×
login
ഇഎസ്‌ഐസി മെഡിക്കല്‍/ഡന്റല്‍ കോളജുകളില്‍ ഡീന്‍: 11 ഒഴിവുകള്‍, ജനുവരി 31 നകം അപേക്ഷിക്കണം

യോഗ്യതാ മാനദണ്ഡങ്ങള്‍, അപേക്ഷാ സമര്‍പ്പണ്തിനുള്ള നിര്‍ദേശങ്ങള്‍, സെലക്ഷന്‍ നടപടികള്‍, ശമ്പളം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വെബ്സെെറ്റില്‍

എംപ്ലോയിസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന് (ഇഎസ്‌ഐസി) കീഴിലുള്ള വിവിധ മെഡിക്കല്‍/ഡന്റല്‍ കോളജുകളിലേക്കും ഹോസ്പിറ്റലുകളിലേക്കും 'ഡീന്‍' തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാം. 

ന്യൂദല്‍ഹി, അന്ധേരി ഈസ്റ്റ്(മുംബൈ), കൊല്‍ക്കത്ത, ഗുല്‍ബര്‍ഗ, അല്‍വര്‍(രാജസ്ഥാന്‍), പാറ്റ്‌ന, ബെംഗളൂരു, ചെന്നൈ, ജോക്ക(പശ്ചിമബംഗാള്‍), രോഹിണി(ന്യൂദല്‍ഹി) എന്നിവിടങ്ങളിലായി ആകെ 11 ഒഴിവുകളാണുള്ളത്. 


(ജനറല്‍-6, ഒബിസി-3, ഇഡബ്ല്യുഎസ്-1, എസ്‌സി-1). യോഗ്യതാ മാനദണ്ഡങ്ങള്‍, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍, സെലക്ഷന്‍ നടപടികള്‍, ശമ്പളം ഉള്‍പ്പെടെയുള്ള വിജ്ഞാപനം www.esic.nic.in/recruitment ല്‍ ലഭ്യമാണ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.