×
login
അഭിമുഖത്തിനായി വാട്‌സ്ആപ്പ് വഴി വൃദ്ധിമാന്‍ സാഹ‍യെ ഭീഷണിപ്പെടുത്തി; മാധ്യമപ്രവര്‍ത്തകന്‍ ബോറിയ മജൂംദാറിനെ രണ്ട് വര്‍ഷത്തേക്ക് വിലക്കി ബിസിസിഐ

മത്സരങ്ങള്‍ക്ക് മീഡിയ അക്രഡിറ്റേഷന്‍ അനുവദിക്കുന്നത്. താരങ്ങളുടെ അഭിമുഖം നടത്തുന്നത് രാജ്യത്തെ വിവിധ ക്രിക്കറ്റ് സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കുന്നത് തുടങ്ങിയ കാര്യങ്ങളിലാണ് വിലക്ക് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഏര്‍പ്പെടുത്തിയ മൂന്നംഗ സമിതിയുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് ബിസിസിഐ തീരുമാനം.

ന്യൂദല്‍ഹി: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വൃദ്ധിമാന്‍ സാഹയെ ഭീണിപ്പെടുത്തിയ സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ ബോറിയ മജൂംദാറിന് ബിസിസിഐ രണ്ടു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി. മത്സരങ്ങള്‍ക്ക് മീഡിയ അക്രഡിറ്റേഷന്‍ അനുവദിക്കുന്നത്. താരങ്ങളുടെ അഭിമുഖം നടത്തുന്നത് രാജ്യത്തെ വിവിധ ക്രിക്കറ്റ് സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കുന്നത് തുടങ്ങിയ കാര്യങ്ങളിലാണ് വിലക്ക് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഏര്‍പ്പെടുത്തിയ മൂന്നംഗ സമിതിയുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് ബിസിസിഐ തീരുമാനം.

ഇന്ത്യയിലെ എല്ലാ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലും ബോറിയയ്ക്ക് വിലക്കേര്‍പ്പെടുത്തും. ബോറിയയുമായി സഹകരിക്കരുതെന്ന് കളിക്കാരോടും നിര്‍ദേശിക്കും. ബ്ലാക്ക് ലിസ്റ്റ് പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ബിസിസിഐ ഐസിസിയോടും ആവശ്യപ്പെടും. ഇതോടൊപ്പം മത്സരങ്ങള്‍ക്ക് മീഡിയ അക്രഡിറ്റേഷന്‍ അനുവദിക്കരുതെന്നും ഐസിസിയോട് ആവശ്യപ്പെടും.


ബിസിസിഐയുമായി കരാറിലുള്ള താരമാണു വൃദ്ധിമാന്‍ സാഹ. കഴിഞ്ഞ ഫെബ്രുവരി 23ന് അഭിമുഖത്തിനായി വിസമ്മതിച്ചതിന് തന്നെ ഒരു മാധ്യമപ്രവര്‍ത്തകന്‍ ഭീഷണിപ്പെടുത്തിയിരുന്നതായി സാഹ ആരോപിച്ചിരുന്നു. ഭീഷണി സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകളും സമൂഹ മാധ്യമങ്ങളില്‍ താരം പങ്കുവച്ചിരുന്നു. സാഹയുടെ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, ട്രഷറര്‍ അരുണ്ഡ ധൂമാല്‍, ഉന്നതാധികാര സമിതി അംഗം പ്രഭ്‌തേജ് ഭാട്ടിയ എന്നിവര്‍ അടങ്ങുന്ന മൂന്നംഗ സമിതിയെ ബിസിസിഐ നിയോഗിച്ചിരുന്നു. സാഹയും മജുംദാറും കഴിഞ്ഞ മാസം സമിതിക്കു മുന്‍പാകെ ഹാജരായിരുന്നു. തനിക്കെതിരായ തെളിവുകള്‍ സാഹ കെട്ടിച്ചമച്ചതാണ് എന്നായിരുന്നു മജുംദാറിന്റെ ആരോപണം.

ബോറിയുടെയും സാഹയുടെയും ഭാഗം കേട്ട ശേഷം ബോറിയ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സമിതി വിലക്കേര്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്തത്.

  comment

  LATEST NEWS


  പച്ച പുല്‍ത്തകിടിയിലെ റണ്‍ ഒഴുകും പിച്ചില്‍ ബാറ്റിംഗ് വെടിക്കെട്ടിനായി ആരവം ഉയരും


  ആം ആദ്മിക്ക് കുരുക്ക് മുറുകുന്നു: ആം ആദ്മി മദ്യനയത്തിലെ കോടികളുടെ അഴിമതി: മലയാളിയായ വിജയ് നായരെ സിബിഐ അറസ്റ്റ് ചെയ്തു


  കാണിമാരുടെ പരമ്പരാഗതമായ തലപ്പാവണിയിച്ചു; കുട്ടികള്‍ പൂക്കള്‍ നല്‍കി; ഇടമലക്കുടിയില്‍ സുരേഷ് ഗോപിക്ക് ആവേശ സ്വീകരണം; അടുത്ത ലക്ഷ്യം പ്രഖ്യാപിച്ചു


  നാക് റാങ്കിങ് എ ഗ്രേഡ്: കേരള കേന്ദ്ര സര്‍വ്വകലാശാലക്ക് ചരിത്രനേട്ടം


  മഠം അധികൃതര്‍ മനുഷ്യത്വരഹിതമായി പെരുമാറുന്നു; തനിക്കനുകൂലമായ കോടതി വിധിയുണ്ടായിട്ടും ഉപദ്രവിക്കുന്നു; സിസ്റ്റര്‍ ലൂസി കളപ്പുര വീണ്ടും സമര രംഗത്ത്


  പ്രണയിച്ച് വിവാഹം കഴിച്ച ഹിന്ദുവായ ഭാര്യ ഇസ്ലാമിക വിശ്വാസം പിന്തുടര്‍ന്നില്ല; ബുര്‍ക്ക ധരിച്ചില്ല, കത്തികൊണ്ട് കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.