×
login
ഹിറ്റ്മാനെ മറികടന്ന് വിരാട്‍; അര്‍ധസെഞ്ചുറികളെന്ന റിക്കോര്‍ഡ് ഇനി കോഹ്‌ലിക്ക് സ്വന്തം

മത്സരത്തിന് ഇറങ്ങുംമുമ്പ് ഇരുവരുടേയും അക്കൗണ്ടില്‍ 31 അര്‍ധ സെഞ്ചുറികള്‍ വീതമുണ്ടായിരുന്നു. പാക്കിസ്ഥനെതിരായ ഇന്നിങ്സോടെ കോഹ്‌ലി രോഹിത്തിനെ പിന്തള്ളുകയായിരുന്നു. കോഹ്‌ലിക്കിപ്പോള്‍ 32 അര്‍ധ സെഞ്ചുറിയുണ്ട്. 94 ഇന്നിങ്സില്‍ നിന്നാണ് കോഹ്‌ലിയുടെ നേട്ടം.

ദുബായ്: ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ പിന്തള്ളി മുന്‍ നായകന്‍ വിരാട് കോഹ്‌ലി. അര്‍ധസെഞ്ചുറികളുടെ എണ്ണത്തിലാണ് മുന്‍ നായകന്‍ നിലവിലെ നായകനെ മറികടന്നത്. ടി 20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചുറികളെന്ന റിക്കോര്‍ഡാണ് കോഹ്‌ലി സ്വന്തം പേരിലാക്കിയത്.ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരെ അര്‍ധ സെഞ്ചുറി പിന്നിട്ടതോടെ കോഹ്‌ലിയുടെ നേട്ടം 32 ആയി. 44 പന്തില്‍ 60 റണ്‍സാണ് കോലി നേടിയത്. ഇതില്‍ ഒരു സിക്സും മൂന്ന് ഫോറുമുണ്ടായിരുന്നു. ആറാം ഓവറില്‍ ക്രീസിലെത്തിയ കോലി അവസാന ഓവറില്‍ റണ്ണൗട്ടാവുകയായിരുന്നു.

മത്സരത്തിന് ഇറങ്ങുംമുമ്പ് ഇരുവരുടേയും അക്കൗണ്ടില്‍ 31 അര്‍ധ സെഞ്ചുറികള്‍ വീതമുണ്ടായിരുന്നു. പാക്കിസ്ഥനെതിരായ ഇന്നിങ്സോടെ കോഹ്‌ലി രോഹിത്തിനെ പിന്തള്ളുകയായിരുന്നു. കോഹ്‌ലിക്കിപ്പോള്‍ 32 അര്‍ധ സെഞ്ചുറിയുണ്ട്. 94 ഇന്നിങ്സില്‍ നിന്നാണ് കോഹ്‌ലിയുടെ നേട്ടം. രോഹിത് ഇതുവരെ 127 ഇന്നിംഗ്സുകള്‍ കളിച്ചിട്ടുണ്ട്.


ഇക്കാര്യത്തില്‍ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമാണ് മൂന്നാം സ്ഥാനത്ത്. 27 അര്‍ധ സെഞ്ചുറികളാണ് അസം നേടിയത്.  അതേസമയം, മൂന്ന് സിക്സ് കൂടി നേടിയാല്‍ ടി 20 ക്രിക്കറ്റില്‍ 100 സിക്‌സുകള്‍ പൂര്‍ത്തിയാക്കാന്‍ കോഹ്‌ലിക്ക് സാധിക്കുമായിരുന്നു. എന്നാല്‍ പാകിസ്ഥാനെതിരെ ഒരു സിക്സ് നേടാനെ കഴിഞ്ഞുള്ളൂ. ഇതോടെ 98 സിക്സുകളായി കോഹ്‌ലിക്ക്. രോഹിത് നേരത്തെ 100 സിക്‌സുകള്‍ പൂര്‍ത്തിയാക്കിയിരുന്നു.

മറ്റൊരു നേട്ടം കൂടി കോഹ്‌ലി സ്വന്തമാക്കി. ടി 20യില്‍ പാക്കിസ്ഥാനെതിരെ നാലാം അര്‍ധശതകമാണ് കോഹ്‌ലി അടിച്ചത്. പാക്കിസ്ഥാനെതിരെ ഏറ്റവും കൂടുതല്‍ അര്‍ധശതകം നേടിയ താരങ്ങളുടെ ഇടയിലും കോഹ്‌ലി ഇടംപിടിച്ചു. ഇംഗ്ലണ്ടിന്റെ കെവിന്‍ പീറ്റേഴ്‌സണ്‍, ന്യൂസിലാന്‍ഡിന്റെ മാര്‍ട്ടിന്‍ ഗപ്റ്റില്‍, കെയ്ന്‍ വില്യംസണ്‍, ഓസ്‌ട്രേലിയയുടെ ആരോണ്‍ ഫിഞ്ച് എന്നിവര്‍ക്കൊപ്പമാണ് കോഹ്‌ലി.

  comment

  LATEST NEWS


  പച്ച പുല്‍ത്തകിടിയിലെ റണ്‍ ഒഴുകും പിച്ചില്‍ ബാറ്റിംഗ് വെടിക്കെട്ടിനായി ആരവം ഉയരും


  ആം ആദ്മിക്ക് കുരുക്ക് മുറുകുന്നു: ആം ആദ്മി മദ്യനയത്തിലെ കോടികളുടെ അഴിമതി: മലയാളിയായ വിജയ് നായരെ സിബിഐ അറസ്റ്റ് ചെയ്തു


  കാണിമാരുടെ പരമ്പരാഗതമായ തലപ്പാവണിയിച്ചു; കുട്ടികള്‍ പൂക്കള്‍ നല്‍കി; ഇടമലക്കുടിയില്‍ സുരേഷ് ഗോപിക്ക് ആവേശ സ്വീകരണം; അടുത്ത ലക്ഷ്യം പ്രഖ്യാപിച്ചു


  നാക് റാങ്കിങ് എ ഗ്രേഡ്: കേരള കേന്ദ്ര സര്‍വ്വകലാശാലക്ക് ചരിത്രനേട്ടം


  മഠം അധികൃതര്‍ മനുഷ്യത്വരഹിതമായി പെരുമാറുന്നു; തനിക്കനുകൂലമായ കോടതി വിധിയുണ്ടായിട്ടും ഉപദ്രവിക്കുന്നു; സിസ്റ്റര്‍ ലൂസി കളപ്പുര വീണ്ടും സമര രംഗത്ത്


  പ്രണയിച്ച് വിവാഹം കഴിച്ച ഹിന്ദുവായ ഭാര്യ ഇസ്ലാമിക വിശ്വാസം പിന്തുടര്‍ന്നില്ല; ബുര്‍ക്ക ധരിച്ചില്ല, കത്തികൊണ്ട് കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.