×
login
റായ്ബറേലി എയിംസില്‍ പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍: 118 ഒഴിവുകള്‍, നിയമനം വിവിധ വകുപ്പുകളിലേക്ക് നേരിട്ടും കരാര്‍ അടിസ്ഥാനത്തിലും

നിര്‍ദ്ദിഷ്ട ഫോറത്തില്‍ നിര്‍ദേശാനുസരണം തയ്യാറാക്കിയ അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം. ജനുവരി 10 നകം രജിസ്‌ട്രേര്‍ഡ്/സ്പീഡ് പോസ്റ്റില്‍ ലഭിക്കണം. കവറിന് പുറത്ത് തസ്തികയുടെ പേര് എഴുതാന്‍ മറക്കരുത്.

കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ റായ്ബറേലിയിലെ (ഉത്തര്‍പ്രദേശ്) ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) നേരിട്ടും കരാര്‍/ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തിലും വിവിധ വകുപ്പുകളിലേക്ക് ഫാക്കല്‍റ്റികളെ റിക്രൂട്ട് ചെയ്യുന്നു. അസിസ്റ്റന്റ് പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അഡീഷണല്‍ പ്രൊഫസര്‍, പ്രൊഫസര്‍ തസ്തികകളിലേക്കാണ് നിയമനം. അപേക്ഷാ ഫീസ് 2000 രൂപ. എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്ക് 1000 രൂപ മതി. ഭിന്നശേഷിക്കാര്‍ക്ക് (പിഡബ്ല്യുഡി)ഫീസില്ല.  

വിവിധ വകുപ്പുകളിലായി ആകെ 118 ഒഴിവുകളുണ്ട്. (അസിസ്റ്റന്റ് പ്രൊഫസര്‍-41, അസോസിയേറ്റ് പ്രൊഫസര്‍-25, അഡീഷണല്‍ പ്രൊഫസര്‍-23, പ്രൊഫസര്‍-29), ഇനി പറയുന്ന വകുപ്പുകളിലാണ് ഒഴിവുകള്‍-അനാട്ടമി, അനസ്‌തേഷ്യോളജി, ബയോ കെമിസ്ട്രി, കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസിക് ആന്റ് വാസ്‌കുലര്‍ സര്‍ജറി, കമ്യൂണിറ്റി ആന്‍ഡ് ഫാമിലി മെഡിസിന്‍, ഡെര്‍മറ്റോളജി, എന്‍ഡോ ക്രിനോളജി, ഇഎന്‍ടി, ഫോറന്‍സിക് മെഡിസിന്‍ ആന്‍ഡ് ടോക്‌സികോളജി, ഗ്യാസ്‌ട്രോ എന്ററോളജി, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോ സര്‍ജറി, ഒബ്‌സ്റ്റൈട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി, ഒഫ്താല്‍മോളജി, ഓര്‍ത്തോപിഡിക്‌സ്, പീഡിയാട്രിക് സര്‍ജറി, പാതോളജി ആന്‍ഡ് ലാബ്, പീഡിയാട്രിക്‌സ്, ഫാര്‍മക്കോളജി, ഫിസിയോളജി, സൈക്യാട്രി, റേഡിയോ ഡയഗ്നോസിസ്, സര്‍ജിക്കല്‍ ഓങ്കോളജി, ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ ആന്റ് ബ്ലഡ് ബാങ്ക്, ട്രോമ ആന്‍ഡ് എമര്‍ജന്‍സി, യൂറോളജി.

യോഗ്യത: അംഗീകൃത എംബിബിഎസിനുശേഷം ബന്ധപ്പെട്ട സ്‌പെഷ്യാലിറ്റി/സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഷയങ്ങളില്‍ എംഡി/എംഎസ് ബിരുദവും മൂന്നുവര്‍ഷത്തെ ടീച്ചിങ്/റിസര്‍ച്ച് എക്‌സ്പീരിയന്‍സും അല്ലെങ്കില്‍ ഡിഎം/എംസിഎച്ച് യോഗ്യതയും ഒരു വര്‍ഷത്തെ ടീച്ചിങ്/റിസര്‍ച്ച് എക്‌സ്പീരിയന്‍സും ഉള്ളവര്‍ക്ക് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയ്ക്ക് അപേക്ഷിക്കാം. പ്രായപരിധി 50 വയസ്സ്.

എല്ലാ തസ്തികകളുടെയും യോഗ്യതാ മാനദണ്ഡങ്ങള്‍, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍, സെലക്ഷന്‍ നടപടിക്രമം മുതലായ കൂടുതല്‍ വിവരങ്ങള്‍ അടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.aiimsrbl.edu.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. നിര്‍ദ്ദിഷ്ട ഫോറത്തില്‍ നിര്‍ദേശാനുസരണം തയ്യാറാക്കിയ അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം.  Senior Administrative Officer, Recruitment Cell, Ist Floor, Medical College Building, AIIMS,  Munshiganj, Dalmau Road, Raebareli, UP, PIN-229405 എന്ന വിലാസത്തില്‍ എന്ന വിലാസത്തില്‍ ജനുവരി 10 നകം രജിസ്‌ട്രേര്‍ഡ്/സ്പീഡ് പോസ്റ്റില്‍ ലഭിക്കണം. കവറിന് പുറത്ത് തസ്തികയുടെ പേര് എഴുതാന്‍ മറക്കരുത്.

ശമ്പള നിരക്ക്: അസിസ്റ്റന്റ് പ്രൊഫസര്‍-101500-167400 രൂപ. അസോസിയേറ്റ് പ്രൊഫസര്‍-138300-209200 രൂപ. അഡീഷണല്‍ പ്രൊഫസര്‍-148200-211400 രൂപ. പ്രൊഫസര്‍-168900-220400 രൂപ.

കരാര്‍ അടിസ്ഥാനത്തില്‍ നിയമനം ലഭിക്കുന്നവര്‍ക്ക് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ 1,42,506 രൂപയും അസോസിയേറ്റ് പ്രൊഫസര്‍ക്ക് 1,88,000 രൂപയും അഡീഷണല്‍ പ്രൊഫസര്‍ക്ക് രണ്ട് ലക്ഷം രൂപയും പ്രൊഫസര്‍ക്ക് 2,20,000 രൂപയും പ്രതിമാസം ശമ്പളമായി ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

 

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.