തെരഞ്ഞെടുക്കപ്പെടുന്നവരെ 40,000 രൂപ അടിസ്ഥാന ബമ്പളത്തില് ഒരു വര്‍ഷത്തെ പരിശീലനത്തിന് വിധേയമാക്കും.
കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ഭൂവനേശ്വറിലെ നാഷണല്‍ ആലൂമിനിയം കമ്പനി ലിമിറ്റഡ് (നാല്‍കോ) സമര്‍ത്ഥരായ യുവ ഗ്രാഡുവേറ്റ് എന്‍ജിനീയര്‍ ട്രെയിനികളെ തേടുന്നു. വിവിധ ഡിസിപ്ലിനുകളിലായി ആകെ 189 ഒഴിവുകളുണ്ട്. (മെക്കാനിക്കല്‍- 58, ഇലക്ട്രിക്കല്‍- 41, ഇന്‍സ്ട്രമെന്റേഷന്‍- 32, മെറ്റലര്‍ജി- 14, കെമിക്കല്‍- 14, മൈനിംഗ്-10, സിവില്‍- 7, എംഎസ് സി കെമിസ്ട്രി- 13) ഒബിസി നോണ്‍ക്രിമിലെയര്‍, പട്ടികജാതി/ വര്‍ഗ്ഗ, ഇഡബ്ല്യുഎസ്, പിഡബ്ല്യുബിഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഒഴിവുകളില്‍ സംവരണം ലഭിക്കും.
യോഗ്യത: ബന്ധപ്പെട്ട ഡിസിപ്ലിനില്‍ മൊത്തം 65 ശതമാനം മാര്‍ക്കില്‍ കുറയാത്ത നാലുവര്‍ഷത്തെ ഫുള്‍ടൈം റഗുലര്‍ ബിഇ/ ബിടെക്/ ബിരുദമെടുത്തിരിക്കണം. കെമിസ്ട്രി ഡിസിപ്ലിനിലേക്ക് 65 മാര്‍ക്കോടെ എംഎസ് സി കെമിസ്ട്രി വിജയിച്ചിരിക്കണം. എസ്സി/ എസ്ടി/ പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 55 ശതമാനം മാര്‍ക്ക് മതി. ഫൈനല്‍ ഡിഗ്രി/ പിജി വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. ഗേറ്റ് 2022ല്‍ യോഗ്യത നേടിയിരിക്കണം.
ഗേറ്റ്- 2022 സ്കോര്‍ അടിസ്ഥാനത്തില്‍ വ്യക്തിഗത അഭിമുഖം നടത്തിയാണ് സെലക്ഷന്. പ്രായപരിധി 119-2022ല്‍ 30 വയസ് 1992 സെപ്തംബര്‍ 11ന് മുമ്പ് ജനിച്ചവര്‍ അപേക്ഷിക്കാന്‍ അര്‍ഹതയില്ല.
അപേക്ഷാ ഫീസ് ജനറല്‍ ഒബിസി, ഇഡബ്ല്യുഎസ് വിഭാഗത്തില്‍ 500 രൂപ. എസ് സി/ എസ്ടി ഉള്‍പ്പെടെ മറ്റ് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 100 രൂപ മതി. ക്രഡിറ്റ്/ ഡബിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിംഗ് മുഖാന്തരം ഫീസ് അയയ്ക്കാം. വിശദ വിവിരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www. nalcoindia.comല്‍ കരിയല്‍ പേജിലുണ്ട്. അപേക്ഷ നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ഓഗസ്റ്റ് 11 മുതല്‍ സെപ്റ്റംബര്‍ 11 വരെ വൈകിട്ട് 5.30ന് സമര്‍പ്പിക്കാവുന്നതാണ്. ഭാരത പൗരന്മാര്ക്കാണ് അവസരം.
