×
login
യുപിഎസ്‌സി റിക്രൂട്ട്‌മെന്റ്: കേന്ദ്ര സായുധ പോലീസ് സേനയില്‍ ബിരുദക്കാര്‍ക്ക് അസിസ്റ്റന്റ് കമാന്‍ഡന്റാകാം; 253 ഒഴിവുകള്‍

മേയ് 10 വരെ അപേക്ഷകള്‍ സ്വീകരിക്കും. ഫീസ് 200 രൂപ. വിസ/മാസ്റ്റര്‍/റുപേ ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ്/ഇന്റര്‍നെറ്റ് ബാങ്കിങ് മുഖാന്തിരം ഫീസ് അടയ്ക്കാം.

സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്‌സുകളിലേക്ക് അസിസ്റ്റന്റ് കമാന്‍ഡന്റുമാരെ നിയമിക്കുന്നതിലേക്ക് യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ (യുപിഎസ്‌സി) അപേക്ഷകള്‍ ക്ഷണിച്ചു. ഇതിലേക്കുള്ള എഴുത്തുപരീക്ഷ ദേശീയതലത്തില്‍ ഓഗസ്റ്റ് 7 ന് നടത്തും. വിവിധ സേനകളിലായി ആകെ 253 ഒഴിവുകളാണുള്ളത്. സേന തിരിച്ചുള്ള ഒഴിവുകള്‍- ബിഎസ്എഫ്- 66, സിആര്‍എഫ്- 29, സിഐഎസ്എഫ്- 62, ഐടിബിപി- 14, എസ്എസ്ബി- 82. വിശദ വിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം  www.upsc.gov.in ല്‍ ലഭിക്കും. അപേക്ഷ ഓണ്‍ലൈനായി www.upsconline.nic.in ല്‍ ഇപ്പോള്‍ സമര്‍പ്പിക്കാം. 

മേയ് 10 വരെ അപേക്ഷകള്‍ സ്വീകരിക്കും. ഫീസ് 200 രൂപ. വിസ/മാസ്റ്റര്‍/റുപേ ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ്/ഇന്റര്‍നെറ്റ് ബാങ്കിങ് മുഖാന്തിരം ഫീസ് അടയ്ക്കാം. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങളും, സെലക്ഷന്‍ നടപടികളും വിജ്ഞാപനത്തിലുണ്ട്. വനിതകള്‍ക്കും പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്കും ഫീസില്ല.

യോഗ്യത: ഭാരത പൗരന്മാര്‍ക്ക് അപേക്ഷിക്കാം. അംഗീകൃത സര്‍വകലാശാല ബിരുദം നേടിയിരിക്കണം. ഫൈനല്‍ ബിരുദ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്‌നസ് ഉണ്ടായിരിക്കണം. പുരുഷന്മാരും വനിതകളും അപേക്ഷിക്കാന്‍ അര്‍ഹരാണ്. പുരുഷന്മാര്‍ക്ക് ഉയരം 165 സെ.മീറ്ററില്‍ കുറയാതെയും നെഞ്ചളവ് 81 സെ.മീറ്ററില്‍ കുറയാതെയുമുണ്ടാകണം. 5 സെ.മീറ്റര്‍ വികാസശേഷിവേണം. ഭാരം 50 കിലോഗ്രാമില്‍ കുറയരുത്. വനിതകള്‍ക്ക് ഉയരം 157 സെ.മീറ്റര്‍ ഭാരം 46 കിലോഗ്രാം എന്നിങ്ങനെ മിനിമം ഉണ്ടായാല്‍ മതി. നല്ല കാഴ്ചശക്തിയുണ്ടായിരിക്കണം. വൈകല്യങ്ങള്‍ പാടില്ല.  


