×
login
ഗുരുവായൂര്‍ ദേവസ്വത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ്, വാച്ച്മാന്‍: ഒഴിവുകള്‍ 22

പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്കും ഒബിസി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കും ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവുണ്ട്.

കേരള ദേവസ്വം ബോര്‍ഡ് ഗുരുവായൂര്‍ ദേവസത്തിലേക്ക് ഇനിപറയുന്ന തസ്തികകളില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം  www.kdrb.kerala.gov.in ല്‍ ലഭിക്കും. ജൂലൈ 30 വരെ അപേക്ഷകള്‍ സ്വീകരിക്കും. കാറ്റഗറി 9/2022 മുതല്‍ 13/2022 വരെയുള്ള തസ്തികകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്.

* അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍), ശമ്പള നിരക്ക് 55200-115300 രൂപ. ഒഴിവുകള്‍-3, യോഗ്യത- ബിടെക് (ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ്)/തത്തുല്യം. പ്രായപരിധി 25-36 വയസ്.

* ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍ ഗ്രേഡ്-2, ശമ്പള നിരക്ക് 23000-50200 രൂപ. ഒഴിവുകള്‍-3. യോഗ്യത- ഏഴാം ക്ലാസ് പാസായിരിക്കണം. ഹോസ്പിറ്റല്‍ അറ്റന്‍ഡന്റായി രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി 18-36 വയസ്.

* വാച്ച്മാന്‍. ശമ്പള നിരക്ക് 23000-50200 രൂപ. ഒഴിവുകള്‍-13, യോഗ്യത- ഏഴാം ക്ലാസ് പാസായിരിക്കണം. വനിതകളും ഭിന്നശേഷിക്കാരും അര്‍ഹരല്ല. പ്രായപരിധി 18-36 വയസ്.

* കൊമ്പു പ്ലേയര്‍, ശമ്പള നിരക്ക് 26500-60700 രൂപ. ഒഴിവുകള്‍-2. യോഗ്യത- മലയാളത്തില്‍ വായിക്കാനും എഴുതാനും കഴിയണം. ബന്ധപ്പെട്ട കലയില്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ്. അല്ലെങ്കില്‍ 5 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്. പ്രായപരിധി 20-36 വയസ്.


* ഇലത്താളം പ്ലേയര്‍, ശമ്പള നിരക്ക് 26500-60700 രൂപ. ഒഴിവ്-1 (ഈഴവ). യോഗ്യത- മലയാളത്തില്‍ വായിക്കാനും എഴുതാനും കഴിയണം. ബന്ധപ്പെട്ട കലയില്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ 5 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്. പ്രായപരിധി 20-39 വയസ്.

പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്കും ഒബിസി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കും ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവുണ്ട്.

അപേക്ഷാ ഫീസ് എഇ ഇലക്ട്രിക്കല്‍ തസ്തികക്ക് 750 രൂപ. (എസ്‌സി/എസ്ടികാര്‍ക്ക് 500 രൂപ). മറ്റ്തസ്തികകള്‍ക്ക് 300 രൂപ. (എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്ക് 20 രൂപ). അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, റിക്രൂട്ട്‌മെന്റ് നടപടികള്‍ ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ക്കും www.kdrb.kerala.gov.in സന്ദര്‍ശിക്കേണ്ടതാണ്.

 

 

 

  comment

  LATEST NEWS


  സമരക്കാരായ ലത്തീന്‍ രൂപത കൂടുതല്‍ ഒറ്റപ്പെടുന്നു; സര്‍വ്വകക്ഷിയോഗത്തില്‍ എല്ലാവരും വിഴിഞ്ഞം പദ്ധതിയെ പിന്തുണച്ചു


  ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് വിഴിഞ്ഞം പദ്ധതി എത്രയും വേഗം നടപ്പാക്കണമെന്ന് പറഞ്ഞ് സമരം ചെയ്തവരാണ് ലത്തീന്‍ രൂപത: തോമസ് ഐസക്ക്


  പഴയ ഒരു രൂപ, 50 പൈസ നാണയങ്ങള്‍ ഇനി വരില്ല; നിര്‍മ്മാണം അവസാനിപ്പിച്ച് റിസര്‍വ്വ് ബാങ്ക്


  കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 2023-24ലെ പ്രീബജറ്റ് യോഗങ്ങള്‍ സമാപിച്ചു; എട്ട് യോഗങ്ങളിലായി പങ്കെടുത്തത് 110ലധികം പേര്‍


  ഒരു ഓവറില്‍ 43 റണ്‍സെടുത്ത് റുതുരാജ് ഗെയ്ക് വാദിന്‍റെ തകര്‍പ്പന്‍ ബാറ്റിംഗ് വെടിക്കെട്ട്; പുതിയ റെക്കോഡ് (വീഡിയോ);


  ഏകീകൃത സിവില്‍ നിയമം മതങ്ങളെ തകര്‍ക്കാനല്ല; നടക്കുന്നത് വ്യാജപ്രചാരണമെന്ന് ബിജെപി നേതാവ് പി.ആര്‍. ശിവശങ്കര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.