×
login
ഇന്ത്യ പാക് ക്രിക്കറ്റ് യുദ്ധം‍ തുടങ്ങി; ടോസ് നേടിയ ഇന്ത്യ പാകിസ്ഥാനെ ബാറ്റിംഗിനയച്ചു; ഇന്ത്യയില്‍ വന്‍കരുതല്‍

ഏഷ്യാകപ്പില്‍ ഇന്ത്യ-പാക് ട്വന്‍റി-ട്വന്‍റി പോരാട്ടത്തിന്‍റെ ഭാഗമായി ടോസ് നേടിയ ഇന്ത്യ പാകിസ്ഥാനെ ബാറ്റിംഗിനയച്ചു. .യുഎഇയിലെ ദുബായ് ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരത്തിന് ഇക്കുറി വീറും വാശിയും കൂടുതലാണ്.

ന്യൂദല്‍ഹി: ഏഷ്യാകപ്പില്‍ഇന്ത്യ-പാക്ട്വന്‍റി-ട്വന്‍റി പോരാട്ടത്തിന്‍റെ ഭാഗമായി ടോസ് നേടിയ ഇന്ത്യ പാകിസ്ഥാനെ ബാറ്റിംഗിനയച്ചു. .യുഎഇയിലെ ദുബായ് ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍  നടക്കുന്ന ക്രിക്കറ്റ് മത്സരത്തിന് ഇക്കുറി വീറും വാശിയും കൂടുതലാണ്.  

ഇന്ത്യയില്‍ കശ്മീര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പ്രത്യേക കരുതല്‍ പാലിക്കുന്നുണ്ട്. കശ്മീരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ (എന്‍ ഐടി) കൂട്ടമായി ക്രിക്കറ്റ് മത്സരം കാണുന്നത് വിലക്കിയിട്ടുണ്ട്. ക്രമസമാധാന പ്രശ്നങ്ങള്‍ ഒഴിവാക്കാനാണിത്. ഗ്രൂപ്പായി ക്രിക്കറ്റ് മത്സരം കണ്ടാല്‍ 5000രൂപ പിഴ ഈടാക്കും. 2016ല്‍ ലോകകപ്പ് സെമിയില്‍ ഇന്ത്യ തോറ്റപ്പോള്‍ എന്‍ ഐടിയില്‍ രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഇത്തരം അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാനാണിത്.  

ഞായറാഴ്ചത്തേത് കോഹ്ലിയുടെ നൂറാം ട്വന്‍റി 20യാണ്. കുറച്ചുനാളുകളായിറണ്ണെടുക്കാന്‍ കഴിയാത്ത കോഹ് ലിയ്ക്ക് വീണ്ടും തിളങ്ങാന്‍ കഴിയുമോ എന്നാണ് ഉറ്റുനോക്കുന്നത്. കെ.എല്‍ രാഹുലിന് ഈ വര്‍ഷത്തെ ആദ്യ ട്വന്‍റി 20 മത്സരമാണ്. സൂര്യകുമാര്‍ യാദവ്, ദിനേഷ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുമുണ്ട്. നായകന്‍ രോഹിത് ശര്‍മ്മയാണ്.  


ഇതുവരെ 200 തവണ ഇന്ത്യയും പാകിസ്ഥാനും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ഏഷ്യാകപ്പില്‍ ഇന്ത്യ പാക് മത്സരം എന്നും വീറും വാശിയും ഉയര്‍ത്തുന്ന മത്സരമാണ്. 1984ല്‍ എഷ്യാകപ്പ് ആരംഭിച്ച് 11 വര്‍ഷത്തോളം ഇന്ത്യ മാത്രമേ വിജയിച്ചിട്ടുള്ളൂ. പാകിസ്ഥാന്‍ ആദ്യമായി വിജയിക്കുന്നത് 1995ലാണ്.  

ഏഷ്യാകപ്പില്‍ ആകെയുള്ള 13 മത്സരങ്ങളില്‍ ഇന്ത്യ എട്ട് തവണയും പാകിസ്ഥാന്‍ അഞ്ച് തവണയും ജയിച്ചു. 2010ന് ശേഷമുള്ള ആറ് മത്സരങ്ങളില്‍ അഞ്ചിലും ഇന്ത്യയാണ് ജയിച്ചിരിക്കുന്നത്.  

ഇന്ത്യ പാകിസ്ഥാനെതിരെ നേടിയ ഏറ്റവും ഉയര്‍ന്ന സ്കോര്‍ 330 ആണ്. മുംബൈയില്‍ പാകിസ്ഥാന്‍ തീവ്രവാദികള്‍ നടത്തിയ 26-11 തീവ്രവാദി ആക്രമണത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള മത്സരം ഒഴിവാക്കപ്പെടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ടി20 മത്സരത്തില്‍ പാകിസ്ഥാന്‍ 10 വിക്കറ്റ് വിജയം നേടി. ബാബര്‍ അസമും മൊഹമ്മദ് റിസ്വാനുമാണ് അന്ന് ഇന്ത്യയെ തകര്‍ത്തത്. 

  comment

  LATEST NEWS


  പച്ച പുല്‍ത്തകിടിയിലെ റണ്‍ ഒഴുകും പിച്ചില്‍ ബാറ്റിംഗ് വെടിക്കെട്ടിനായി ആരവം ഉയരും


  ആം ആദ്മിക്ക് കുരുക്ക് മുറുകുന്നു: ആം ആദ്മി മദ്യനയത്തിലെ കോടികളുടെ അഴിമതി: മലയാളിയായ വിജയ് നായരെ സിബിഐ അറസ്റ്റ് ചെയ്തു


  കാണിമാരുടെ പരമ്പരാഗതമായ തലപ്പാവണിയിച്ചു; കുട്ടികള്‍ പൂക്കള്‍ നല്‍കി; ഇടമലക്കുടിയില്‍ സുരേഷ് ഗോപിക്ക് ആവേശ സ്വീകരണം; അടുത്ത ലക്ഷ്യം പ്രഖ്യാപിച്ചു


  നാക് റാങ്കിങ് എ ഗ്രേഡ്: കേരള കേന്ദ്ര സര്‍വ്വകലാശാലക്ക് ചരിത്രനേട്ടം


  മഠം അധികൃതര്‍ മനുഷ്യത്വരഹിതമായി പെരുമാറുന്നു; തനിക്കനുകൂലമായ കോടതി വിധിയുണ്ടായിട്ടും ഉപദ്രവിക്കുന്നു; സിസ്റ്റര്‍ ലൂസി കളപ്പുര വീണ്ടും സമര രംഗത്ത്


  പ്രണയിച്ച് വിവാഹം കഴിച്ച ഹിന്ദുവായ ഭാര്യ ഇസ്ലാമിക വിശ്വാസം പിന്തുടര്‍ന്നില്ല; ബുര്‍ക്ക ധരിച്ചില്ല, കത്തികൊണ്ട് കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.