×
login
കര, നാവിക സേനകളില്‍ ഷോര്‍ട്ട് സര്‍വ്വീസ് കമ്മീഷന്‍ ഓഫീസറാകാം; 1239 ഒഴിവുകള്‍, ഓണ്‍ലൈന്‍ അപേക്ഷ ഓഗസ്റ്റ് 24 വരെ

മെരിറ്റടിസ്ഥാനത്തില്‍ അപേക്ഷകരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് സര്‍വ്വീസസ് സെലക്ഷന്‍ ബോര്‍ഡ് (എസ്എസ്ബി) ടെസ്റ്റും ഇന്റര്‍വ്യുവും നടത്തി മെരിറ്റ് ലിസ്റ്റ് തയ്യാറാക്കി വൈദ്യപരിശോധനക്ക് വിധേയമായി നിയമനം നല്‍കും

ഇന്ത്യന്‍ ആര്‍മിയില്‍ 60-ാമത് ഷോര്‍ട്ട് സര്‍വ്വീസ് കമ്മീഷന്‍ (ബിഎസ്‌സി-ടെക്) പുരുഷന്മാര്‍, 31-ാമത് എസ്എസ്‌സി ടെക് വനിതകള്‍, സൈനികരുടെ വിധവകള്‍ (ടെക് ആന്റ് നോണ്‍ ടെക്) എന്നീ വിഭാഗങ്ങളിലേക്കാണ് റിക്രൂട്ട്‌മെന്റ്. എസ്എസ്‌സി ടെക് പുരുഷന്മാര്‍ക്കായുള്ള കോഴ്‌സില്‍ 175 ഒഴിവുകളാണുള്ളത്. സിവില്‍ 49, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിംഗ്/ഐടി 42, ഇലക്ട്രിക്കല്‍/അനുബന്ധ ശാഖകള്‍ 32, പ്ലാസ്റ്റിക് ടെക്/ബയോമെഡിക്കല്‍/ബയോടെക്/മെറ്റലര്‍ജിക്കല്‍/മൈനിംഗ്/അഗ്രികള്‍ച്ചര്‍/ഫുഡ് ടെക്‌നോളജി/ടെക്‌സ്‌റ്റൈല്‍/ന്യൂക്ലിയര്‍ ടെക്‌നോളജി-9).

എസ്എസ്‌സി ടെക് വനിതകള്‍ക്കായുള്ള കോഴ്‌സില്‍ 14 ഒഴിവുകള്‍ (സിവില്‍ 3, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജീനയറിംഗ്/ഐടി 5, ഇലക്ട്രിക്കല്‍/ഇന്‍സ്ട്രുമെന്റേഷന്‍ 1, ഇലക്‌ട്രോണിക്‌സ് 2, മെക്കാനിക്കല്‍/അനുബന്ധ ശാഖകള്‍-3. ബന്ധപ്പെട്ട ശാഖയില്‍ ബിഇ/ബിടെക്/ബിആര്‍ക്/എംഎസ്‌സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 20-27 വയസ്. അവിവാഹിതരായിരിക്കണം.

സൈനികരുടെ വിധവകള്‍ക്കായുള്ള ടെക്‌നിക്കല്‍ കോഴ്‌സില്‍ ഒരൊഴിവും നോണ്‍ ടെക്‌നിക്കല്‍ കോഴ്‌സില്‍ ഒരൊഴിവുമാണുള്ളത്. ടെക്‌നിക്കല്‍ കോഴ്‌സില്‍ ബിഇ/ബിടെക്കാര്‍ക്കും നോണ്‍ ടെക്‌നിക്കല്‍ കോഴ്‌സില്‍ ഏതെങ്കിലും ബിരുദക്കാര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 35 വയസ്.

