×
login
പാലക്കാട്‍ ഇസിഎച്ച്എസ് പോളിക്ലിനിക്കില്‍ അവസരം; അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 12

നിയമനങ്ങളില്‍ വിമുക്തഭടന്മാര്‍ക്ക് മുന്‍ഗണനയുണ്ട്. ജനുവരി 20, 21 തീയതികളില്‍ ഇന്റര്‍വ്യൂ നടത്തിയാണ് സെലക്ഷന്‍.

കേന്ദ്ര സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള പാലക്കാട് ഇസിഎച്ച്എസ് പോളി ക്ലിനിക്കില്‍ ഇനി പറയുന്ന തസ്തികകളിലേക്കുള്ള നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. ഡന്റല്‍ ഓഫീസര്‍, ഒഴിവുകള്‍-2, ക്ലര്‍ക്ക്-1, ഡ്രൈവര്‍-1, ചൗക്കിദാര്‍-1, ഫീമെയില്‍ അറ്റന്‍ഡന്റ്-1, ഹൗസ് കീപ്പിങ്-1, ഓഫീസ് ഇന്‍ ചാര്‍ജ്-1, ഗൈനക്കോളജിസ്റ്റ്-1, മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റ്-1, മെഡിക്കല്‍ ഓഫീസര്‍-1, നഴ്‌സിങ് അസിസ്റ്റന്റ്-2, ഫാര്‍മസിസ്റ്റ്-1, ലാബ് ടെക്‌നീഷ്യന്‍-1 (ആകെ 15 ഒഴിവുകള്‍).  

യോഗ്യതാ മാനദണ്ഡങ്ങള്‍, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍, സെലക്ഷന്‍ നടപടികള്‍, ശമ്പളം ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍  

ല്‍ ലഭ്യമാകും. ജനുവരി 12 വരെ അപേക്ഷകള്‍ സ്വീകരിക്കും. നിയമനങ്ങളില്‍ വിമുക്തഭടന്മാര്‍ക്ക് മുന്‍ഗണനയുണ്ട്. ജനുവരി 20, 21 തീയതികളില്‍ ഇന്റര്‍വ്യൂ നടത്തിയാണ് സെലക്ഷന്‍.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.