×
login
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ പ്രൊബേഷണറി ഓഫീസറാകാം; ഒഴിവുകള്‍ 1673, പ്രായപരിധി 21-30 വയസ്

അപേക്ഷാ ഫീസ് 750 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല. അപേക്ഷ ഓണ്‍ലൈനായി ഒക്‌ടോബര്‍ 12 നകം സമര്‍പ്പിക്കേണ്ടതാണ്.

സെലക്ഷന്‍ ഓണ്‍ലൈന്‍ പ്രിലിമിനറി, മെയിന്‍ പരീക്ഷ, സൈക്കോമെട്രി ടെസ്റ്റ്, ഇന്റര്‍വ്യു ആന്റ് ഗ്രൂപ്പ് എക്‌സര്‍സൈസ് മുഖാന്തിരം സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രൊബേഷണറി ഓഫീസര്‍മാരെ റിക്രൂട്ട് ചെയ്യുന്നു. ദേശീയതലത്തില്‍ ആകെ 1673 സീറ്റുകളാണുള്ളത്. (ജനറല്‍ 648, ഇഡബ്ല്യൂഎസ് 160, ഒബിസി-എന്‍സിഎല്‍ 464, എസ്‌സി 270, എസ്ടി 131). ശമ്പള നിരക്ക് 36000-63840 രൂപ. സ്‌കെയിലില്‍ വരെ ജൂനിയര്‍ മാനേജ്‌മെന്റ് ഗ്രേഡിലുള്ള തസ്തികയില്‍ നിയമനം ലഭിക്കുന്നവര്‍ക്ക് തുടക്കത്തില്‍ 4 അഡ്വാന്‍സ് ഇന്‍ക്രിമെന്റ് ഉള്‍പ്പെടെ 41960 രൂപ അടിസ്ഥാന ശമ്പളം ലഭിക്കും. ക്ഷാമബത്ത, വീട്ടുവാടകബത്ത, സിറ്റി കോമ്പന്‍സേറ്ററി അലവന്‍സ്, ചികിത്‌സാ സഹായം ഉള്‍പ്പെടെ വിവിധ ആനുകൂല്യങ്ങളുമുണ്ട്. സമഗ്രവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം https://bank.sbi/careers, www.sbi.co.in/careers- വെബ്‌സൈറ്റുകളില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

ഏതെങ്കിലും ഡിസിപ്ലിനില്‍ അംഗീകൃത സര്‍വ്വകലാശാലാ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫൈനല്‍ ഡിഗ്രി വിദ്യാര്‍ത്ഥികളെയും വ്യവസ്ഥകള്‍ക്ക് വിധേയമായി പരിഗണിക്കുന്നതാണ്. ഡിസംബര്‍ 31 നകം യോഗ്യതാപരീക്ഷ വിജയിച്ചിരിക്കണം. എന്‍ജിനീയറിങ്, മെഡിക്കല്‍ ബിരുദം, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, കോസ്റ്റ് അക്കൗണ്ടന്റ് മുതലായ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.

പ്രായപരിധി 1.4.2022 ല്‍ 21-30 വയസ്. 1992 ഏപ്രില്‍ രണ്ടിനും 2001 ഏപ്രില്‍ ഒന്നിനും മധ്യേ ജനിച്ചവരാകണം. എസ്‌സി/എസ്ടി വിഭാഗങ്ങൡപ്പെടുന്നവര്‍ക്ക് 5 വര്‍ഷവും ഒബിസി നോണ്‍ക്രീമിലെയര്‍ വിഭാഗത്തിന് 3 വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷവും വിമുക്തഭടന്മാര്‍ക്കും മറ്റും നിയമാനുസൃതമായും പ്രായപരിധിയില്‍ ഇളവ് ലഭിക്കും.

അപേക്ഷാ ഫീസ് 750 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല. അപേക്ഷ ഓണ്‍ലൈനായി ഒക്‌ടോബര്‍ 12 നകം സമര്‍പ്പിക്കേണ്ടതാണ്. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

സെലക്ഷന്‍ ഓണ്‍ലൈന്‍ പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍, സൈക്കോമെട്രിക് ടെസ്റ്റ്, ഇന്റര്‍വ്യു, ഗ്രൂപ്പ് എക്‌സര്‍സൈസ് എന്നിവയുടെ അടിസ്ഥാനത്തിലാണ്. ഡിസംബര്‍ 17 മുതല്‍ 20 വരെ നടത്തുന്ന പ്രിലിമിനറി പരീക്ഷയില്‍ ഇംഗ്ലീഷ് ലാംഗുവേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്ടിട്യൂഡ്, റീസണിംഗ് എബിലിറ്റി എന്നിവയില്‍ ഒബ്ജക്ടീവ് മാതൃകയിലുള്ള 100 ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കും. 100 മാര്‍ക്കിനാണിത്.

കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവയും ലക്ഷദ്വീപില്‍ കവരത്തിയുമാണ് പരീക്ഷാ കേന്ദ്രങ്ങള്‍. പ്രിലിമിനറിയില്‍ യോഗ്യത നേടുന്നവരെ ജനുവരി/ഫെബ്രുവരിയില്‍ നടക്കുന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത മെയിന്‍ പരീക്ഷക്ക് ക്ഷണിക്കും. ഇതിന് കേരളത്തില്‍ തിരുവനന്തപുരവും കൊച്ചിയും പരീക്ഷാകേന്ദ്രമാണ്. സൈക്കോമെട്രിക് ടെസ്റ്റ്, ഇന്റര്‍വ്യു, ഗ്രൂപ്പ് എക്‌സര്‍സൈസ് എന്നിവ 2023 ഫെബ്രുവരി/മാര്‍ച്ചില്‍ ഉണ്ടാവും. മികവ് കാട്ടുന്നവരുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കി നിയമനം നല്‍കുന്നതാണ്.

