login
2020-ലെ സിവില്‍ സര്‍വീസസ് അഭിമുഖം‍ ഓഗസ്റ്റ് രണ്ടു മുതല്‍ പുനഃരാരംഭിക്കും

നേരത്തേ ഏപ്രില്‍ മാസം ആരംഭിച്ച അഭിമുഖ നടപടികള്‍ കോവിഡ് വ്യാപനംമൂലം നിര്‍ത്തി വയ്‌ക്കേണ്ടിവന്നിരുന്നു.

ന്യൂഡല്‍ഹി: 2020-ലെ സിവില്‍ സര്‍വീസസ് അഭിമുഖം ഓഗസ്റ്റ് രണ്ടു മുതല്‍ പുനഃരാരംഭിക്കും. സ്ഥിതിഗതികള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന്  യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്‌സി) ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. നേരത്തേ ഏപ്രില്‍ മാസം ആരംഭിച്ച അഭിമുഖ നടപടികള്‍ കോവിഡ് വ്യാപനംമൂലം നിര്‍ത്തി വയ്‌ക്കേണ്ടിവന്നിരുന്നു. 

'സാഹചര്യം വിലയിരുത്തിയശേഷം, 2020-ലെ സിവില്‍ സര്‍വീസസ് പേഴ്‌സണല്‍ ടെസ്റ്റ് ഓഗസ്റ്റ് രണ്ടു മുതല്‍ പുനഃരാരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്'-പ്രസ്താവനയില്‍ പറയുന്നു. സെപ്റ്റംബര്‍ 22 വരെ നീളുന്ന അഭിമുഖത്തിനായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കായി കോള്‍ ലെറ്റര്‍ യുപിഎസ്‌സിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. 

2046 ഉദ്യോഗാര്‍ഥികളാകും പങ്കെടുക്കുക. ജൂണ്‍ 27-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന സിവില്‍ സര്‍വീസസ് പ്രിലിമിനറി (2021), മെയ് ഒന്‍പതിന് നടത്താനിരുന്ന ഇപിഎഫ്ഒ തുടങ്ങി നിരവധി പരീക്ഷകള്‍ യുപിഎസ്‌സി നേരത്തേ നീട്ടിവച്ചിരുന്നു.  

 

    comment

    LATEST NEWS


    ചിന്തകള്‍ക്ക് യോഗ കരുത്തേകുമ്പോള്‍ വിഷാദചിന്തകള്‍ക്ക് നമ്മെ തകര്‍ക്കാനാവില്ലെന്ന് മോദി; യുഎന്നുമായി ചേര്‍ന്ന് ഇന്ത്യ യോഗ ആപ് പുറത്തിറക്കുന്നു


    കൊവിഡ് വ്യാപനം കുറയുന്നു: ഇന്ത്യക്കാര്‍ക്ക് വിസ അനുവദിച്ച്‌ വിവിധ രാജ്യങ്ങൾ, ടൂറിസ്റ്റ് വിസയിൽ റഷ്യയിലും ഈജിപ്തിലും ഇന്ത്യാക്കാർക്ക് പ്രവേശിക്കാം


    കിരണിന് സ്ത്രീധനമായി നല്‍കിയത് പന്ത്രണ്ടര ലക്ഷത്തിന്റെ കാര്‍; വിസ്മയയെ മര്‍ദിച്ചത് തന്റെ സ്റ്റാറ്റസിനു പറ്റിയ കൂടിയ കാര്‍ വേണമെന്ന് ആവശ്യപ്പെട്ട്


    പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി പി.സി. ജോര്‍ജ്; കേരളം ഭരിക്കുന്നത് നാലംഗസംഘം


    മമതാ ബാനര്‍ജിക്ക് തിരിച്ചടി; തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷനോട് നിര്‍ദേശിക്കുന്ന ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി


    രാമനാട്ടുകര അപകടത്തില്‍ ദുരൂഹതയേറുന്നു; മരിച്ചവര്‍ എസ്ഡിപിഐക്കാര്‍; ക്രിമിനല്‍ പശ്ചാത്തലം;ലക്ഷ്യം സ്വര്‍ണക്കടത്തെന്ന് സൂചന;അന്വേഷണം ചരല്‍ ഫൈസലിലേക്ക്


    യോഗയെ ആത്മീയതയുമായോ മതവുമായോ ബന്ധപ്പെടുത്തി കാണേണ്ട; ആരോഗ്യ പരിപാലന രീതിയായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


    കൊല്ലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍; സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് ബന്ധുക്കള്‍; പോലീസില്‍ പരാതി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.