×
login
രണ്ടാം ട്വന്റി20 നാളെ; ജയിക്കാന്‍ ഇന്ത്യ

ആതിഥേയരെന്ന നിലയില്‍ വലിയ നാണക്കേടുണ്ടാക്കുന്ന തോല്‍വിയായിരുന്നു ഇന്ത്യയുടെ ആദ്യ മത്സരം. കരുത്തുറ്റ യുവ താരങ്ങളുമായി ഇറങ്ങിയ ഇന്ത്യ ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റലി സ്റ്റേഡിയത്തില്‍ 211 എന്ന വമ്പന്‍ സ്‌കോര്‍ അടിച്ചെടുത്തിട്ടും തോറ്റു.

കട്ടക്: ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരം നാളെ. ആദ്യത്തെ മത്സരത്തില്‍ തോറ്റ ഇന്ത്യയ്ക്ക് രണ്ടാം മത്സരത്തില്‍ ജയം അനിവാര്യമാണ്. അഞ്ച് മത്സരമുള്ള പരമ്പരയില്‍ 1-0ന് ഇന്ത്യ പിന്നിലാണ്. കട്ടക് സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴിനാണ് മത്സരം.  

ആതിഥേയരെന്ന നിലയില്‍ വലിയ നാണക്കേടുണ്ടാക്കുന്ന തോല്‍വിയായിരുന്നു ഇന്ത്യയുടെ ആദ്യ മത്സരം. കരുത്തുറ്റ യുവ താരങ്ങളുമായി ഇറങ്ങിയ ഇന്ത്യ ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റലി സ്റ്റേഡിയത്തില്‍ 211 എന്ന വമ്പന്‍ സ്‌കോര്‍ അടിച്ചെടുത്തിട്ടും തോറ്റു.  

കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയിട്ടും പ്രതിരോധിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായില്ലെന്നുള്ളതാണ് പ്രധാന പ്രശ്‌നം. ആദ്യ മത്സരത്തിന് ശേഷം ഇന്ത്യയുടെ ബൗളിങ് നിരയുടെ പ്രകടനത്തെ നായകന്‍ ഋഷഭ് പന്ത് പോലും വിമര്‍ശിച്ചിരുന്നു. അതുകൊണ്ട് തന്നെ രണ്ടാം മത്സരത്തില്‍ ബൗളിങ്ങിലായിരിക്കും ഇന്ത്യ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും. ഭുവനേശ്വര്‍ കുമാര്‍, ഹര്‍ദിക് പാണ്ഡ്യ, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍ എന്നിവരാണ് പേസ് നിരയിലുള്ളത്. സ്പിന്നര്‍മാരായി യുസ്‌വേന്ദ്ര ചഹലും, അക്ഷര്‍ പട്ടേലും.  


ഭുവനേശ്വര്‍ കുമാറാണ് പേസ് നിരയില്‍ പരിചയ സമ്പന്നന്‍. ആദ്യ മത്സരത്തില്‍ ഒരു വിക്കറ്റ് നേടിയെങ്കിലും 43 റണ്‍സാണ് താരം വിട്ടുകൊടുത്തത്. ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, ചഹലും, അക്ഷറും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ മോശമായിരുന്നില്ല. പാണ്ഡ്യ മാത്രമാണ് നിയന്ത്രിച്ച് പന്ത് എറിഞ്ഞത്. മാത്രമല്ല ക്യാപ്റ്റനായ പന്ത് തന്റെ ബൗളര്‍മാരെ ഉപയോഗിച്ച രീതിയിലും വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. രണ്ടാം മത്സരത്തിലും ഇതേ ടീമിനെ നിലനിര്‍ത്തുമോ എന്നതാണ് പ്രധാന ചോദ്യം.  

എന്നാല്‍ ഹര്‍ഷല്‍ പട്ടേലിനെ മാറ്റി പകരം ഉമ്രാന്‍ മാലിക്കിനോ, അര്‍ഷദീപ് സിങ്ങിനോ, അക്ഷര്‍ പട്ടേലിനെ മാറ്റി രവി ബിഷ്‌ണോയിക്കോ അവസരം നല്‍കാന്‍ സാധ്യതയുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

അതേസമയം ദക്ഷിണാഫ്രിക്കന്‍ ടീം മാറ്റങ്ങള്‍ ഇല്ലാതെയാണ് ഇറങ്ങുന്നത്. ക്വന്റണ്‍ ഡി കോക്ക്, ഡേവിഡ് മില്ലര്‍, ഡ്വയ്ന്‍ പ്രിട്ടോറിയോസ്, വാന്‍ ഡെര്‍ ഡുസ്സന്‍ എന്നിവര്‍ മികച്ച ഫോമിലാണ്.  

ഇന്ത്യന്‍ ടീം: ഋഷഭ് പന്ത്(ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക് വാദ്, ഇഷാന്‍ കിഷന്‍, ദീപക ഹൂഡ, ശ്രേയസ് അയ്യര്‍, ദിനേശ്് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, വെങ്കിടേഷ് അയ്യര്‍, യുസ്‌വേന്ദ്ര ചഹല്‍, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌ണോയി, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷദീപ് സിങ്.

  comment

  LATEST NEWS


  പച്ച പുല്‍ത്തകിടിയിലെ റണ്‍ ഒഴുകും പിച്ചില്‍ ബാറ്റിംഗ് വെടിക്കെട്ടിനായി ആരവം ഉയരും


  ആം ആദ്മിക്ക് കുരുക്ക് മുറുകുന്നു: ആം ആദ്മി മദ്യനയത്തിലെ കോടികളുടെ അഴിമതി: മലയാളിയായ വിജയ് നായരെ സിബിഐ അറസ്റ്റ് ചെയ്തു


  കാണിമാരുടെ പരമ്പരാഗതമായ തലപ്പാവണിയിച്ചു; കുട്ടികള്‍ പൂക്കള്‍ നല്‍കി; ഇടമലക്കുടിയില്‍ സുരേഷ് ഗോപിക്ക് ആവേശ സ്വീകരണം; അടുത്ത ലക്ഷ്യം പ്രഖ്യാപിച്ചു


  നാക് റാങ്കിങ് എ ഗ്രേഡ്: കേരള കേന്ദ്ര സര്‍വ്വകലാശാലക്ക് ചരിത്രനേട്ടം


  മഠം അധികൃതര്‍ മനുഷ്യത്വരഹിതമായി പെരുമാറുന്നു; തനിക്കനുകൂലമായ കോടതി വിധിയുണ്ടായിട്ടും ഉപദ്രവിക്കുന്നു; സിസ്റ്റര്‍ ലൂസി കളപ്പുര വീണ്ടും സമര രംഗത്ത്


  പ്രണയിച്ച് വിവാഹം കഴിച്ച ഹിന്ദുവായ ഭാര്യ ഇസ്ലാമിക വിശ്വാസം പിന്തുടര്‍ന്നില്ല; ബുര്‍ക്ക ധരിച്ചില്ല, കത്തികൊണ്ട് കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.