×
login
എന്തുകൊണ്ട് മൊട്ടേര സ്‌റ്റേഡിയത്തിന് മോദിയുടെ പേര്? പട്ടേലിന്റെ നാമം ഒഴിവാക്കിയോ?; എങ്ങനെ അദാനി, റിലയന്‍സ് പവലിയനുകള്‍ വന്നു; വസ്തുതകള്‍ ഇങ്ങനെ

റിലയന്‍സ് എന്‍ഡ്, അദാനി എന്‍ഡ് എന്നീ പേരുകള്‍ മോദിയുടെ നിര്‍ദേശ പ്രകാരം ബിജെപിയുടെ സുഹൃത്തുക്കളായ വ്യവസായികള്‍ക്കു വേണ്ടി നല്‍കി എന്നായിരുന്നു അടുത്ത ആരോപണം

അഹമ്മദാബാദ്: ലോകത്തെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം ബുധനാഴ്ചയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യത്തിനു സമര്‍പ്പിച്ചത്. അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നല്‍കിയതും ഇതേചടങ്ങിലായിരുന്നു. ഇതിനു പിന്നാലെയാണ് സോഷ്യല്‍മീഡിയയില്‍ മോദി വിരുദ്ധരുടെ വസ്തുതവിരുദ്ധമായ പ്രചാരണം ആരംഭിച്ചത്. സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പേര് മാറ്റിയാണ് മോദിയുടെ പേര് നല്‍കിയതെന്നായിരുന്നു ആദ്യത്തെ ആരോപണം. മറ്റൊന്നും സ്റ്റേഡിയത്തിലെ രണ്ടു സ്റ്റാന്‍ഡുകളുടെ പേരിനെ ചൊല്ലിയായിരുന്നു. റിലയന്‍സ് എന്‍ഡ്, അദാനി എന്‍ഡ് എന്നീ പേരുകള്‍ മോദിയുടെ നിര്‍ദേശ പ്രകാരം ബിജെപിയുടെ സുഹൃത്തുക്കളായ വ്യവസായികള്‍ക്കു വേണ്ടി നല്‍കി എന്നായിരുന്നു അടുത്ത ആരോപണം.  

 പവലിനയനുകള്‍ക്ക് എങ്ങനെ അദാനി, റിലയന്‍സ് പേരുകള്‍ നല്‍കി-

പുതുതായി നിര്‍മ്മിച്ച സ്റ്റേഡിയത്തിന്റെയും അതിന്റെ പവലിയനുകളുടെയും പേരുകള്‍ ചൂണ്ടിക്കാണിക്കുകയും ഒരു വലിയ അവിശുദ്ധ ബന്ധം സൂചിപ്പിക്കുകയും ചെയ്ത് ട്വീറ്റ് ചെയ്ത പ്രമുഖന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആയിരുന്നു. നരേന്ദ്ര മോദിയായിരുന്നു ലക്ഷ്യം. എന്നാല്‍, പ്രധാനമന്ത്രി മോദി രണ്ട് ബിസിനസ്സ് ഗ്രൂപ്പുകളുമായി അടുപ്പം പുലര്‍ത്തുന്നതിനാലല്ല റിലയന്‍സിന്റെയും അദാനിയുടെയും പേര് സ്‌റ്റേഡിയത്തില്‍ എത്തിയത്.  ഇത് യഥാര്‍ത്ഥത്തില്‍ ജിസിഎയുടെയും ബിസിസിഐയുടെയും വാണിജ്യപരമായ തീരുമാനത്തിന്റെ ഫലമായിരുന്നു. ഈ രണ്ട് കമ്പനികളാണ് പവലിയനുകള്‍ സ്‌പോണ്‍സര്‍ ചെയ്തത്. അതിനാല്‍ കരാര്‍ പ്രകാരം, പവലിയനുകള്‍ക്ക് അവരുടെ പേരുകള്‍ നേടാനുള്ള അവകാശം അവര്‍ നേടിയിട്ടുണ്ട്. ജേഴ്‌സി, സ്റ്റേഡിയം പരസ്യം എന്നിവ പോലുള്ള സ്‌പോര്‍ട്‌സിലെ മറ്റ് കാര്യങ്ങളെപ്പോലെ, സ്റ്റാന്‍ഡുകളും പവലിയനുകളും സ്‌പോണ്‍സര്‍ ചെയ്യുന്നതിനും ടെന്‍ഡറുകള്‍ ക്ഷണിച്ചിരുന്നു.  

