×
login
വിക്കറ്റ് വേട്ടയില്‍ ഇന്ത്യയുടെ മൂന്നാമന്‍

ഓപ്പണര്‍ ടോം ലാത്തമിനെ പുറത്താക്കിയതോടെ അശ്വിന് 418 വിക്കറ്റുകളായി. ഇതോടെ 103 ടെസ്റ്റുകളില്‍ 417 വിക്കറ്റുകള്‍ വീഴ്്ത്തിയ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.

കാണ്‍പൂര്‍: ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇന്ത്യക്കായി ഏറ്റവും കൂടതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന മൂന്നാമത്തെ ബൗളറെന്ന നേട്ടം സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ സ്വന്തമായി. ന്യൂസിലന്‍ഡിനെതിരായ ഒന്നം ടെസ്റ്റിലാണ് ഈ നേട്ടം കൈവരിച്ചത്. അശ്വിന്റെ എണ്‍പതാം ടെസ്റ്റായിരുന്നു ഇത്.  

ഓപ്പണര്‍ ടോം ലാത്തമിനെ പുറത്താക്കിയതോടെ അശ്വിന് 418 വിക്കറ്റുകളായി. ഇതോടെ 103 ടെസ്റ്റുകളില്‍  417 വിക്കറ്റുകള്‍ വീഴ്്ത്തിയ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.  

ഇതിഹാസതാരം  അനില്‍ കുംബ്ലെയാണ് ടെസ്റ്റ്് ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് എടുത്ത ബൗളര്‍. കുംബ്ലെ 619 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്

റ്റന്‍ കപില്‍ദേവാണ് രണ്ടാം സ്ഥാനത്ത്. മീഡിയം പേസറായ കപില്‍ദേവ് 434 വിക്കറ്റുകള്‍ നേടി .  

ടെസ്റ്റ്് ക്രിക്കറ്റില്‍ നാനൂറില്‍ കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന നാലാമത്തെ ഇന്ത്യ ബൗളറാണ് അശ്വിന്‍. ലോക ക്രിക്കറ്റിലെ പതിമൂന്നാമനും. പാകിസ്ഥാന്‍ ഇതിഹാസം വസിം അക്രം (414), ഹര്‍ഭജന്‍ സിങ് എന്നിവരെ മറികടന്നാണ് പതിമൂന്നാം സ്ഥാനത്തെത്തിയത്. നിലവില്‍ മത്സരരംഗത്തുളള ബൗളര്‍മാരില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റു വീഴ്ത്തിയ മൂന്നാമത്തെ ബൗളറാണ് അശ്വിന്‍.

 

    comment
    • Tags:

    LATEST NEWS


    ജനകീയാസൂത്രണ പദ്ധതിയില്‍ വ്യാപക ക്രമക്കേട്; നല്കുന്നത് ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍, ലക്ഷക്കണക്കിന് രൂപ ഇടനിലക്കാര്‍ തട്ടിയെടുക്കുന്നു


    കൊല്ലം ജില്ലാ ആശുപത്രിയിലെ ജീവനക്കാര്‍ ശീതസമരത്തില്‍


    'നീറ്റ്- പിജി 2022' വിജ്ഞാപനമായി, പരീക്ഷ മാര്‍ച്ച് 12 ന്; ഓണ്‍ലൈന്‍ അപേക്ഷ ഫെബ്രുവരി 4 വരെ, കേരളത്തില്‍ വയനാട് ഒഴികെ 13 ജില്ലകളിലും പരീക്ഷാകേന്ദ്രം


    ചിത്രങ്ങൾ പലവിധം: ഒരേ സമയം നാല് ചിത്രം വരച്ച് യദുകൃഷ്ണ


    കോവിഡ് മരണങ്ങള്‍: കേരളത്തില്‍ 23,652 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കി, 178 അപേക്ഷകള്‍ നിരസിച്ചു; സുപ്രീംകോടതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു


    വ്യാസഭാരതത്തിലെ ഭീഷ്മര്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പ്രകാശനം ചെയ്തു; ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ പുസ്തകം ഏറ്റുവാങ്ങി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.