 


ബാങ്ക് ഓഫ് ബറോഡയില്‍ ഡിജിറ്റല്‍ പ്രൊഫഷണല്‍സ്; ഒഴിവുകള്‍ 72

ബാങ്ക് ഓഫ് ബറോഡ ഡിജിറ്റല്‍ പ്രൊഫഷണലുകളെ തേടുന്നു. മുപ്പത് വ്യത്യസ്ത തസ്തികകളിലേക്കാണ് അപേക്ഷിക്കാവുന്നത്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, റിസ്‌ക് സ്‌പെഷ്യലിസ്റ്റുകള്‍, ബിസിനസ് മാനേജര്‍ (മൊബൈല്‍ ബാങ്കിങ്), സ്‌പെഷ്യല്‍ അനലിസ്റ്റ്, ബിസിനസ് മാനേജര്‍ (ഡബിറ്റ് കാര്‍ഡ്/ഇന്റര്‍നെറ്റ് ബാങ്കിങ്, ഫാസ്റ്റ്ടാഗ്), ലീഡ് യുപിഐ, ഡിജിറ്റല്‍ ബാങ്ക്, ബിസിനസ് ലീഡ്-സ്റ്റാര്‍ട്ട് അപ്‌സ്, അനലിസ്റ്റിക്‌സ്-പേഴ്‌സണല്‍ ലോണ്‍/ഓട്ടോലോണ്‍/ഗോള്‍ഡ് ലോണ്‍/ഹോംലോണ്‍/എംഎസ്എംഇ ലോണ്‍, ക്രിയേറ്റീവ് ഡിസൈനര്‍, ഡാറ്റാ എന്‍ജിനീയര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് മെഷ്യന്‍ ലേണിങ് സ്‌പെഷ്യലിസ്റ്റ, മാനേജര്‍/അനലിസ്റ്റ്-ഡിജിറ്റല്‍ പേയ്‌മെന്റ് ഫ്രോഡ് പ്രിവന്‍ഷന്‍, പ്രോഡക്ട് ലീഡ് കിയോസ്‌ക്, യുഐ/യുഎക്‌സ് സ്‌പെഷ്യലിസ്റ്റ് (ഡിജിറ്റല്‍ ജേര്‍ണി) മുതലായ തസ്തികകളിലായി 72 ഒഴിവുകളുണ്ട്.

തസ്തികകള്‍, യോഗ്യതാ മാനദണ്ഡങ്ങള്‍, സെലക്ഷന്‍ നടപടികള്‍, ശമ്പളം ഉള്‍പ്പെടെയുള്ള റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.bankofbaroda.in/careers ല്‍ കറന്റ് ഓപ്പര്‍ച്യൂണിറ്റീസ് ലിങ്കിലുണ്ട്. അപേക്ഷ നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ഒക്‌ടോബര്‍ 11 വരെ സമര്‍പ്പിക്കാം. കരാര്‍ അടിസ്ഥാനത്തില്‍ 5 വര്‍ഷത്തേക്കാണ് നിയമനം.

 

പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ഡവലപ്‌മെന്റ് അതോറിട്ടിയില്‍ ഓഫീസര്‍; ഒഴിവുകള്‍ 22

പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ആന്റ് ഡവലപ്‌മെന്റ് അതോറിട്ടിയില്‍ ഓഫീസര്‍ ഗ്രേഡ് എ/അസിസ്റ്റന്റ് മാനേജര്‍ തസ്തികയില്‍ ജനറല്‍ (ഒഴിവുകള്‍-15), ഫിനാന്‍സ് ആന്റ് അക്കൗണ്ട്‌സ് (2), ഐടി (1), റിസര്‍ച്ച് (ഇക്കണോമിക്‌സ്) (1), ലീഗല്‍ (2), ഒഫീഷ്യല്‍ ലാംഗുവേജ് (രാഷ്ട്രഭാഷ) (1) വിഭാഗങ്ങളിലായി 22 ഒഴിവുകളില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യതാ മാനദണ്ഡങ്ങള്‍, സെലക്ഷന്‍ നടപടികള്‍, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.pfrda.org.in ല്‍ ലഭിക്കും. അപേക്ഷ ഓണ്‍ലൈനായി ഒക്‌ടോബര്‍ 7 വരെ സമര്‍പ്പിക്കാം.

 

 

    comment

    LATEST NEWS


    കേരളത്തില്‍ കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പ് 23.4 ശതമാനം; റിപ്പോര്‍ട്ട് നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ ഡേറ്റയുടെ ഭാഗമായി


    പോലീസിന് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍ക്കുന്നില്ല; ഇടതുപക്ഷ ഭരണത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്


    ക്രൈസ്തവരും റബ്ബറിന്റെ രാഷ്ട്രീയവും


    രാഹുലിന്റെ അയോഗ്യത; ജനാധിപത്യ സമൂഹത്തിനും ഭരണഘടനയുടെ മൂല്യങ്ങള്‍ക്കും നിരക്കുന്ന നടപടികളല്ലെന്ന് പിണറായി വിജയന്‍


    അഴിമതിക്കും ജനദ്രോഹനയങ്ങള്‍ക്കുമെതിരെ എന്‍ഡിഎ സെക്രട്ടറിയേറ്റ് മാര്‍ച്ച് 27 ന്


    രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്‌സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.