×
login
ഏഷ്യാകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം; ആദ്യ മത്സരത്തില്‍ ശ്രീലങ്ക അഫ്ഗാനിസ്ഥാനെ നേരിടും; ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം നാളെ

ഷാര്‍ജ ക്രിക്കറ്റ് മൈതാനത്ത് ഇന്ത്യന്‍ സമയം രാത്രി ഏഴര മുതലാണ് മത്സരങ്ങള്‍. ട്വന്റി20 ലോകകപ്പ് കണക്കിലെടുത്ത് ഇത്തവണ ട്വന്റി20 ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍.

ദുബായ്: ഏഷ്യന്‍ ക്രിക്കറ്റിലെ ചാമ്പ്യന്മാരെ കണ്ടെത്താനുള്ള ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ഇന്ന് ദുബായില്‍ തുടക്കം. ആദ്യ മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ശ്രീലങ്ക, അട്ടിമറികള്‍ക്ക് കെല്‍പ്പുള്ള അഫ്ഗാനിസ്ഥാനെ നേരിടും. ഷാര്‍ജ ക്രിക്കറ്റ് മൈതാനത്ത് ഇന്ത്യന്‍ സമയം രാത്രി ഏഴര മുതലാണ് മത്സരങ്ങള്‍. ട്വന്റി20 ലോകകപ്പ് കണക്കിലെടുത്ത് ഇത്തവണ ട്വന്റി20 ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍.  

ഒരു കാലത്ത് ലോക ക്രിക്കറ്റിലെ കരുത്തരായിരുന്ന മുന്‍ ലോക ചാമ്പ്യന്മാര്‍ കൂടിയായ ലങ്കയ്ക്ക് ഇപ്പോള്‍ പഴയ കരുത്തില്ല. എങ്കിലും മത്സരഫലം മാറ്റിമറിക്കാന്‍ കഴിവുള്ള ഒന്നിലധികം താരങ്ങള്‍ ടീമിലുണ്ട്. ട്വന്റി20 ക്രിക്കറ്റിലെ പ്രമുഖ താരങ്ങളുടെ സാന്നിധ്യമാണ് അഫ്ഗാന്റെ കരുത്ത്. ലോകത്തെ വിവിധ ഐപിഎല്‍ ടൂര്‍ണമെന്റുകളിലെ സ്ഥിരം സാന്നിധ്യമായ ഒരുപിടി താരങ്ങള്‍ അവര്‍ക്കൊപ്പമുണ്ട്.  

ദാസുന്‍ ഷനക നയിക്കുന്ന ലങ്കന്‍ ടീം താരതമ്യേന യുവനിരയാണ്. അടുത്തിടെ ചില തകര്‍പ്പന്‍ വിജയങ്ങളുമായി അവര്‍ കളം നിറഞ്ഞെങ്കിലും കുറച്ചുനാളുകളായി വലിയ പ്രകടനത്തിനായിട്ടില്ല. കുശാല്‍ മെന്‍ഡിസ്, ഭാനുക രജപക്ഷെ, ധനഞ്ജയ ഡിസില്‍വ, ദിനേശ് ചണ്ഡിമല്‍, വാനിന്ദു ഹസരംഗ എന്നിവര്‍ ടീമിലെ കരുത്തന്മാര്‍. അഞ്ച് ഏഷ്യന്‍ കിരീടങ്ങളുടെ പകിട്ടുണ്ട് ലങ്കയ്ക്ക്.

ട്വന്റി20യിലെ രണ്ട് ലോകോത്തര സ്പിന്നര്‍മാരുടെ മികവാണ് അഫ്ഗാന്റെ കരുത്ത്. ക്യാപ്റ്റന്‍ മുഹമ്മദ് നബിയും റാഷിദ് ഖാനും. സമീപകാലത്ത് ട്വന്റി20യില്‍ സ്ഥിരതയുടെ പര്യായങ്ങളാണ് ഇവര്‍. ഇവരുടെ എട്ട് ഓവര്‍ അതിജീവിക്കുകയെന്നത് എതിരാളികളുടെ ഏറ്റവും വലിയ പ്രതിസന്ധിയും. ഇതിനൊപ്പം ഇവരുടെ ബാറ്റിങ് നിരയും കരുത്തുകാട്ടിയാല്‍ അത്ഭുതങ്ങള്‍ക്ക് കാതോര്‍ക്കുന്നു ടീം. അഫ്‌സര്‍ സസായ്, നജിബുള്ള സദ്രാന്‍, ഫസല്‍ ഹഖ് ഫറൂഖി, മുജീബ് ഉര്‍ റഹ്മാന്‍, സമിയുള്ള ഷിന്‍വാരി ഹസ്‌റത്തുള്ള സസായ് തുടങ്ങിയവര്‍ ടീമിന്റെ കരുത്ത്. ശ്രീലങ്കയും അഫ്ഗാനിസ്ഥാനും ഒരു ട്വന്റി20യിലാണ് ഇതുവരെ ഏറ്റുമുട്ടിയത്. അതില്‍ വിജയം ലങ്കയ്‌ക്കൊപ്പം. 2016ലെ ട്വന്റി20 ലോകകപ്പിലായിരുന്നു ഈ മത്സരം.  

