×
login
ഏഷ്യ‍ാകപ്പില്‍‍ ഇന്ത്യാ-പാക് പോരാട്ടം അല്‍പസമയത്തിനകം; ഓവറുകള്‍ സമയത്തിനുള്ളില്‍ എറിഞ്ഞുതീര്‍ക്കേണ്ട സമ്മര്‍ദ്ദത്തില്‍ ഇന്ത്യ

ഞായറാഴ്ച ഇന്ത്യന്‍ സമയം ഏഴരയ്ക്ക് ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ പോര് വീണ്ടും. ഗ്രൂപ്പ് എയില്‍ നിന്നും യോഗ്യരായ രണ്ട് ടൂമുകള്‍ അടുത്ത റൗണ്ടിലേക്ക് കടക്കാനുള്ള നിര്‍ണ്ണായക മത്സരമാണിത്.

ദുബായ്: ഞായറാഴ്ച ഇന്ത്യന്‍ സമയം ഏഴരയ്ക്ക് ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ പോര് വീണ്ടും. ഗ്രൂപ്പ് എയില്‍ നിന്നും യോഗ്യരായ രണ്ട് ടൂമുകള്‍ അടുത്ത റൗണ്ടിലേക്ക് കടക്കാനുള്ള നിര്‍ണ്ണായക മത്സരമാണിത്.  

കഴിഞ്ഞ ദിവസം ഹോങ്കോങ്ങിനെ 38 റണ്‍സിന് പുറത്താക്കി 155 റണ്‍സിന്‍റെ വിജയം കൊയ്ത പാകിസ്ഥാന്‍ അപാരഫോമിലാണ്. ക്യാപ്റ്റന്‍മാരായ രോഹിത് ശര്‍മ്മയ്ക്കും ബാബര്‍ അസമിനും സമയപരിധിക്കുള്ളില്‍ ഓവറുകള്‍ കൃത്യമായി തീര്‍ക്കുക എന്നത് വലിയ വെല്ലുവിളിയാണ്. കഴിഞ്ഞ കളിയില്‍ ഇരുടീമുകളും നിശ്ചിത സമയത്തിനുള്ളില്‍ ഓവറുകള്‍ ബൗള്‍ ചെയ്ത് തീര്‍ക്കാത്തതിനാല്‍ പിഴ നല്‍കേണ്ടി വന്നിരുന്നു.  


ഐസിസി ഏര്‍പ്പെടുത്തിയ പുതിയ നിയമമാണ് കുരുക്കായത്. ഓവറുകള്‍ കൃത്യസമയത്ത് എറിഞ്ഞുതീര്‍ത്തില്ലെങ്കില്‍ അവസാന മൂന്ന് ഓവറുകളില്‍ ബൗണ്ടറി ലൈനില്‍ നാല്  ഫീല്‍ഡറെ മാത്രമേ വിന്യസിക്കാന്‍ കഴിയൂ. ഇത് എതിര്‍ടീമിന് കൂടുതല്‍ ബൗണ്ടറികള്‍ നേടാന്‍ വഴിയൊരുക്കും. കഴിഞ്ഞ കളിയില്‍ ഈ അവസരം മുതലാക്കി പാകിസ്ഥാന്‍ അവസാന മൂന്ന് ഓവറുകളില്‍ 33 റണ്‍സ് കൊയ്തിരുന്നു. അവരുടെ സ്കോര്‍ 114ല്‍ നിന്നും 147ലേക്ക് ഉയരാന്‍ ഇത് കാരണമായി. എന്തായാലും സ്ലോ ഓവറുകള്‍ ഇല്ലാതാക്കാന്‍ കരുതലോടെ നീങ്ങാനാണ് ഇന്ത്യയുടെ തീരുമാനം.  

ഇന്ത്യയില്‍ പ്രത്യേകിച്ചും കശ്മീരില്‍ വീണ്ടും കര്‍ശനമായ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രത്യേകിച്ചും ക്രമസമാധാനപ്രശ്നം ഉണ്ടാകാന്‍ സാധ്യതയുള്ള കോളെജ് ഹോസ്റ്റലുകളില്‍. 

  comment

  LATEST NEWS


  യുപിയിലെ ഗോരഖ്നാഥ് ക്ഷേത്രം ആക്രമിക്കാന്‍ ശ്രമിച്ച അഹമ്മദ് മുര്‍ത്താസ അബ്ബാസിക്ക് വധശിക്ഷ വിധിച്ച് എന്‍ഐഎ കോടതി


  മൂന്ന് ക്ഷേത്രങ്ങള്‍ താന്‍ പൊളിച്ചെന്ന് അഭിമാനത്തോടെ ഡിഎംകെ നേതാവ് ടി.ആര്‍.ബാലു; ഡിഎംകെ ക്ഷേത്രങ്ങള്‍ പൊളിക്കുന്നവരെന്ന് അണ്ണാമലൈ


  ഹിന്‍ഡന്‍ബര്‍ഗിന്‍റേത് ഇന്ത്യയ്‌ക്കെതിരായ കരുതിക്കൂട്ടിയുള്ള ആക്രമണം'; 413 പേജുള്ള മറുപടിയുമായി ഹിന്‍ഡന്‍ബര്‍ഗിനെ വിമ‍ര്‍ശിച്ച് അദാനി ഗ്രൂപ്പ്


  നട്ടം തിരിഞ്ഞ് പാകിസ്ഥാന്‍;പാകിസ്ഥാനില്‍ ഇന്ധന വില കുത്തനെകൂട്ടി; പെട്രോളിനും ഡീസലിനും 35 രൂപ കൂട്ടി; പെട്രോള്‍ വില ഒരു ലിറ്ററിന് 250 രൂപ


  മലബാര്‍ ബേബിച്ചന്‍- അപ്പന്റെ കഥയുമായി മകളും കൂട്ടുകാരിയും; ചിത്രീകരണം ഉടന്‍


  "പ്രണയ വിലാസം" ഫെബ്രുവരി 17ന് തീയേറ്ററിൽ; അർജ്ജുൻ അശോകൻ, അനശ്വര രാജൻ, മമിത ബൈജു പ്രധാന കഥാപാത്രങ്ങൾ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.