×
login
അതിര്‍ത്തിരക്ഷാസേനയില്‍ എഎസ്‌ഐ, എച്ച്‌സി, കോണ്‍സ്റ്റബിള്‍; ഗ്രൂപ്പ് സി നോണ്‍ ഗസറ്റഡ്, നോണ്‍ മിനിസ്റ്റീരിയല്‍ തസ്തികകളില്‍ 72 ഒഴിവുകള്‍

പ്രായപരിധി 2021 ഡിസംബര്‍ 29 ന് 18-25 വയസ്, സംവരണ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ചട്ടപ്രകാര പ്രായപരിധിയില്‍ ഇളവുണ്ട്.

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ (ബിഎസ്എഫ്) താഴെ പറയുന്ന ഗ്രൂപ്പ് സി നോണ്‍ ഗസറ്റഡ്-നോണ്‍ മിനിസ്റ്റീരിയല്‍ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റിന് അപേക്ഷകള്‍ ക്ഷണിച്ചു. പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. ആകെ 72 ഒഴിവുകളാണുള്ളത്. അപേക്ഷകര്‍ ഭാരത പൗരന്മാരായിരിക്കണം.

 • എഎസ്‌ഐ (ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ്-3), ഒഴിവ് ഒന്ന് (ജനറല്‍). ശമ്പള നിരക്ക് 29200 രൂപ. യോഗ്യത: എസ്എസ്എല്‍സി/തത്തുല്യ പരീക്ഷ പാസായിരിക്കണം. ഐടിഐ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍. സിവില്‍ എന്‍ജിനീയറിംഗ് ഡിപ്ലോമ അഭിലഷണീയം.
 • എച്ച്‌സി (കാര്‍പ്പന്റര്‍, ഒഴിവുകള്‍ 4, പ്ലംബര്‍ 2), ശമ്പള നിരക്ക് 22500-81100 രൂപ. യോഗ്യത- എസ്എസ്എല്‍സിയും ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ ഗ്രേഡ് സര്‍ട്ടിഫിക്കറ്റും അല്ലെങ്കില്‍ ഏതെങ്കിലും പ്രമുഖ സ്ഥാപനത്തില്‍നിന്നും ബന്ധപ്പെട്ട ട്രേഡില്‍ 3 വര്‍ഷത്തെ പ്രവൃത്തിപരിചയം.
 • കോണ്‍സ്റ്റബിള്‍ (സ്വീവര്‍മാന്‍/ഒഴിവ് 2, യോഗ്യത: എസ്എസ്എല്‍സിയും സ്വിവേജ് മെയിന്റനന്‍സില്‍ പ്രവൃത്തിപരിചയവും. ട്രേഡ് പ്രൊഫിഷ്യന്‍സി ടെസ്റ്റില്‍ യോഗ്യത നേടണം. ശമ്പള നിരക്ക് 21700-69100 രൂപ.
 • കോണ്‍സ്റ്റബിള്‍ (ജനറേറ്റര്‍ ഓപറേറ്റര്‍-24, ജനറേറ്റര്‍ മെക്കാനിക്-28, ലൈന്‍മാന്‍-11). ശമ്പള നിരക്ക് 21700-69100 രൂപ. യോഗ്യത- എസ്എസ്എല്‍സി/തത്തുല്യ പരീക്ഷ പാസായിരിക്കണം. ഡീസല്‍/മോട്ടോര്‍ മെക്കാനിക്/ഇലക്ട്രീഷ്യന്‍/വയര്‍മാന്‍/ലൈന്‍മാന്‍ ഐടിഐ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ബന്ധപ്പെട്ട ട്രേഡ്/മേഖലയില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയം വേണം.
 • പ്രായപരിധി 2021 ഡിസംബര്‍ 29 ന് 18-25 വയസ്, സംവരണ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ചട്ടപ്രകാര പ്രായപരിധിയില്‍ ഇളവുണ്ട്.