ഈ വിഷയത്തില്‍ തര്‍ക്കങ്ങളൊന്നുമില്ലെന്ന് ജിസിഎ വൈസ് പ്രസിഡന്റ് ധന്‍രാജ് നാത്വാനി പറഞ്ഞു. ലഭിച്ച സ്‌പോണ്‍സര്‍ഷിപ്പിന്റെ അടിസ്ഥാനത്തിലാണ് പവലിയനുകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. റിലയന്‍സ് നോര്‍ത്ത് പവലിയന്‍ സ്‌പോണ്‍സര്‍ ചെയ്തു, അദാനി സൗത്ത് പവലിയന്‍ സ്‌പോണ്‍സര്‍ ചെയ്തുകൊണ്ട് ജിസിഎയുമായുള്ള ബന്ധം നിലനിര്‍ത്തി, ''നത്വാനി പറഞ്ഞു. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ജിസിഎയുടെ കീഴില്‍ പോലും പഴയ മോട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വര്‍ഷങ്ങളായി അദാനി ഗ്രൂപ്പ് സൗത്ത് പവലിയന്റെ സ്‌പോണ്‍സറായിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. സ്റ്റേഡിയം പുനര്‍നിര്‍മ്മിച്ച ശേഷം, നോര്‍ത്ത് പവലിയന്‍ സ്‌പോണ്‍സര്‍ ചെയ്യാനുള്ള അവകാശം റിലയന്‍സ് വാങ്ങിയിരുന്നു. നേരത്തേ, ഗുജറാത്ത് മിനറല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ സ്‌പോണ്‍സര്‍ ചെയ്തിരുന്നതിനാല്‍ നോര്‍ത്ത് പവലിയന്‍ ജിഎംഡിസി പവലിയന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.  

 സ്റ്റേഡിയത്തിന്റെ പേരും നിര്‍മാണവും സംബന്ധിച്ച് അഭിഭാഷകന്‍ കൂടിയായ ശങ്കു ടി. ദാസ് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ-

1982ല്‍ നിര്‍മ്മിച്ചതും 2006ല്‍ നവീകരിച്ചതും ആയ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്റ്റേഡിയം എന്ന മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയം ഇപ്പോള്‍ നിലവിലില്ല.അത് അടച്ചു പൂട്ടാനും പൊളിച്ചു കളയാനും പകരം അവിടെ ലോക നിലവാരത്തില്‍ ഉള്ള പുതിയൊരു സ്റ്റേഡിയം പണിയാനും 2014ല്‍ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനിച്ചു.അതിന്റെ അടിസ്ഥാനത്തില്‍ 2015ല്‍ സ്റ്റേഡിയം അടച്ചു പൂട്ടുകയും പൂര്‍ണ്ണമായി പൊളിച്ചു കളയുകയും ചെയ്തു.പുതിയ സ്റ്റേഡിയം നിര്‍മ്മിക്കാന്‍ ആഗോള ടെണ്ടര്‍ വിളിക്കുകയും അതില്‍ പങ്കെടുത്തവരില്‍ നിന്ന് ലാര്‍സണ്‍ ആന്‍ഡ് ടര്‍ബോക്ക് പണിയുടെ കരാര്‍ നല്‍കുകയും ചെയ്തു.

2017ല്‍ പുതിയ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം എല്‍&ടി ആരംഭിച്ചു.നാല് വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയായ ആ സ്റ്റേഡിയം ആണ് രാഷ്ട്രപതി ഇന്ന് ഉത്ഘാടനം ചെയ്തത്.1982ലെ ടഢജ സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി 49000 ആളുകള്‍ ആയിരുന്നെങ്കില്‍ 2021ല്‍ ആരംഭിച്ച ചഉങ സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി 1,25,000 ആളുകള്‍ ആണ്.

പഴയ സ്റ്റേഡിയത്തിന് ഒരു എന്‍ട്രി പോയിന്റും ഒരു ഡ്രസിങ് റൂമും നാല് പിച്ചും ആണ് ഉണ്ടായിരുന്നത് എങ്കില്‍ പുതിയ സ്റ്റേഡിയത്തിന് 3 എന്‍ട്രി പോയിന്റും 4 ഡ്രസിങ് റൂമും 11 പിച്ചും 76 കോര്‍പ്പറേറ്റ് ബോക്‌സും 55 ക്ലബ് ഹൗസും ഒരു സ്വിമ്മിഗ് പൂളും 15000 വണ്ടികള്‍ പാര്‍ക്ക് ചെയ്യാവുന്ന പാര്‍ക്കിങ് ലോട്ടും 60000 പേര്‍ക്ക് ഒരേ സമയം സഞ്ചരിക്കാവുന്ന ഒരു റാമ്പും ഒക്കെയുണ്ട്.

അപ്പൊ ഇത് സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തിന്റെ പേര് മാറ്റിയതാണോ?

അല്ല.

800 കോടി രൂപ മുടക്കി പുതിയ സ്റ്റേഡിയം പണിതതാണ്.

ആ പുതിയ സ്റ്റേഡിയത്തിന്റെ പേരാണ് നരേന്ദ്ര മോഡി ക്രിക്കറ്റ് സ്റ്റേഡിയം.

