×
login
ഐഐഎസ്‌സിയില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്: 100 ഒഴിവുകള്‍, അപേക്ഷ ഫെബ്രുവരി 28 വരെ

അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവരെ 21700 രൂപ അടിസ്ഥാന ശമ്പളത്തില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റായി നിയമിക്കും.

കേന്ദ്രസര്‍ക്കാരിന് കീഴില്‍ ബാംഗ്ലൂരിലെ ഇന്ത്യന്‍  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐഐഎസ്‌സി) 100 ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരെ റിക്രൂട്ട് ചെയ്യുന്നു. (ജനറല്‍-42, ഒബിസി-25, എസ്‌സി-16, എസ്ടി-7, ഇഡബ്ല്യുഎസ്-10). ഭിന്നശേഷിക്കാര്‍ക്ക് 4 ഒഴിവുകളില്‍ നിയമനമുണ്ട്. (പരസ്യ നമ്പര്‍  R (HR)/Recruitment-2/2022).

അര്‍ഹത: ബിഇ/ബിടെക്/ബി ആര്‍ക്/ബിഎസ്‌സി/ബിസിഎ/ബിവിഎസ്‌സി ബിരുദം 55% മാര്‍ക്കില്‍/തത്തുല്യ ഗ്രേഡില്‍ കുറയാതെ വിജയിച്ചിരിക്കണം. പ്രായപരിധി 28-2-2022 ല്‍ 26 വയസ്. എസ്‌സി/എസ്ടി വിഭാഗത്തിന് 5 വര്‍ഷവും ഒബിസി വിഭാഗത്തിന് 3 വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷവും വിമുക്തഭടന്മാര്‍ക്ക് ചട്ടപ്രകാരവും പ്രായപരിധിയില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.

വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം  https://iisc.ac.in/positions-open-  ലിങ്കില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാ ഫീസ് ജനറല്‍/ഒബിസി/ഇഡബ്ല്യുഎസ് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 500 രൂപ. വനിതകള്‍/എസ്‌സി/എസ്ടി/പിഡബ്ല്യുഡി/ട്രാന്‍സ്ജന്‍ഡര്‍/വിമുക്തഭടന്മാര്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല. നിര്‍ദ്ദേശങ്ങള്‍ പാലിച്ച് അപേക്ഷ ഓണ്‍ലൈനായി ഫെബ്രുവരി 28 വരെ നല്‍കാം.


അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവരെ 21700 രൂപ അടിസ്ഥാന ശമ്പളത്തില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റായി നിയമിക്കും. സ്ഥിരം നിയമനമാണ്. ആദ്യത്തെ രണ്ടുവര്‍ഷം പ്രൊബേഷനിലായിരിക്കും.

 

 

  comment

  LATEST NEWS


  സിപിഎം-കോണ്‍ഗ്രസ് സഖ്യം; ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപ്പഞ്ചായത്ത് ഭരണത്തില്‍ നിന്നും ബിജെപി പുറത്ത്


  അനധികൃതമായി രാജ്യത്ത് പ്രവേശിക്കല്‍: മെഹുല്‍ ചോക്‌സിക്കെതിരായ കേസ് ഡൊമിനിക്ക റദ്ദാക്കി; തിരിച്ചെത്തിക്കാനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ക്ക് തിരിച്ചടി


  ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് വിന്‍സന്റ് സാമുവല്‍; ഗൂഢാലോചന കേസില്‍ അന്വേഷണ സംഘം മൊഴിയെടുത്തു


  ആത്മനിര്‍ഭര്‍; ഇന്ത്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 5ജി പരീക്ഷണം സമ്പൂര്‍ണ വിജയം


  പൊതുമരാമത്ത് വകുപ്പിനെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് ജി. സുധാകരന്‍; '18 കോടി മുടക്കി നിര്‍മിച്ച റോഡും വെട്ടിപ്പൊളിക്കുന്നു'


  ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നതിന് വിലക്ക്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.