×
login
ഏഷ്യ‍ാകപ്പ്: തീരുമാനം ഞായറാഴ്ച്ച

പാക്കിസ്ഥാന്‍ വേദിയാകുകയാണെങ്കില്‍ അവിടേക്ക് ഇന്ത്യന്‍ താരങ്ങള്‍ കളിക്കാന്‍ പോകില്ലെന്ന് അറിയിച്ചിരുന്നു. അതിന് പിന്നാലെ തങ്ങള്‍ ലോകകപ്പ് കളിക്കാന്‍ ഇന്ത്യയിലേക്ക് വരില്ലെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഞായറാഴ്ച ചര്‍ച്ച

മുംബൈ: ഏഷ്യാകപ്പ് നടത്തിപ്പ് സംബന്ധിച്ച തീരുമാനം ഞായറാഴ്ചയുണ്ടാകുമെന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ് ജയ് ഷാ. അഹമ്മദാബാദില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) ഫൈനല്‍ നടക്കുന്ന ദിവസം ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്, അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്, ശ്രീലങ്കന്‍ ക്രിക്കറ്റ് എന്നിവയുടെ തലവന്‍മാരുമായി കൂടിക്കാഴ്ച നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ യോഗത്തിലായിരിക്കും ഏഷ്യാകപ്പ് സംബന്ധിച്ച തീരുമാനം.

സെപ്തംബറിലായിരിക്കും ടൂര്‍ണമെന്റ് നടത്തുക. പാക്കിസ്ഥാന്‍ വേദിയാകുകയാണെങ്കില്‍ അവിടേക്ക് ഇന്ത്യന്‍ താരങ്ങള്‍ കളിക്കാന്‍ പോകില്ലെന്ന് അറിയിച്ചിരുന്നു. അതിന് പിന്നാലെ തങ്ങള്‍ ലോകകപ്പ് കളിക്കാന്‍ ഇന്ത്യയിലേക്ക് വരില്ലെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും അറിയിച്ചു.  


ഇത് വലിയപ്രസിന്ധിയിലേക്ക് നയിക്കുമെന്ന പ്രതീതിയുണ്ടാക്കിയിരുന്നു. ഏഷ്യാകപ്പിന് പാക്കിസ്ഥാനെ വേദിയാക്കണമെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ ആവശ്യം ഉന്നയിച്ചിട്ടുള്ളതാണ്.

 

    comment

    LATEST NEWS


    നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു; അന്ത്യം കരള്‍ സംബന്ധ അസുഖത്തിന് ചികിത്സയില്‍ കഴിയവേ


    പിണറായിയുടെ പ്രസംഗം കേള്‍ക്കാന്‍ രണ്ടര ലക്ഷം അമേരിക്കക്കാര്‍ എത്തും; തള്ള് കേട്ട് കണ്ണുതള്ളി പ്രവാസികള്‍


    മുഖ്യമന്ത്രി പിണറായിയും സംഘവും അടുത്തയാഴ്ച അമേരിക്കയിലേക്ക്; അതുവഴി ക്യൂബയിലേക്ക്; കേന്ദ്രം അനുമതി നല്‍കി


    സാങ്കേതിക തകരാര്‍: കര്‍ണാടകയില്‍ പരിശീലന വിമാനം വയലില്‍ ഇടിച്ചിറക്കി, ആളപായമില്ല, പൈലറ്റിനും ട്രെയിനി പൈലറ്റിനും നിസാരപരിക്ക്


    സുരേശന്റെയും സുമലതയുടെയും 'ഹൃദയ ഹാരിയായ പ്രണയകഥ'


    മൂലമറ്റത്ത് പുഴയില്‍ രണ്ട് പേര്‍ മുങ്ങി മരിച്ചു; കുളിച്ചുകൊണ്ട് നിൽക്കവേ അപ്രതീക്ഷിതമായി വെള്ളം കുത്തിയൊലിച്ച് എത്തി, അപകടം ത്രിവേണി സംഗമ സ്ഥലത്ത്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.