login
വിദേശ താരങ്ങളുടെ മടക്കം; ബിസിസിഐക്ക് തലവേദന

താരങ്ങളുടെ സുരക്ഷയ്ക്കായി ബിസിസിഐ പ്രവര്‍ത്തിക്കുമെന്നും നാട്ടിലെത്തിക്കുമെന്നും ഐപിഎല്‍ അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

മുംബൈ: ഐപിഎല്‍ പാതിവഴിയില്‍ ഉപേക്ഷിച്ചതിന് പിന്നാലെ വിദേശ താരങ്ങളെ നാട്ടിലെത്തിക്കുന്ന കാര്യം ബിസിസിഐക്ക് തലവേദനയാകുന്നു. കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഐപിഎല്‍ ഉടന്‍ പൂര്‍ത്തിയാക്കാനാകില്ലെന്ന് ഉറപ്പായതോടെയാണ് വിവിധ കോണുകളില്‍ നിന്ന് വിദേശ താരങ്ങളുടെ യാത്രയെ സംബന്ധിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നത്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ്, ദക്ഷിണാഫ്രിക്ക രാജ്യങ്ങളില്‍ നിന്നാണ് പ്രധാനമായും താരങ്ങള്‍ ഐപിഎല്ലിന്റെ ഭാഗമായത്.  

ഓസ്‌ട്രേലിയയിലേക്ക് ഉടന്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്കെത്താനാകില്ലെന്നത് ബിസിസിഐക്ക് മുന്നിലെ വെല്ലുവിളിയാണ്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് അടക്കം താരങ്ങള്‍ക്കായി പരിശ്രമിക്കുന്നുണ്ടെങ്കിലും ബിസിസിഐയും താരങ്ങളുടെ ഫ്രാഞ്ചൈസികളും തീരുമാനമെടുക്കട്ടേയെന്നാണ് പ്രതികരണം. ആഭ്യന്തര യാത്ര പോലും പല സ്ഥലങ്ങളിലേക്കും റദ്ദാക്കിയ സാഹചര്യത്തില്‍ മുഴുവന്‍ താരങ്ങളേയും അവരവരുടെ നാട്ടിലെത്തിക്കുകയെന്നത് ബിസിസിഐക്ക് മുന്നിലെ വലിയ കടമ്പയാണ്.  

എന്നാല്‍, ഇന്ത്യന്‍ താരങ്ങള്‍ക്ക് പ്രത്യേക വിമാനമോ യാത്രാ സൗകര്യമോ ഒരുക്കി നാട്ടിലെത്തിക്കുന്നതിന് തടസമില്ല. മറിച്ച് ഏഷ്യക്ക് പുറത്ത് എങ്ങനെ താരങ്ങളെ എത്തിക്കുമെന്നതിലാണ് സംശയം. ഓസ്‌ട്രേലിയ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോള്‍ പത്ത് ദിവസത്തിലധികം ക്വാറന്റൈനാണ് ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, പാറ്റ് കമ്മിന്‍സ്, മാക്‌സ്‌വെല്‍ തുടങ്ങിയവര്‍ക്കൊപ്പം റിക്കി പോണ്ടിങ്, മൈക്ക് ഹസ്സി, സ്റ്റീവ് വോ എന്നിവരും ഇന്ത്യയില്‍ കുടുങ്ങി. ഇവരെ ബംഗ്ലാദേശിലേക്കോ ശ്രീലങ്കയിലേക്കോ മാറ്റി അവിടെ നിന്ന് സ്വന്തം നാട്ടിലേക്ക് യാത്രയാക്കാനാണ് ഇപ്പോഴത്തെ ശ്രമം.  

താരങ്ങളുടെ സുരക്ഷയ്ക്കായി ബിസിസിഐ പ്രവര്‍ത്തിക്കുമെന്നും നാട്ടിലെത്തിക്കുമെന്നും ഐപിഎല്‍ അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. താരങ്ങളുമായി സംസാരിക്കുന്നുണ്ടെന്നും നാട്ടിലെത്തിക്കുന്നതിന് വേണ്ട ശ്രമം ഇന്ത്യയുമായി നടത്തുന്നുണ്ടെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര ചെയ്യുന്നതില്‍ നിലവില്‍ വിലക്കില്ലാത്തതിനാല്‍ ക്വാറന്റൈന്‍ മാത്രമാകും താരങ്ങള്‍ക്കുള്ള കടമ്പ. ഐപിഎല്‍ നിര്‍ത്തിയതിനെ പിന്തുണച്ച് ഡെയ്ല്‍ സ്റ്റെയ്ന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങളും രംഗത്തെത്തിയിരുന്നു.  

 

 

  comment
  • Tags:

  LATEST NEWS


  36 റഫാല്‍ യുദ്ധവിമാനങ്ങളും 222ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും: ഇന്ത്യ വ്യോമസേനാ മേധാവി ആര്‍കെഎസ് ബദോരിയ


  ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


  അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


  വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


  കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും


  മകളുടെ ശരീരത്തില്‍ 30 തവണ കത്തി കുത്തിയിറക്കിയ മാതാവ് അറസ്റ്റില്‍, മകനെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചു


  മഹാകവി രമേശന്‍ നായരുടെ ഓര്‍മ്മകളില്‍ കൊല്ലവും


  ഊരാളുങ്കലിന്റെ അശാസ്ത്രീയ നിർമാണം; പത്തനാപുരം പഞ്ചായത്തിന്റെ 23 കോടി വെള്ളത്തില്‍, അഞ്ചു നില മാളിന്റെ താഴത്തെ നില വെള്ളത്തിൽ മുങ്ങി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.