എന്‍സിസി 'ബി' അല്ലെങ്കില്‍ 'സി' സര്‍ട്ടിഫിക്കറ്റുള്ളത് അഭിലഷണീയ യോഗ്യതയായി പരിഗണിക്കും. ഇന്റര്‍വ്യൂ/പേഴ്‌സണാലിറ്റി ടെസ്റ്റിന്റെ സമയത്താണ് പരിഗണന ലഭിക്കുക. 2022 ഓഗസ്റ്റ് ഒന്നിന് പ്രായം 20 വയസ്സ് തികഞ്ഞിരിക്കണം, 25 വയസ്സ് കവിയാനും പാടില്ല. 1997 ഓഗസ്റ്റ് രണ്ടിന് മുന്‍പോ 2002 ഓഗസ്റ്റ് ഒന്നിന് ശേഷമോ ജനിച്ചവരാകരുത്. സംവരണ വിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവുണ്ട്.

സെലക്ഷന്‍: ഓഗസ്റ്റ് 7 ന് രാവിലെ 10-12 മണിവരെയും ഉച്ചയ്ക്കുശേഷം 2-5 മണിവരെയും നടത്തുന്ന പരീക്ഷയില്‍ രണ്ടു പേപ്പറുകള്‍. ഒന്നാമത്തെ പേപ്പറില്‍ 250 മാര്‍ക്കിന്റെ ജനറല്‍ എബിലിറ്റി ആന്റ് ഇന്റലിജന്‍സിലുള്ള ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയിസ് ചോദ്യങ്ങളും രണ്ടാമത്തെ പേപ്പറില്‍ 200 മാര്‍ക്കിന്റെ ജനറല്‍ സ്റ്റഡീസ്, ഉപന്യാസം, കോംപ്രിഹെന്‍ഷന്‍ എന്നിവയിലുള്ള ചോദ്യങ്ങളുമുണ്ടാവും. ടെസ്റ്റിന് കേരളത്തില്‍ തിരുവനന്തപുരവും കൊച്ചിയും കേന്ദ്രങ്ങളാണ്. ബെംഗളൂരു, ധര്‍വാര്‍, മധുര, ചെന്നൈ, തിരുപ്പതി, വിശാഖപട്ടണം, ഹൈദരാബാദ്, പനാജി(ഗോവ), മുംബൈ, ദല്‍ഹി, കൊല്‍ക്കത്ത എന്നിവയും പരീക്ഷാ കേന്ദ്രങ്ങളില്‍പ്പെടും. ആദ്യം അപേക്ഷിക്കുന്നവര്‍ക്കാണ് സൗകര്യപ്രദമായ ടെസ്റ്റ് സെന്റര്‍ ലഭിക്കുക. ടെസ്റ്റില്‍ യോഗ്യത നേടുന്നവരെ കായികക്ഷമതാ പരീക്ഷയും ഇന്റര്‍വ്യൂവും നടത്തിയാണ് സെലക്ഷന്‍. റിക്രൂട്ട്‌മെന്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

 

 

  comment

  LATEST NEWS


  സിപിഎം-കോണ്‍ഗ്രസ് സഖ്യം; ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപ്പഞ്ചായത്ത് ഭരണത്തില്‍ നിന്നും ബിജെപി പുറത്ത്


  അനധികൃതമായി രാജ്യത്ത് പ്രവേശിക്കല്‍: മെഹുല്‍ ചോക്‌സിക്കെതിരായ കേസ് ഡൊമിനിക്ക റദ്ദാക്കി; തിരിച്ചെത്തിക്കാനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ക്ക് തിരിച്ചടി


  ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് വിന്‍സന്റ് സാമുവല്‍; ഗൂഢാലോചന കേസില്‍ അന്വേഷണ സംഘം മൊഴിയെടുത്തു


  ആത്മനിര്‍ഭര്‍; ഇന്ത്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 5ജി പരീക്ഷണം സമ്പൂര്‍ണ വിജയം


  പൊതുമരാമത്ത് വകുപ്പിനെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് ജി. സുധാകരന്‍; '18 കോടി മുടക്കി നിര്‍മിച്ച റോഡും വെട്ടിപ്പൊളിക്കുന്നു'


  ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നതിന് വിലക്ക്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.