×
login
ഏഷ്യാകപ്പില്‍ ഇന്ത്യക്ക് ഇന്ന് നിര്‍ണായക പോരാട്ടം; ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യം

സൂപ്പര്‍ ഫോറിലെ ആദ്യ കളിയില്‍ പാക്കിസ്ഥാനോട് അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇന്ത്യ ഇന്ന് വീണ്ടും കളിക്കാനിറങ്ങുന്നത്.

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് ഇന്ന് നിര്‍ണായക പോരാട്ടം. ഫൈനല്‍ പ്രവേശ സാധ്യത നിലനിര്‍ത്തണമെങ്കില്‍ സൂപ്പര്‍ ഫോറില്‍ ഇന്ന് ശ്രീലങ്കക്കെതിരായ കളി ജയിച്ചേ പറ്റൂ. രാത്രി 7.30ന് കളി തുടങ്ങും.

സൂപ്പര്‍ ഫോറിലെ ആദ്യ കളിയില്‍ പാക്കിസ്ഥാനോട് അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇന്ത്യ ഇന്ന് വീണ്ടും കളിക്കാനിറങ്ങുന്നത്. അച്ചടക്കമില്ലാത്ത ബൗളിങും ക്യാച്ച് കൈവിട്ടതുമാണ് പാക്കിസ്ഥാനെതിരായ തോല്‍വിക്ക് പ്രധാന കാരണം. ഗ്രൂപ്പ് ഘട്ടത്തില്‍ പാക്കിസ്ഥാനെ തകര്‍ത്ത ടീം ഇന്ത്യയുടെ നിഴല്‍ മാത്രമായിരുന്നു സൂപ്പര്‍ ഫോറിലെ കഴിഞ്ഞ കളിയില്‍ കണ്ടത്. എന്നാല്‍ തുടര്‍ച്ചയായി രണ്ട് അര്‍ദ്ധസെഞ്ചുറികളുമായി വിരാട് കോഹ്‌ലി ഫോം വീണ്ടെടുത്തത് ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക് കരുത്തു പകരുമെന്ന് ഉറപ്പ്.


എന്നാല്‍ ഓപ്പണര്‍ രാഹുലിന്റെ മെല്ലെപ്പോക്ക് ഇന്ത്യക്ക് നേരിയ തിരിച്ചടിതന്നെയാണ്. പാക്കിസ്ഥാനെതിരെ കഴിഞ്ഞ കളിയില്‍ 20 പന്തില്‍ നിന്ന് 28 റണ്‍സ് മാത്രമാണെടുത്തത്. അതുപോലെ മധ്യനിരയുടെ ബാറ്റിങ് തകര്‍ച്ചയും ഇന്ത്യക്ക് തിരിച്ചടിയാണ്. പാക്കിസ്ഥാനെതിരെ സംഭവിച്ചതും അതാണ്. എന്നാല്‍ സൂര്യകുമാര്‍ യാദവും ഋഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയും ദീപക് ഹൂഡയും അടങ്ങുന്ന ബാറ്റിങ് നിര മികച്ച ഫോമിലേക്കുയര്‍ന്നാല്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ ഉയരും.

മറുവശത്ത് ശ്രീലങ്ക മികച്ച ആത്മവിശ്വാസത്തിലാണ് സൂപ്പര്‍ ഫോറിലെ ആദ്യ കളിയില്‍ ശ്രീലങ്ക അഫ്ഗാനിസ്ഥാനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു. ഗ്രൂപ്പ് മത്സരത്തില്‍ അഫ്ഗാനോടേറ്റ തോല്‍വിക്കുള്ള പകരം വീട്ടലും കൂടിയായിരുന്നു ഈ വിജയം.

 

  comment

  LATEST NEWS


  പച്ച പുല്‍ത്തകിടിയിലെ റണ്‍ ഒഴുകും പിച്ചില്‍ ബാറ്റിംഗ് വെടിക്കെട്ടിനായി ആരവം ഉയരും


  ആം ആദ്മിക്ക് കുരുക്ക് മുറുകുന്നു: ആം ആദ്മി മദ്യനയത്തിലെ കോടികളുടെ അഴിമതി: മലയാളിയായ വിജയ് നായരെ സിബിഐ അറസ്റ്റ് ചെയ്തു


  കാണിമാരുടെ പരമ്പരാഗതമായ തലപ്പാവണിയിച്ചു; കുട്ടികള്‍ പൂക്കള്‍ നല്‍കി; ഇടമലക്കുടിയില്‍ സുരേഷ് ഗോപിക്ക് ആവേശ സ്വീകരണം; അടുത്ത ലക്ഷ്യം പ്രഖ്യാപിച്ചു


  നാക് റാങ്കിങ് എ ഗ്രേഡ്: കേരള കേന്ദ്ര സര്‍വ്വകലാശാലക്ക് ചരിത്രനേട്ടം


  മഠം അധികൃതര്‍ മനുഷ്യത്വരഹിതമായി പെരുമാറുന്നു; തനിക്കനുകൂലമായ കോടതി വിധിയുണ്ടായിട്ടും ഉപദ്രവിക്കുന്നു; സിസ്റ്റര്‍ ലൂസി കളപ്പുര വീണ്ടും സമര രംഗത്ത്


  പ്രണയിച്ച് വിവാഹം കഴിച്ച ഹിന്ദുവായ ഭാര്യ ഇസ്ലാമിക വിശ്വാസം പിന്തുടര്‍ന്നില്ല; ബുര്‍ക്ക ധരിച്ചില്ല, കത്തികൊണ്ട് കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.