യോഗ്യതാ മാനദണ്ഡങ്ങള്‍, സെലക്ഷന്‍ നടപടികള്‍ ഉള്‍പ്പെടെ സമഗ്രവിവരങ്ങളടങ്ങിയ വിജ്ഞാപനം www.joinindianarmy.nic.inല്‍ ലഭ്യമാണ്. അപേക്ഷ ഓണ്‍ലൈനായി ഓഗസ്റ്റ് 24 വൈകിട്ട് 3 മണിവരെ സമര്‍പ്പിക്കാം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

ഇന്ത്യന്‍ നേവിയില്‍ എക്‌സിക്യൂട്ടീവ് ബ്രാഞ്ചില്‍ (ഐടി) 50 ഒഴിവുകളാണുള്ളത്. എസ്എസ്‌സി ഓഫീസറായി തെരഞ്ഞെടുക്കുന്നതിന് ഇനിപറയുന്ന യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. ഭാരത പൗരന്മാരായിരിക്കണം. 10 അല്ലെങ്കില്‍ 12 ക്ലാസ്/തത്തുല്യ പരീക്ഷയില്‍ ഇംഗ്ലീഷിന് 50% മാര്‍ക്ക് നേടി വിജയിച്ചിരിക്കണം. ബിഇ/ബിടെക്/എംടെക്/എംഎസ്‌സി (കമ്പ്യൂട്ടര്‍ സയന്‍സ്/സിഎസ്ഇ/ഐടി/സോഫ്റ്റ്‌വെയര്‍ സിസ്റ്റംസ്/സൈബര്‍ സെക്യൂരിറ്റി/സിസ്റ്റം അഡ്മിനിസ്‌ട്രേഷന്‍ ആന്റ് നെറ്റ്‌വര്‍ക്കിംഗ്/ഡാറ്റാ അനലിറ്റിക്‌സ്/ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്)/എംസിഎ വിത്ത് ബിസിഎ/ബിഎസ്‌സി സിഎസ്/ഐടി 60 ശതമാനം മാര്‍ക്കോടെ വിജയിച്ചിരിക്കണം. 1998 ജനുവരി രണ്ടിനും 2003 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം. യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന്‍ നടപടികളും അടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം  www.joinindiannavy.gov.in ല്‍ ലഭ്യമാണ്. ഓഗസ്റ്റ് 15 വരെ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം.

മെരിറ്റടിസ്ഥാനത്തില്‍ അപേക്ഷകരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് സര്‍വ്വീസസ് സെലക്ഷന്‍ ബോര്‍ഡ് (എസ്എസ്ബി) ടെസ്റ്റും ഇന്റര്‍വ്യുവും നടത്തി മെരിറ്റ് ലിസ്റ്റ് തയ്യാറാക്കി വൈദ്യപരിശോധനക്ക് വിധേയമായി നിയമനം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.


കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അവസരം

 ഇന്തോ തിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഫോഴ്‌സില്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് (ട്രാന്‍സ്‌പോര്‍ട്ട്) ഗ്രൂപ്പ് എ ഗസറ്റഡ് തസ്തികയില്‍ 11 ഒഴിവുകള്‍ (ജനറല്‍ 6, ഇഡബ്ല്യുഎസ് 1, എസ്‌സി 1, എസ്ടി 1, ഒബിസി 2), ശമ്പളനിരക്ക് 56100-1,77,500 രൂപ. യോഗ്യത: മെക്കാനിക്കല്‍/ഒാട്ടോമൊബൈല്‍ എന്‍ജിനീയറിംഗ് ബിരുദം. പ്രായപരിധി 30 വയസ്. അപേക്ഷാഫീസ് 400 രൂപ. വനിതകള്‍ക്കും എസ്‌സി/എസ്ടി/വിമുക്തഭടന്മാര്‍ക്കും ഫീസില്ല.ഓണ്‍ലൈന്‍ അപേക്ഷ ഓഗസ്റ്റ് 11 മുതല്‍ സെപ്തംബര്‍ 9 വരെ, വിജ്ഞാപനം www.recruitment.itbpolice.nic.in ല്‍. ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ്, കായികക്ഷമതാ പരീക്ഷ, എഴുത്തുപരീക്ഷ, ഇന്റര്‍വ്യു, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍.

* ഗോവയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ പോളാര്‍ ആന്റ്ഓഷന്‍ റിസര്‍ച്ച് പ്രോജക്ട് സയന്റിസ്റ്റ്, സയന്റിഫിക് അസിസ്റ്റന്റ് ഓഫീസര്‍ (എഫ് ആന്റ് എ/പി ആന്റ് എസ്) എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് (അഡ്മിന്‍/എഫ് ആന്റ്  എ/പി ആന്റ് എസ്) തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു. ആകെ 67 ഒഴിവുകളാണുള്ളത്. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.ncpr.res.in ല്‍. അപേക്ഷകള്‍ ഓഗസ്റ്റ് 30 വൈകിട്ട് 5 മണിവരെ സ്വീകരിക്കും.

* ഐഎസ്ആര്‍ഒയുടെ ശ്രീഹരിക്കോട്ട (തിരുപ്പതി) സതീഷ് ധവാന്‍ സ്‌പേസ് സെന്റര്‍ അധ്യാപകരെ തേടുന്നു. തസ്തികകളും ഒഴിവുകളും- പോസ്റ്റ് ഗ്രാഡുവേറ്റ് ടീച്ചര്‍ (മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, ബയോളജി, കെമിസ്ട്രി), ശമ്പളം 47600-1,51,000 രൂപ. ട്രെയിന്‍ഡ് ഗ്രാഡുവേറ്റ് ടീച്ചര്‍ (മാത്തമാറ്റിക്‌സ്, ഹിന്ദി, ഇംഗ്ലീഷ്, കെമിസ്ട്രി, ബയോളജി, ഫിസിക്കല്‍ എഡ്യൂക്കേഷന്‍)-9, ശമ്പളം 44900-1,42,400 രൂപ; പ്രൈമറി ടച്ചര്‍-5, ശമ്പളം 35400-1,12,400 രൂപ. യോഗ്യതാ മാനദണ്ഡങ്ങള്‍, സെലക്ഷന്‍ നടപടികള്‍ അടങ്ങിയ വിജ്ഞാപനം www.shar.gov.in, https://apps.shar.gov.in ല്‍. അപേക്ഷകള്‍ ഓഗസ്റ്റ് 28 വൈകിട്ട് 5 മണിവരെ സ്വീകരിക്കും.

* കൊല്‍ക്കത്തയിലെ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് 13 മെഡിക്കല്‍ ഓഫീസര്‍മാരെയും 37 പാരാമെഡിക്കല്‍ സ്റ്റാഫുകളെയും റിക്രൂട്ട്‌ചെയ്യുന്നു. കരാര്‍ അടിസ്ഥാനത്തില്‍ 3 വര്‍ഷത്തേക്ക് കൊല്‍ക്കത്ത, ദല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദ്രാബാദ്, അഹമ്മദാബാദ്, പൂനെ എന്നിവിടങ്ങളിലാണ് നിയമനം. മെഡിക്കല്‍ ഓഫീസര്‍ തസ്തികക്ക് എംബിബിഎസ് ബിരുദവും രണ്ടുവര്‍ഷത്തെ ക്ലിനിക്കല്‍ എക്‌സ്പീരിയന്‍സ് അല്ലെങ്കില്‍ 3 വര്‍ഷത്തെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മേഖലയിലുള്ള വര്‍ക്ക് എക്‌സ്പീരിയന്‍സും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസ്. ശമ്പളം ഒരു ലക്ഷം രൂപ. പാരാമെഡിക്കല്‍ തസ്തികക്ക് പാരാമെഡിക്കല്‍ യോഗ്യത/ബിഎഎംഎസ്/ബിഎച്ച്എംഎസ് ബിരുദവും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മേഖലയില്‍ 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 35 വയസ്. ശമ്പളം 60,000 രൂപ. റിക്രൂട്ട്‌മെന്റ് വിജ്ഞാപനം https://nationalinsurance.nic.co.in ല്‍. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 12.

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.