ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ ബെത്ത് മൂണിയുടെയും (37 പന്തില്‍ 54) മെഗ് ലാനിങിന്റെയും (34 പന്തില്‍ പുറത്താകാതെ 49) ആഷ്ലി ഗാര്‍ഡ്‌നറുടെയും(18 പന്തില്‍ 31) തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ കരുത്തിലാണ് കരുത്തില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സടിച്ചത്. ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ പിഴവുകളാണ് മത്സരത്തില്‍ ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
അലീസ ഹീലിയെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ് സ്റ്റമ്പ് ചെയ്ത് പുറത്താക്കുന്നു
കേപ്ടൗണ്‍: അവസാന ഓവര്‍ വരെ ആവേശം വിതറിയ പോരാട്ടത്തില്‍ ഇന്ത്യയെ കീഴടക്കി ഓസ്‌ട്രേലിയ വനിതാ ടി 20 ലോകകപ്പിന്റെ ഫൈനലില്‍. അഞ്ച് റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തപ്പോള്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ ബെത്ത് മൂണിയുടെയും (37 പന്തില്‍ 54) മെഗ് ലാനിങിന്റെയും (34 പന്തില്‍ പുറത്താകാതെ 49) ആഷ്ലി ഗാര്‍ഡ്‌നറുടെയും(18 പന്തില്‍ 31) തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ കരുത്തിലാണ് കരുത്തില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സടിച്ചത്. ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ പിഴവുകളാണ് മത്സരത്തില്‍ ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
ഇന്നിങ്‌സിലെ ആദ്യ പന്ത് തന്നെ ബൗണ്ടറി അടിച്ചാണ് അലീസ ഹീലി ഓസീസിനായി ഇന്നിങ്‌സ് തുടങ്ങിയത്. ഇന്നിങ്‌സിലെ അവസാന പന്ത് സിക്‌സ് അടിച്ച് ലാനിങ് ഓസീസിനെ 172ല്‍ എത്തിച്ചു. പവര്‍പ്ലേയില്‍ വിക്കറ്റ് പോവാതെ 43 റണ്‍സടിച്ച ഓസീസിന് സ്‌കോര്‍ 50 കടന്നതിന് പിന്നാലെ ഓപ്പണര്‍ അലീസ ഹീലിയെ (25) നഷ്ടമായി. രാധാ യാദവിനാണ് വിക്കറ്റ്. ലാനിങും മൂണിയും തകര്‍ത്തടിച്ചതോടെ ഓസീസ് മികച്ച സ്‌കോറിലേക്ക് നീങ്ങി.
12-ാം ഓവറില്‍ സ്‌കോര്‍ 88ല്‍ നില്‍ക്കെ അര്‍ധസെഞ്ചുറി പിന്നിട്ട മൂണിയെ വീഴ്ത്തി ശിഖ പാണ്ഡെ പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീടെത്തിയ ആഷ്ലി ഗാര്‍ഡ്‌നറും തകര്‍ത്തടിച്ചതോടെ ഇന്ത്യയുടെ പിടി അയഞ്ഞു. അവസാന രണ്ടോവറില്‍ 30 റണ്‍സടിച്ച ക്യാപ്റ്റന്‍ ലാനിങ്ങിന്റെ വെടിക്കെട്ട് ഇന്നിങ്‌സാണ് ഓസീസിന് 172 റണ്‍സെന്ന മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഇന്ത്യക്കായി ശിഖ പാണ്ഡെ രണ്ട് വിക്കറ്റെടുത്തപ്പോള്‍ ദീപ്തി ശര്‍മയും രാധാ യാദവും ഓരോ വിക്കറ്റെടുത്തു.
173 റണ്‍സ് വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ തുടക്കം പാളി. ഷഫാലി വര്‍മ ഒന്‍പതും സ്മൃതി മന്ഥാന രണ്ട് റണ്‍സുമെടുത്ത് പുറത്തായപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 15 റണ്‍സ് മാത്രമായിരുന്നു. പിന്നീട് യാസ്തിക ഭാട്ട്യയും ജെമീമ റോഡ്രിഗസും ചേര്‍ന്ന് ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഈ കൂട്ടുകെട്ടിനും ഏറെ ആയുസ്സുണ്ടായില്ല. സ്‌കോര്‍ ബോര്‍ഡില്‍ 28 റണ്‍സെത്തി നില്‍ക്കേ നാല് റണ്‍സെടുത്ത യാസ്തിക ഭാട്ട്യയെ റണ്ണൗട്ടാക്കി ഈ കൂട്ടുകെട്ട് പൊളിച്ചു. തുടര്‍ന്ന് ജെമീമക്ക് കൂട്ടായി എത്തിയത് നായിക ഹര്‍മന്‍പ്രീത് കൗര്‍.