അപേക്ഷകര്‍ക്ക് ഇനിപറയുന്ന ശാരീരിക യോഗ്യതകളും ഉണ്ടാകണം. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (ഡ്രാഫ്റ്റ്‌സ്മാന്‍/തസ്തികക്ക് പുരുഷന്മാര്‍ക്ക് ഉയരം 167.5 സെ.മീറ്റര്‍, നെഞ്ചളവ് 80-85 സെ.മീറ്റര്‍. വനിതകള്‍ക്ക് ഉയരം 157 സെ.മീറ്റര്‍. ഉയരത്തിനനുസൃതമായിട്ടുള്ള ഭാരവുമുണ്ടാകണം.

ഹെഡ്‌കോണ്‍സ്റ്റബിള്‍ (കാര്‍പ്പന്റര്‍, പ്ലംബര്‍) തസ്തികയ്ക്കും കോണ്‍സ്റ്റബിള്‍ സ്വീവര്‍മാന്‍ തസ്തികക്കും പുരുഷന്മാര്‍ക്ക് ഉയരം 165 സെ.മീറ്റര്‍, നെഞ്ചളവ് 76-81 സെ.മീറ്റര്‍.  20 വയസിന് താഴെയുള്ളവര്‍ക്ക് രണ്ട് സെ.മീറ്റര്‍ ഇളവുണ്ട്. വനിതകള്‍ക്ക് ഉയരം 157 സെ.മീറ്റര്‍. ഉയരത്തിനൊത്ത ഭാരവുമുണ്ടാകണം. വനിതകള്‍ക്ക് ഭാരം 46 കിലോഗ്രാമില്‍ കുറയാന്‍ പാടില്ല.

കോണ്‍സ്റ്റബിള്‍ (ജനറേറ്റര്‍ ഓപ്പറേറ്റര്‍, ജനറേറ്റര്‍ മെക്കാനിക്, ലൈന്‍മാന്‍ തസ്തികയ്ക്ക് പുരുഷന്മാര്‍ക്ക് ഉയരം 165 സെ.മീറ്റര്‍, നെഞ്ചളവ് 76-81 സെ.മീറ്റര്‍, 20 വയസിന് താഴെയുള്ളവര്‍ക്ക് രണ്ട് സെ.മീറ്റര്‍ ഇളവുണ്ട്. ഉയരത്തിനനുസൃതമായ ഭാരവും ഉണ്ടാകണം. വനിതകള്‍ക്ക് ഉയരം 157 സെ.മീറ്റര്‍, ഭാരം 46 കിലോഗ്രാമില്‍ കുറയരുത്.

എല്ലാ തസ്തികകള്‍ക്കും നല്ല കാഴ്ചശക്തിയും ഉണ്ടാകണം. മെഡിക്കല്‍/ഫിസിക്കല്‍ ഫിറ്റ്‌നസുള്ളവരാകണം. വൈകല്യങ്ങള്‍ പാടില്ല.

വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം  https://rectt.bsf.gov.in- ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് അേപക്ഷിക്കാം. അപേക്ഷാ ഫീസ് 100 രൂപ. ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ് മുഖാന്തിരം ഫീസ് അടയ്ക്കാം. വനിതകള്‍ക്കും എസ്‌സി/എസ്ടി/വിമുക്തഭടന്മാര്‍, ബിഎസ്എഫ് ജീവനക്കാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല. അപേക്ഷ ഓണ്‍ലൈനായി ഇപ്പോള്‍ സമര്‍പ്പിക്കാം. ഡിസംബര്‍ 29 വരെ അപേക്ഷകള്‍ സ്വീകരിക്കും. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, സെലക്ഷന്‍ നടപടിക്രമം മുതലായ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

എഴുത്തുപരീക്ഷ, കായികക്ഷമതാ പരീക്ഷ, പ്രാക്ടിക്കല്‍/ട്രേഡ് ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ദക്ഷിണേന്ത്യയില്‍ ബെംഗളൂരു പരീക്ഷാകേന്ദ്രമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

 

 

 

 

  comment

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.