×
login
'ബിആര്‍ഒ'-യില്‍ വിവിധ തസ്തികകളില്‍ 246 ഒഴിവുകള്‍, നിയമനം ഡ്രാഫ്റ്റ്‌സ്മാന്‍, ഇലക്ട്രീഷ്യന്‍, വെല്‍ഡര്‍, കുക്ക് മുതലായ തസ്തികകളില്‍

പ്രായപരിധി 18-25/27 വയസ്. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസ്സിളവുണ്ട്.

കേന്ദ്രസര്‍ക്കാരിന് കീഴിലുളള ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) അതിന്റെ ജനറല്‍ റിസര്‍ച്ച് എന്‍ജിനീയര്‍ ഫോഴ്‌സിലേക്ക് ഇനിപറയുന്ന തസ്തികകളില്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നു. ഭാരതീയരായ പുരുഷന്മാര്‍ക്കാണ് അവസരം.

* ഡ്രാഫ്റ്റ്‌സ്മാന്‍, ഒഴിവുകള്‍-14, യോഗ്യത- ശാസ്ത്രവിഷയങ്ങളില്‍ പ്ലസ്ടു. ആര്‍ക്കിടെക്ചര്‍/ഡ്രാഫ്റ്റ്‌സ്മാന്‍ഷിപ്പില്‍ രണ്ടുവര്‍ഷത്തെ അംഗീകൃത സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ രണ്ടുവര്‍ഷത്തെ ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍) നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും ഒരുവര്‍ഷത്തെ പ്രാക്ടിക്കല്‍ എക്‌സ്പീരിയന്‍സും. ശമ്പള നിരക്ക് 29200-92300 രൂപ.

* സൂപ്പര്‍വൈസര്‍ (അഡ്മിനിസ്‌ട്രേഷന്‍), ഒഴിവുകള്‍-7. യോഗ്യത: ബിരുദവും എന്‍സിഇബി സര്‍ട്ടിഫിക്കറ്റും അല്ലെങ്കില്‍ എക്‌സ് നെയിബ് സുബേദാര്‍ (ജനറല്‍ ഡ്യൂട്ടി). ശമ്പളം 25500-81100 രൂപ.

* സൂപ്പര്‍വൈസര്‍ (സ്‌റ്റോര്‍സ്)-13, യോഗ്യത- ബിരുദവും മെറ്റീരിയല്‍സ് മാനേജ്‌മെന്റ്/സ്‌റ്റോര്‍കീപ്പിംഗ് സര്‍ട്ടിഫിക്കറ്റും. അല്ലെങ്കില്‍ കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ വകുപ്പ്/സ്ഥാപനങ്ങളില്‍ എന്‍ജിനീയറിംഗ് സ്‌റ്റോര്‍ കൈകാര്യം ചെയ്തുള്ള രണ്ടുവര്‍ഷത്തെ എക്‌സ്പീരിയന്‍സ്.

* സൂപ്പര്‍വൈസര്‍ സിഫര്‍-9, യോഗ്യത- ശാസ്ത്രബിരുദം. ശമ്പളം 25540-81100 രൂപ.

* ഹിന്ദി ടൈപ്പിസ്റ്റ്-10, യോഗ്യത- പ്ലസ്ടു, ഹിന്ദി ടൈപ്പിംഗില്‍ മിനിട്ടില്‍ 30 വാക്ക് വേഗത (കമ്പ്യൂട്ടറില്‍ 9000 കെഡിപിഎച്ച്) ഉണ്ടാകണം. ശമ്പളം 19900-63200 രൂപ.

* ഓപ്പറേറ്റര്‍ (കമ്മ്യൂണിക്കേഷന്‍)-35, യോഗ്യത: എസ്എസ്എല്‍സി, വയര്‍ലെസ് ഓപ്പറേറ്റര്‍/റേഡിയോ മെക്കാനിക് അംഗീകൃത സര്‍ട്ടിഫിക്കറ്റ്/തത്തുല്യം. ശമ്പളം 19900-63200 രൂപ.


* ഇലക്ട്രീഷ്യന്‍-30, യോഗ്യത: എസ്എസ്എല്‍സി, ഓട്ടോ ഇലക്ട്രീഷ്യന്‍ സര്‍ട്ടിഫിക്കറ്റും ഒരുവര്‍ഷത്തെ വര്‍ക്ക് എക്‌സ്പീരിയന്‍സ്/തത്തുല്യം. ശമ്പളം 19900-63200 രൂപ.

* വെല്‍ഡര്‍-24, യോഗ്യത: എക്എസ്എല്‍സി, വെല്‍ഡര്‍ (ഇലക്ട്രിക്കല്‍ ആന്റ് ഗ്യാസ്) അല്ലെങ്കില്‍ ഡിഫെന്‍സ് ട്രേഡ് സര്‍ട്ടിഫിക്കറ്റും ആര്‍മി വര്‍ക്ക്‌ഷോപ്പില്‍ ഒരുവര്‍ഷത്തെ എക്‌സ്പീരിയന്‍സും.

* മള്‍ട്ടിസ്‌കില്‍ഡ് വര്‍ക്കര്‍ (ബ്ലാക്ക്‌സ്മിത്ത്)-22, യോഗ്യത: എസ്എസ്എല്‍സി, ബ്ലാക്‌സ്മിത്ത്/ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍/ഫോര്‍ജ് ടെക്‌നോളജി/ഹീറ്റ് ട്രാന്‍സ്ഫര്‍ ടെക്‌നോളജിയില്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ്/തത്തുല്യം. ശമ്പളം 18000-56900 രൂപ.

* മള്‍ട്ടിസ്‌കില്‍ഡ് വര്‍ക്കര്‍ (കുക്ക്)-82, യോഗ്യത: എസ്എസ്എല്‍സി, ട്രേഡ് പ്രൊഫിഷ്യന്‍സി ടെസ്റ്റില്‍ യോഗ്യത നേടണം. ശമ്പളം 18000-56900 രൂപ.

പ്രായപരിധി 18-25/27 വയസ്. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസ്സിളവുണ്ട്. വിശദമായ യോഗ്യതാ മാനദണ്ഡങ്ങള്‍, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, സെലക്ഷന്‍ നടപടികള്‍, സംവരണം ഉള്‍പ്പെടെയുള്ള റിക്രൂട്ട്‌മെന്റ് വിജ്ഞാപനം  www.bro.gov.in ല്‍ ലഭ്യമാകും. വിജ്ഞാപനം പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതല്‍ 45 ദിവസത്തിനകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.