ഇരുവരും ഓസീസ് ബൗളര്‍മാരെ നിര്‍ഭയം നേരിട്ടതോടെ ഇന്ത്യന്‍ സ്‌കോര്‍ 5.1 ഓവറില്‍ 50 കടന്നു. ഈ കൂട്ടുകെട്ട് ഇന്ത്യക്ക് വലിയ പ്രതീക്ഷകള്‍ നല്‍കിയെങ്കിലും സ്‌കോര്‍ 10.2 ഓവറില്‍ 97 റണ്‍സിലെത്തിയപ്പോള്‍ ഈ കൂട്ടുകെട്ട് പിരിഞ്ഞു. 24 പന്തില്‍ നിന്ന് 43 റണ്‍സെടുത്ത ജെമീമ റോഡ്രിഗസിനെ ഡാര്‍സി ബ്രൗണിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലിസ ഹീലി പിടികൂടി. ഇന്ത്യന്‍ സ്‌കോര്‍ 11 ഓവറില്‍ 100 കടന്നു. ഇന്ത്യന്‍ സ്‌കോര്‍ 14.2 ഓവറില്‍ 132-ല്‍ എത്തിയപ്പോള്‍ നായിക ഹര്‍മന്‍പ്രീത് കൗര്‍ അര്‍ധസെഞ്ചുറി പിന്നിട്ടു. 33 പന്തില്‍ നിന്നായിരുന്നു ഹര്‍മന്‍പ്രീത് 50ലെത്തിയത്. അധികം കഴിയും മുന്‍പ് 52 റണ്‍സെടുത്ത ഹര്‍മന്‍പ്രീത് റണ്ണൗട്ടായി മടങ്ങി. ഇതോടെ ഇന്ത്യന്‍ പ്രതീക്ഷകളും അവസാനിച്ചു.
വാഹനം കടത്തിവിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ബംഗളുരുവിൽ ടോള്‍ ഗേറ്റ് ജീവനക്കാരനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി
നടന്‍ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന്; ബിനു അടിമാലിയുടെ ആരോഗ്യനിലയില്‍ പുരോഗതി
വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലഹരി നല്‍കി പീഡിപ്പിച്ചു; പെൺകുട്ടിയെ കണ്ടെത്തിയത് താമരശേരി ചുരത്തിന്‍റെ ഒൻപതാം വളവിൽ നിന്നും, പ്രതി പിടിയില്‍
ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരേ പോക്‌സോ കേസ് ഉണ്ടാകില്ല; ലൈംഗികാതിക്രമം നടത്തിയെന്ന ആദ്യ മൊഴി തിരുത്തി പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരം
അരിക്കൊമ്പന്‍ ഇനി മുണ്ടന്‍തുറെ കടുവ സങ്കേതത്തില്‍ വിഹരിക്കും; ചികിത്സ നല്‍കി ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തി കൊമ്പനെ തുറന്നുവിട്ടു
സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടുന്നു; പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി; പ്രഖ്യാപനം ഈ മാസം പതിനൊന്നിന്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന് ജയം
ടി20: ഇംഗ്ലണ്ടിനെതിരെ നാല് റണ്‍സ് ജയം ;ഇന്ത്യ വനിതാ ടീം ഫൈനലില്‍
കാര്യവട്ടത്ത് ആളില്ല; കായികമന്ത്രി അബ്ദുള്‍റഹ്മാന്റെ പട്ടിണി കിടക്കുന്നവന് കളി കാണേണ്ടെന്ന നിലപാട് പാളി; പൊള്ളുന്ന ടിക്കറ്റിന് കാശുള്ളോരും വന്നില്ല
കാര്യവട്ടത്തെ കളി തോല്പിച്ച മന്ത്രി മാപ്പു പറയേണ്ടി വരുമോ? ഹൈദരാബാദിലെ നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയം വീണ്ടും മന്ത്രി അബ്ദുറഹ്മാന് ചോദ്യചിഹ്നമാവുന്നു
"മഴയിലും തകര്‍പ്പന്‍ ജയം": കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പാക് നിരയെ തുരത്തി ഇന്ത്യന്‍ പെണ് പട
അവന് ജീവിതകാലത്തേക്ക് ഗ്രൗണ്ടില്‍ കാലുകുത്തരുത്; ക്രിക്കറ്റില്‍ നിന്നും വിലക്കണം; ചഹലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പൊട്ടിത്തെറിച്ച് രവി ശാസ്ത്രി