പക്ഷെ എന്ത് കൊണ്ടാണ് സ്റ്റേഡിയത്തിനു നരേന്ദ്ര മോഡിയുടെ പേര്?


കാരണം ഈ സ്റ്റേഡിയത്തിന്റെ ആശയം വിഭവനം ചെയ്തതും തുടക്കം കുറിച്ചതും അന്ന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ആയിരുന്ന നരേന്ദ്ര മോഡി ആണ്.2001 മുതല്‍ 2014 വരെ ജി.സി.എ പ്രസിഡന്റ് എന്ന പദവി വഹിച്ച മോഡി തന്നെയാണ് 2006ല്‍ മൊട്ടേര സ്റ്റേഡിയം പുതുക്കി പണിയുന്നതും.

അതുള്‍പ്പെടെ ഗുജറാത്ത് ക്രിക്കറ്റിനു നരേന്ദ്ര മോഡി നല്‍കിയ സംഭാവനകള്‍ ഒട്ടേറെയാണ്.

അവയെ ആദരിക്കുന്നതിനും അനുസ്മരിക്കുന്നതിനും വേണ്ടിയാണ് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ തങ്ങളുടെ പുതിയ സ്റ്റേഡിയത്തിന് അദ്ധേഹത്തിന്റെ പേര് നല്‍കുന്നത്.

അപ്പോള്‍ പട്ടേല്‍ എവിടെ പോയി?

പട്ടേല്‍ എവിടെയും പോയില്ല.

പട്ടേലിന്റെ പേരില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രതിമ നിര്‍മ്മിച്ച മോഡി അങ്ങനെ അദ്ദേഹത്തെ ഒഴിവാക്കാന്‍ സമ്മതിക്കുകയും ഇല്ലല്ലോ.പട്ടേല്‍ കൂടുതല്‍ വലിയ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുക കൂടിയാണ് ഇതോടൊപ്പം ഉണ്ടായത്.

മുന്‍പ് പട്ടേലിന്റെ പേരില്‍ ഉണ്ടായിരുന്നത് വെറുമൊരു ക്രിക്കറ്റ് സ്റ്റേഡിയം മാത്രം ആണെങ്കില്‍, ഇപ്പോള്‍ ഉള്ളത് ആ സ്റ്റേഡിയത്തെ കൂടി ഉള്‍ക്കൊള്ളുന്ന സ്‌പോര്‍ട്‌സ് എന്‍ക്‌ളേവ് മുഴുവനുമാണ്.അതായത്, ഒരു ക്രിക്കറ്റ് സ്റ്റേഡിയം പൊളിച്ചു പുതിയത് പണിയുക എന്നതല്ല നരേന്ദ്ര മോഡി 2014ല്‍ വിഭവനം ചെയ്തത്.

ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ ആകര്‍ഷിക്കുന്ന തരത്തില്‍ ഒരു കായിക നഗരി തന്നെ അഹമ്മദാബാദില്‍ നിര്‍മ്മിക്കുക എന്നതാണ്.ആ നഗരിയാണ് 236 ഏക്കറിലുള്ള സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്‌പോര്‍ട്‌സ് എന്‍ക്‌ളേവ്.അത് സര്‍ദാര്‍ പട്ടേലിന്റെ പേരിലാണ്.  

 

 

 

 

 

 

  comment

  LATEST NEWS


  രാഷ്ട്രപതി കേരളത്തില്‍; റാം നാഥ് കോവിന്ദിനെ സ്വീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; നാളെ വനിതാ സമാജികരുടെ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്യും


  ശിവലിംഗത്തെ അവഹേളിച്ച് പോസ്റ്റ്; പരാതിയില്‍ നടപടിയില്ല; കോണ്‍ഗ്രസ് നേരാവ് അജുലത്തീഫിനെ സംരക്ഷിച്ച് പോലീസ്; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി


  പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലവിളിക്കെതിരെ പ്രതികരിച്ചെന്ന് വരുത്തി പ്രതിപക്ഷ നേതാവ്; വി.ഡി. സതീശന്റെ നിലപാടുകളില്‍ ക്രൈസ്തവ സമൂഹത്തിന് അമര്‍ഷം


  മലപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ കുടിവെള്ളം നിഷേധിച്ചു; പട്ടികജാതി കോളനിയില്‍ കുടിവെള്ളമെത്തിച്ച് സേവാഭാരതി


  കാശ്മീരിലെ മതതീവ്രവാദി അഴിക്കുള്ളില്‍; യാസിന്‍ മാലിക്കിന് ജീവപര്യന്തം തടവ്; മോദി സര്‍ക്കാര്‍ എത്തിയപ്പോള്‍ ഗാന്ധിയനായെന്ന് പ്രതി കോടതിയില്‍


  സംസ്ഥാനത്ത് കുട്ടികളുടെ വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചു; രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.