂപ ശമ്പള നിരക്കില്‍ പ്രൊബേഷണറി ഓഫീസറായി നിയമിക്കും.
സൗത്ത് ഇന്ത്യന്‍ ബാങ്ക് വിവിധ ബ്രാഞ്ചുകളിലേക്ക് പ്രൊബേഷണറി ഓഫീസര്‍മാരെയും ക്ലര്‍ക്കുമാരെയും റിക്രൂട്ട് ചെയ്യുന്നു. ഓണ്‍ലൈന്‍ ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.southindianbank.com ല്‍ ലഭ്യമാണ്. അപേക്ഷ ഓണ്‍ലൈനായി ജനുവരി 11 വരെ സമര്‍പ്പിക്കാം.
പ്രൊബേഷണറി ഓഫീസര്‍ തസ്തികയ്ക്ക് ഇനി പറയുന്ന യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്എസ്എല്‍സി, പ്ലസ്ടു/തത്തുല്യ പരീക്ഷകളും എന്‍ജിനീയറിങ് ബിരുദ പരീക്ഷയും 60% മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം. ബിരുദവും ഏതെങ്കിലും പോസ്റ്റുഗ്രാഡുവേറ്റ് ബിരുദവും 60% മാര്‍ക്കോടെ വിജയിച്ചവരെയും പരിഗണിക്കും. പ്രായപരിധി 26 വയസ്സ്. എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് 5 വര്‍ഷത്തെ വയസ്സിളവുണ്ട്. അപേക്ഷാ ഫീസ് 800 രൂപ. എസ്സി/എസ്ടി വിഭാഗത്തിന് 200 രൂപ മതി.
ഓണ്‍ലൈന്‍ ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവരെ 36000-63840 രൂപ ശമ്പള നിരക്കില്‍ പ്രൊബേഷണറി ഓഫീസറായി നിയമിക്കും. ഇന്ത്യയിലെവിടെയും സേവനമനുഷ്ഠിക്കാന്‍ ബാധ്യസ്ഥമാണ്.
പ്രൊബേഷണറി ക്ലര്‍ക്ക് തസ്തികയ്ക്ക് ആര്‍ട്സ്/സയന്‍സ്/കോമേഴ്സ്/എന്‍ജിനീയറിങ് വിഷയങ്ങളില്‍ റഗുലര്‍ കോഴ്സുകളില്‍ പഠിച്ച് 60 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദമെടുത്തവര്‍ക്ക് അപേക്ഷിക്കാം. എസ്എസ്എല്‍സി/പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷകളിലും 60% മാര്‍ക്കില്‍ കുറയാതെ നേടിയിരിക്കണം. പ്രായപരിധി 26 വയസ്സ്. എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് 5 വര്‍ഷത്തെ വയസ്സിളവുണ്ട്.
അപേക്ഷാ ഫീസ് 800 രൂപ, എസ്സി/എസ്ടി വിഭാഗത്തിന് 200 രൂപ മതി. ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. ഓണ്‍ലൈന്‍ ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നവരെ 17900-47920 രൂപ ശമ്പളനിരക്കില്‍ നിയമിക്കും. കേരളത്തിലെ ബ്രാഞ്ചുകളിലും ഒഴിവുകള്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ഇതൊക്കെയല്ലെ തെമ്മാടിത്തം എന്നത്
കായിക കരുത്തിന്റെ പുതിയ ഇന്ത്യ
ആര് എസ് എസിന് അയിത്തം കല്പിക്കുമ്പോള്; ആദര്‍ശത്തെ നേരിടേണ്ടത് ആദര്‍ശം പറഞ്ഞു തന്നെയാകണം.
ഒറ്റക്കളിയും തോല്‍ക്കാത്ത തൃശൂര്ക്കാരന് നിഹാല്‍ സരിനും ചെസ് ഒളിമ്പ്യാഡില്‍ ഒരു സ്വര്‍ണ്ണം...
ഷിന്‍ഡെ സര്‍ക്കാര്‍ ഇനി രണ്ടല്ല, 18 മന്ത്രിമാർ കൂടി എത്തി; വിമര്‍ശകരുടെ വായടഞ്ഞു;മന്ത്രിയാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും
വൈദ്യുതി ബില്‍ വിപ്ലവകരം; നിരക്ക് കുറയും; കുത്തകകളാക്കി വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ കമ്പനികള്‍; നിയമത്തിന്റെ പ്രത്യേകതകള്‍ അറിയാം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
നാഷണല്‍ ആലൂമിനിയം കമ്പനിയില്‍ ഗ്രാഡുവേറ്റ് എന്‍ജിനീയര്‍ ട്രെയിനികളവാം; അവസരം എന്‍ജിനിയറിങ് ബിരുദകാര്‍ക്കും കെമിസ്ട്രി എംഎസ്ഡികാര്ക്കും
കര, നാവിക സേനകളില്‍ ഷോര്‍ട്ട് സര്‍വ്വീസ് കമ്മീഷന് ഓഫീസറാകാം; 1239 ഒഴിവുകള്‍, ഓണ്‍ലൈന്‍ അപേക്ഷ ഓഗസ്റ്റ് 24 വരെ
ഐടിബി പോലീസ് ഫോഴ്സില്‍ സബ് ഇന്‍സ്പെക്ടര്‍ (ഓവര്‍സിയര്‍), ഒഴിവുകള്‍ 37; പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡില്‍ ട്രെയിനി/പ്രോജക്ട് എഞ്ചിനീയറാകാം, 150 ഒഴിവുകള്‍, കരാര്‍ നിയമനം 3-4 വര്‍ഷത്തേക്ക്, സെലക്ഷന് ബെംഗളൂരുവില്‍
കൊല്ലം അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി; ഓഗസ്റ്റ് ഒന്നിന് ആരംഭിക്കാനിരുന്ന ഓണ്‍ലൈന്‍ രജിസ്ട്രേഷന് അഞ്ചാം തിയതിയിലേക്ക് മാറ്റി
എയിംസുകളില്‍ നഴ്സിംഗ് ഓഫീസര്‍; അവസരം ന്യൂഡല്‍ഹി ഉള്‍പ്പെടെ 19 എയിംസുകളില്‍, സെലക്ഷന് സെപ്തംബര്‍ 11ന് നടത്തുന്ന നോര്‍സെറ്റ് വഴി