തെരഞ്ഞെടുക്കപ്പെടുന്നവരെ 40,000 രൂപ അടിസ്ഥാന ബമ്പളത്തില് ഒരു വര്‍ഷത്തെ പരിശീലനത്തിന് വിധേയമാക്കും. പരിശീലനം പൂര്‍ത്തിയാവുമ്പോള്‍ 60,000-180000 രൂപ ശമ്പളത്തില്‍ അസിസ്റ്റന്റ് മാനേജറായി ഇ-വണ്‍ ഗ്രേഡില്‍ നിയമിക്കും. ക്ഷാമബത്ത, വീട്ടുവാടകബത്ത, ചികിത്സാസൗകര്യം, കോണ്‍ട്രിബ്യൂട്ടറി പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി മുതലായ ആനുകൂല്യങ്ങളുമുണ്ട്. കൂടുതല്‍ വിവിരങ്ങള്‍ വിജ്ഞാപനത്തില്‍ ലഭിക്കും.
ഹിന്‍ഡന്‍ബര്‍ഗിന്റേത് ഇന്ത്യയ്ക്കെതിരായ കരുതിക്കൂട്ടിയുള്ള ആക്രമണം'; 413 പേജുള്ള മറുപടിയുമായി ഹിന്‍ഡന്‍ബര്‍ഗിനെ വിമര്‍ശിച്ച് അദാനി ഗ്രൂപ്പ്
നട്ടം തിരിഞ്ഞ് പാകിസ്ഥാന്;പാകിസ്ഥാനില്‍ ഇന്ധന വില കുത്തനെകൂട്ടി; പെട്രോളിനും ഡീസലിനും 35 രൂപ കൂട്ടി; പെട്രോള്‍ വില ഒരു ലിറ്ററിന് 250 രൂപ
മലബാര്‍ ബേബിച്ചന്- അപ്പന്റെ കഥയുമായി മകളും കൂട്ടുകാരിയും; ചിത്രീകരണം ഉടന്‍
"പ്രണയ വിലാസം" ഫെബ്രുവരി 17ന് തീയേറ്ററിൽ; അർജ്ജുൻ അശോകൻ, അനശ്വര രാജൻ, മമിത ബൈജു പ്രധാന കഥാപാത്രങ്ങൾ
ബിബിസിയുടെ വിവാദ ഡോക്യുപരമ്പര ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന കേന്ദ്രഉത്തരവിനെ സംബന്ധിച്ച് സുപ്രീംകോടതി ഫിബ്രവരി ആറിന് വാദം കേള്‍ക്കും
പെഷവാര്‍ മുസ്ലിം പള്ളിയില്‍ ചാവേര്‍ ആക്രമണം: 20 പേര് കൊല്ലപ്പെട്ടു, 90ല്‍ അധികം പേര്‍ക്ക് പരിക്ക്; സ്ഫോടനത്തില്‍ പള്ളിയുടെ ഒരുഭാഗം തകര്‍ന്നും അപകടം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇന്തോ- തിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ കോണസ്റ്റബിള്, ഹെഡ്കോണ്‍സ്റ്റബിള്‍ ഒഴിവുകള്‍ 628; ഓണ്‍ലൈന്‍ അപേക്ഷ നവംബര്‍ 30 വരെ
മൂന്നാം ഘട്ടത്തില്‍ ഭാഗമാകാം; പിഎസ്സി ബിരുദതല പരീക്ഷ എഴുതാത്തവര്‍ക്ക് അവസരം
നിയുക്തി 2022: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയര്‍ നവംബര്‍ 12ന്; തൊഴില്‍ വകുപ്പ് മന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും
ഭാരതീയ വായുസേനയില്‍ അഗ്നിവീര്‍: രജിസ്ട്രേഷന് നവംബര്‍ 23 വരെ, സെലക്ഷന് ടെസ്റ്റ് ജനുവരി 18-24 വരെ, ഓണ്‍ലൈനായി അപേക്ഷിക്കാം
കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍: 710 ഒഴിവുകള്‍, സെലക്ഷന് ഓണ്‍ലൈന്‍ പ്രിലിമിനറി, മെയിന്‍, ഇന്റര്‍വ്യു അടിസ്ഥാനത്തില്‍
വിവിധ തസ്തികകളില്‍ പിഎസ്സി റിക്രൂട്ട്മെന്റ് വിജ്ഞാപനം; ഒറ്റത്തവണ രജിസ്ട്രേഷന്, ഓണ്‍ലൈന്‍ അപേക്ഷ ജനുവരി 18 നകം