ടീമുകള്‍ ഇവരില്‍ നിന്ന്


ശ്രീലങ്ക-ദാസുന്‍ ഷനക (ക്യാപ്

റ്റന്‍), ധനുഷ്‌ക ഗുണതിലക, പാഥും നിസങ്ക, കുശാല്‍ മെന്‍ഡിസ്, ചരിത് അസലങ്ക, ഭാനുക രജപക്‌സ, അഷെന്‍ ബന്ദര, ധനഞ്ജയ ഡിസില്‍വ, വാനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ, ജെഫ്രി വാന്‍ഡെര്‍സെ, പ്രവീണ്‍ ജയവിക്രമ, ചാമിക കരുണരത്‌നെ, ദില്‍ഷന്‍ മധുഷങ്ക, മതീഷ് പതിരണ, നുവാനിന്ദു ഫെര്‍ണാണ്ടൊ, നുവാന്‍ തുഷാര, ദിനേശ് ചണ്ഡിമല്‍.  

അഫ്ഗാനിസ്ഥാന്‍ - മുഹമ്മദ് നബി (ക്യാപ്റ്റന്‍), നജിബുള്ള സദ്രാന്‍, അഫ്‌സര്‍ സസായ്, അസ്മത്തുള്ള ഒമര്‍സായ്, ഫാരിദ് അഹമ്മദ് മാലിക്, ഫസല്‍ ഹഖ് ഫാറൂഖി, ഹഷ്മത്തുള്ള ഷാഹിദി, ഹസ്‌റത്തുള്ള സസായ്, ഇബ്രാഹിം സദ്രാന്‍, കരിം ജാനത്, മുജിബ് ഉര്‍ റഹ്മാന്‍, നജിബുള്ള സദ്രാന്‍, നവീന്‍ ഉള്‍ ഹഖ്, നൂര്‍ അഹമ്മദ്, റഹ്മനുള്ള ഗുര്‍ബസ്, റാഷിദ് ഖാന്‍, സമിയുള്ള ഷിന്‍വാരി.  

അതേസമയം, ഏഷ്യാ കപ്പിലെ ഏറ്റവും ശ്രദ്ധേയമായ ഇന്ത്യ-പാക് പോരാട്ടം നാളെ. വിരാട് കോഹ്‌ലി മടങ്ങിയെത്തുന്നുവെന്നതാണ് മത്സരത്തെ ഏറെ ശ്രദ്ധേയമാക്കുന്നത്. ലോകകപ്പില്‍ പാകിസ്ഥാനോട് തോറ്റ ഇന്ത്യക്ക് തിരിച്ചടിക്കാനുള്ള അവസരമാണിത്.  രോഹിത്തിന്റെ നേതൃത്വത്തിലുള്ള ടീം ബാറ്റിങ്ങിലും ബൗളിങ്ങിലും കരുത്തരാണ്. ഏഷ്യ കപ്പില്‍ ഇതുവരെ 14 തവണ ഇന്ത്യയും പാകിസ്ഥാനും മുഖാമുഖമെത്തി. ഇന്ത്യക്ക് എട്ട് ജയം പാകിസ്ഥാന് അഞ്ച്.

 

  comment

  LATEST NEWS


  പച്ച പുല്‍ത്തകിടിയിലെ റണ്‍ ഒഴുകും പിച്ചില്‍ ബാറ്റിംഗ് വെടിക്കെട്ടിനായി ആരവം ഉയരും


  ആം ആദ്മിക്ക് കുരുക്ക് മുറുകുന്നു: ആം ആദ്മി മദ്യനയത്തിലെ കോടികളുടെ അഴിമതി: മലയാളിയായ വിജയ് നായരെ സിബിഐ അറസ്റ്റ് ചെയ്തു


  കാണിമാരുടെ പരമ്പരാഗതമായ തലപ്പാവണിയിച്ചു; കുട്ടികള്‍ പൂക്കള്‍ നല്‍കി; ഇടമലക്കുടിയില്‍ സുരേഷ് ഗോപിക്ക് ആവേശ സ്വീകരണം; അടുത്ത ലക്ഷ്യം പ്രഖ്യാപിച്ചു


  നാക് റാങ്കിങ് എ ഗ്രേഡ്: കേരള കേന്ദ്ര സര്‍വ്വകലാശാലക്ക് ചരിത്രനേട്ടം


  മഠം അധികൃതര്‍ മനുഷ്യത്വരഹിതമായി പെരുമാറുന്നു; തനിക്കനുകൂലമായ കോടതി വിധിയുണ്ടായിട്ടും ഉപദ്രവിക്കുന്നു; സിസ്റ്റര്‍ ലൂസി കളപ്പുര വീണ്ടും സമര രംഗത്ത്


  പ്രണയിച്ച് വിവാഹം കഴിച്ച ഹിന്ദുവായ ഭാര്യ ഇസ്ലാമിക വിശ്വാസം പിന്തുടര്‍ന്നില്ല; ബുര്‍ക്ക ധരിച്ചില്ല, കത്തികൊണ്ട് കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.