ന്യൂദല്‍ഹി: നിലവില്‍ ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാന് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയാണെന്ന് പാക്കിസ്ഥാന്റെ മുന്‍ മധ്യനിര ബാറ്റ്സ്മാന് മുഹമ്മദ് യൂസഫ്. ട്വിറ്ററില്‍ ആരാധകരുമായുള്ള ചര്‍ച്ചയിലാണ് യൂസഫ് ഈ കാര്യം വെളിപ്പെടുത്തിയത്. നിലവില്‍ കോഹ് ലിയാണ് ഒന്നാം നമ്പര്‍ ബാറ്റ്സ്മാനെന്ന് യൂസഫ് പറഞ്ഞു.
ഏകദിനങ്ങളില്‍ അറുപത് ശതമാനവും ടെസ്റ്റില്‍ 53 ശതമാനവുമാണ് കോഹ്ലിയുടെ ബാറ്റിങ് ശരാശരി. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി കുറിച്ച സച്ചിന് ടെന്‍ഡുല്‍ക്കറുടെ ലോക റെക്കോഡിലേക്ക് നീങ്ങുകയാണ് കോഹ്ലി.
ക്രിക്കറ്റിലെ മൂന്ന്് ഫോര്‍മാറ്റിലും ടീമിനെ ഒറ്റയ്ക്ക്് വിജയത്തിലേക്ക് നയിക്കാന്‍ കഴിയുന്ന താരമാണ്. ഇന്ത്യന്‍ ടീമിന്റെ നായകനായതോടെ കോഹ്ലിയുടെ ബാറ്റിങ് ഏറെ മെച്ചപ്പെട്ടു.
കരിയറിന്റെ തുടക്കത്തില്‍ തന്നെ പാക്കിസ്ഥാനെതിരെ മികച്ച പ്രകടനം കാഴ്ചവച്ചു. തന്റെ നാലാം ഏകദിനത്തില്‍ പാക്കിസ്ഥാനെതിരെ നേടിയ 183 റണ്‍സാണ് ഇപ്പോഴും ഏകദിനത്തില്‍ കോഹ്ലിയുടെ ഏറ്റവും ഉയര്‍ന്ന സ്കോര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: