×
login
പവര്‍ഗ്രിഡ് കോര്‍പ്പറേഷനില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ട്രെയിനി: ഒഴിവുകള്‍ 105; സെലക്ഷന്‍ 'ഗേറ്റ്-2021'- സ്‌കോര്‍ അടിസ്ഥാനത്തില്‍

'ഗേറ്റ് സ്‌കോര്‍'- അടിസ്ഥാനത്തില്‍ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി ഗ്രൂപ്പ് ചര്‍ച്ചയും ഇന്റര്‍വ്യുവും നടത്തിയാണ് അന്തിമ തെരഞ്ഞെടുപ്പ്.

കേന്ദ്രസര്‍ക്കാര്‍ സംരംഭമായ പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് പരസ്യ നമ്പര്‍ സിസി/01/2022 പ്രകാരം അസിസ്റ്റന്റ് എന്‍ജിനീയര്‍ ട്രെയിനികളെ തെരഞ്ഞെടുക്കുന്നു. കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്ട്രിക്കല്‍/സിവില്‍/ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ ബ്രാഞ്ചുകാര്‍ക്കാണ് അവസരം. സെലക്ഷന്‍ 'ഗേറ്റ്-2021'- സ്‌കോര്‍ അടിസ്ഥാനത്തിലാണ്. സമര്‍ത്ഥരായ ഫസ്റ്റ് ക്ലാസ് എന്‍ജിനീയറിംഗ് ബിരുദക്കാര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 31.12.2021 ല്‍ 28 വയസ്.

ആകെ 105 ഒഴിവുകളുണ്ട്. (കമ്പ്യൂട്ടര്‍ സയന്‍സ്-37, ഇലക്ട്രിക്കല്‍-6, സിവില്‍-4, ഇലക്‌ട്രോണിക്‌സ്-4).

സംവരണ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവ് ലഭിക്കും. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം  www.powergrid.inല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശാനുസരണം അപേക്ഷിക്കാം. അപേക്ഷാ ഫീസ് 500 രൂപ. എസ്‌സി/എസ്ടി/വിമുക്തഭടന്മാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല. അപേക്ഷ ഓണ്‍ലൈനായി ഫെബ്രുവരി 20 നകം സമര്‍പ്പിക്കണം.

'ഗേറ്റ് സ്‌കോര്‍'- അടിസ്ഥാനത്തില്‍ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി ഗ്രൂപ്പ് ചര്‍ച്ചയും ഇന്റര്‍വ്യുവും നടത്തിയാണ് അന്തിമ തെരഞ്ഞെടുപ്പ്.


തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരുവര്‍ഷത്തെ പരിശീലനം നല്‍കും. ഈ കാലയളവില്‍ അടിസ്ഥാന ശമ്പളമായ 40,000 രൂ ക്ഷാമബത്ത, വീട്ടുവാടക ബത്ത ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും പ്രതിമാസം ലഭിക്കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് 50,000-1,60,000 രൂപ ശമ്പളനിരക്കില്‍ എന്‍ജിനീയറായി നിയമിക്കും. ഡിഎ, എച്ച്ആര്‍എ, പിഎഫ്, ഗ്രാറ്റുവിറ്റി, ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

 

 

 

 

  comment

  LATEST NEWS


  സിപിഎം-കോണ്‍ഗ്രസ് സഖ്യം; ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപ്പഞ്ചായത്ത് ഭരണത്തില്‍ നിന്നും ബിജെപി പുറത്ത്


  അനധികൃതമായി രാജ്യത്ത് പ്രവേശിക്കല്‍: മെഹുല്‍ ചോക്‌സിക്കെതിരായ കേസ് ഡൊമിനിക്ക റദ്ദാക്കി; തിരിച്ചെത്തിക്കാനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ക്ക് തിരിച്ചടി


  ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് വിന്‍സന്റ് സാമുവല്‍; ഗൂഢാലോചന കേസില്‍ അന്വേഷണ സംഘം മൊഴിയെടുത്തു


  ആത്മനിര്‍ഭര്‍; ഇന്ത്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 5ജി പരീക്ഷണം സമ്പൂര്‍ണ വിജയം


  പൊതുമരാമത്ത് വകുപ്പിനെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് ജി. സുധാകരന്‍; '18 കോടി മുടക്കി നിര്‍മിച്ച റോഡും വെട്ടിപ്പൊളിക്കുന്നു'


  ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നതിന് വിലക്ക്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.