×
login
ടിഎച്ച്ഡിസി ഇന്ത്യ ലിമിറ്റഡില്‍ 45 എന്‍ജിനീയര്‍ ട്രെയിനി; അവസരം സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ ബിഇ/ബിടെക് 65% മാര്‍ക്കോടെ ജയിച്ചവര്‍ക്ക്

അപേക്ഷ ഓണ്‍ലൈനായി ഇപ്പോള്‍ സമര്‍പ്പിക്കാം. www.thdc.co.in ല്‍ ഓഗസ്റ്റ് ഒന്നുവരെ അപേക്ഷകള്‍ സ്വീകരിക്കും.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ടിഎച്ച്ഡിസി ഇന്ത്യ ലിമിറ്റഡ് 45 എന്‍ജിനീയര്‍ ട്രെയിനികളെ തെരഞ്ഞെടുക്കുന്നു. സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ ബ്രാഞ്ചുകളില്‍ 65 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിഇ/ബിടെക് ബിരുദമെടുത്തവര്‍ക്കാണ് അവസരം. ഗേറ്റ്-2022 സ്‌കോര്‍ അടിസ്ഥാനത്തില്‍ വ്യക്തിഗത അഭിമുഖം നടത്തിയാണ് സെലക്ഷന്‍. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.thdc.co.in ല്‍ ലഭ്യമാണ്.

അപേക്ഷകര്‍ ഫുള്‍ടൈം എന്‍ജിനീയറിംഗ് ബിരുദമെടുത്തവരാകണം. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി/വിമുക്തഭടന്മാര്‍ വിഭാത്തില്‍പ്പെടുന്നവര്‍ക്ക് യോഗ്യതാപരീക്ഷക്ക് പാസ്മാര്‍ക്ക് മതിയാകും. പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളില്‍ ജനറല്‍ കാറ്റഗറിയില്‍പ്പെടുന്നവര്‍ക്ക് 65% മാര്‍ക്കുണ്ടാകണം. പ്രായപരിധി 2022 ഓഗസ്റ്റ് ഒന്നിന് 30 വയസ്. ഭാരത പൗരന്മാരായിരിക്കണം. അപേക്ഷാ ഫീസ് 600 രൂപ. എസ്‌സി/എസ്ടി/പിബ്ല്യുബിഡി/വിമുക്തഭടന്മാര്‍/ടിഎച്ച്ഡിസിഐഎല്‍ ജീവനക്കാര്‍ക്ക് ഫീസില്ല.

അപേക്ഷ ഓണ്‍ലൈനായി ഇപ്പോള്‍ സമര്‍പ്പിക്കാം.  www.thdc.co.in ല്‍ ഓഗസ്റ്റ് ഒന്നുവരെ അപേക്ഷകള്‍ സ്വീകരിക്കും. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. ഗേറ്റ്-2022 രജിസ്‌ട്രേഷന്‍ നമ്പര്‍ സഹിതമാണ് അപേക്ഷിക്കേണ്ടത്. ഗേറ്റ്-2022 അഡ്മിറ്റ് കാര്‍ഡും സ്‌കോര്‍കാര്‍ഡും ഇന്റര്‍വ്യു സമയത്ത് വെരിഫിക്കേഷനായി ഹാജരാക്കണം.

സംവരണ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവുണ്ട്. എസ്‌സി/എസ്ടി/ഒബിസി-എന്‍സിഎല്‍/പിഡബ്ല്യുബിഡി/വിമുക്തഭടന്മാര്‍/ഇഡബ്ല്യുഎസ് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കാണ് സംവരണം. വിവിധ വിഭാഗങ്ങൡപ്പെടുന്നവര്‍ക്കായുള്ള സംവരണ ഒഴിവുകള്‍ വിജ്ഞാപനത്തിലുണ്ട്.


എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ട്രെയിനികളായി തെരഞ്ഞെടുക്കപ്പെടുന്നവരെ 50,000 രൂപ അടിസ്ഥാന ശമ്പളത്തില്‍ നിയമിക്കും. ഒരുവര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാവുമ്പോള്‍ സീനിയര്‍ എന്‍ജിനീയറായി ഇ-3 ഗ്രേഡില്‍ 60,000-1,80,000 രൂപ ശമ്പളനിരക്കില്‍ നിയമിക്കുന്നതാണ്. ക്ഷാമബത്ത, ചികിത്‌സാ സഹായം, പ്രോവിഡന്റ് ഫണ്ട്, പെന്‍ഷന്‍, ഗ്രാറ്റുവിറ്റി മുതലായ ആനുകൂല്യങ്ങളുമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തില്‍ ലഭിക്കും.

 

 

 

  comment

  LATEST NEWS


  വിഴിഞ്ഞം വിഷയത്തിലെ സര്‍വ്വ കക്ഷിയോഗം പ്രഹസനം; തുറമുഖ നിര്‍മ്മാണം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ജില്ലാഭരണകൂടം പൂര്‍ണ്ണമായും പരാജയപ്പെട്ടു: ബിജെപി


  അദാനിക്ക് നഷ്ടമായ 200 കോടി സമരക്കാരില്‍ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതിയോട് ശുപാര്‍ശ ചെയ്ത് സര്‍ക്കാര്‍


  സമരക്കാരായ ലത്തീന്‍ രൂപത കൂടുതല്‍ ഒറ്റപ്പെടുന്നു; സര്‍വ്വകക്ഷിയോഗത്തില്‍ എല്ലാവരും വിഴിഞ്ഞം പദ്ധതിയെ പിന്തുണച്ചു


  ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് വിഴിഞ്ഞം പദ്ധതി എത്രയും വേഗം നടപ്പാക്കണമെന്ന് പറഞ്ഞ് സമരം ചെയ്തവരാണ് ലത്തീന്‍ രൂപത: തോമസ് ഐസക്ക്


  പഴയ ഒരു രൂപ, 50 പൈസ നാണയങ്ങള്‍ ഇനി വരില്ല; നിര്‍മ്മാണം അവസാനിപ്പിച്ച് റിസര്‍വ്വ് ബാങ്ക്


  കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 2023-24ലെ പ്രീബജറ്റ് യോഗങ്ങള്‍ സമാപിച്ചു; എട്ട് യോഗങ്ങളിലായി പങ്കെടുത്തത് 110ലധികം പേര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.