×
login
സംസ്‌കൃതം സാഹിത്യം: ഗസ്റ്റ് അധ്യാപക ഇന്റര്‍വ്യൂ 19ന്

അതത് മേഖല കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ അതിഥി അധ്യാപക ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും കോളേജിയേറ്റ് ഡയറക്ടറുടെ നിര്‍ദ്ദേശാനുസരണം ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തിയവരും ആയിരിക്കണം.

തിരുവനന്തപുരം: തൃപ്പുണിത്തുറ സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ സംസ്‌കൃതം സാഹിത്യ വിഭാഗത്തില്‍ നിലവിലുള്ള ഒഴിവില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. 55 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും യു.ജി.സി നെറ്റുമാണ് യോഗ്യത.  

അതത് മേഖല കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ അതിഥി അധ്യാപക ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും കോളേജിയേറ്റ് ഡയറക്ടറുടെ നിര്‍ദ്ദേശാനുസരണം ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തിയവരും ആയിരിക്കണം. യു.ജി.സി യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ 19ന് രാവിലെ 11ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

 

 

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.