ജസ്പ്രീത് ബുംറയുടെ ബൗളിങ്ങായിരുന്നു സവിശേഷത. നാല് ഓവറില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ പത്ത് റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് നേടി. ഈ പ്രകടവം കൊല്‍ക്കയെ വന്‍ സ്കോറില്‍ നിന്ന് തടഞ്ഞു. കളിയിലെ താരവും ബുംറ. ഐപിഎല്‍ കറിയറിലേ തന്നെ മികച്ച പ്രകടനം പുറത്തെടുത്തതില്‍ സന്തോഷമുണ്ടെങ്കിലും ടീം തോറ്റതില്‍ നിരാശയുണ്ടെന്ന ബുംറ ട്വിറ്ററില്‍ കുറിച്ചു.
കൊല്‍ക്കത്ത: ജസ്പ്രീത് ബുംറയുടെ തകര്‍പ്പന്‍ പ്രകടനത്തിനും മുംബൈ ഇന്ത്യന്‍സിന്റെ തലവര മാറ്റാനായില്ല. ഐപിഎല്ലില്‍ മുംബൈയെ ഒമ്പതാം തോല്‍വിയിലേക്ക് തള്ളിയിട്ട് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് നേരിയ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി. 52 റണ്‍സിനാണ് കൊല്‍ക്കത്തയുടെ ജയം. സ്കോര്‍: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: 165/9(20) മുംബൈ ഇന്ത്യന്‍സ്: 113(17.3) ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങേണ്ടി വന്ന കൊല്ക്കത്തഒന്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു. വെങ്കിടേഷ് അയ്യര്‍ 24 പന്തില്‍ 43 റണ്‍സും നിതീഷ് റാണ 26 പന്തില്‍ 43 റണ്‍സും നേടി.
ജസ്പ്രീത് ബുംറയുടെ ബൗളിങ്ങായിരുന്നു സവിശേഷത. നാല് ഓവറില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ പത്ത് റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് നേടി. ഈ പ്രകടവം കൊല്‍ക്കയെ വന്‍ സ്കോറില്‍ നിന്ന് തടഞ്ഞു. കളിയിലെ താരവും ബുംറ. ഐപിഎല്‍ കറിയറിലേ തന്നെ മികച്ച പ്രകടനം പുറത്തെടുത്തതില്‍ സന്തോഷമുണ്ടെങ്കിലും ടീം തോറ്റതില്‍ നിരാശയുണ്ടെന്ന ബുംറ ട്വിറ്ററില്‍ കുറിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ നഷ്ടമായി. രോഹിത്തിന്റെ പുറത്താകല്‍ വിവാദമായി. ടീം സൗത്തിയുടെ പന്ത് പ്രതിരോധിക്കാന്‍ ശ്രമിച്ച രോഹിത്തിന്റെ തുടയില്‍ തട്ടിയ പന്ത് വിക്കറ്റ് കീപ്പര്ഡ ഷെല്‍ഡണ്‍ ജാക്സണ് കൈക്കുള്ളിലാക്കി. ഫീല്‍ഡ് അംപയര്‍ ഔട്ട് നല്കിയില്ലെങ്കിലും, മൂന്നാം അംപയര്‍ ബ്രൂസ് ഓക്സെന്‍ഫോര്‍ഡ് ഔട്ട് നല്കി. എന്നാല്‍ പന്ത് ബാറ്റില്‍ തട്ടുന്നതിന് മുന്‍പ് തന്നെ സ്വാഭാവികമായി ഗതി മാറിയതായി കണ്ടെത്തിയത് സാങ്കേതിക സംവിധാനങ്ങളുടെ കാര്യക്ഷമത ചോദ്യം ചെയ്യുന്നതായി.
മുംബൈയ്ക്കായി ഇഷാന് കിഷന് 43 പന്തില്‍ 51 റണ്‍സ് നേടി. കൊല്‍ക്കത്തയ്ക്കായി പാറ്റ് കമ്മിന്‍സ് മൂന്നും ആന്ദ്രെ റസല്‍ രണ്ടും ടീം സൗത്തിയും വരുണ്‍ ചക്രവര്‍ത്തിയും ഓരോ വിക്കറ്റുമെടുത്തു.
രാജികൊണ്ടു തീരില്ല സജിചെറിയാന്റെ പ്രശ്നങ്ങള്‍
ഒരേയൊരു ഗാന്ധിയന്‍
എകെജി സെന്ററിലെ ജിഹാദി സൗഹൃദം
ആര്‍എസ്എസ്സും കമ്മ്യൂണിസ്റ്റുകളും ഭരണഘടനയും
രാജ്യസഭയിലേക്ക് ബിജെപി അംഗമായി പോകുന്ന കെ.വി. വിജയേന്ദ്രപ്രസാദ് രാജമൗലിയുടെ അച്ഛന്; ആര്‍ആര്‍ആര്‍ തിരക്കഥാകൃത്ത്
കനയ്യലാലിന്റെ കുടുംബത്തിന് വേണ്ടി പിരിഞ്ഞുകിട്ടിയത് 1.7 കോടി; ഒരു കോടി ഭാര്യയ്ക്ക് നല്കി;25 ലക്ഷം ഈശ്വര്‍ ഗൗഡിനും 30 ലക്ഷം ഉമേഷ് കോല്‍ഹെയ്ക്കും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
അവന് ജീവിതകാലത്തേക്ക് ഗ്രൗണ്ടില്‍ കാലുകുത്തരുത്; ക്രിക്കറ്റില്‍ നിന്നും വിലക്കണം; ചഹലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പൊട്ടിത്തെറിച്ച് രവി ശാസ്ത്രി
അന്ന് ശ്രീശാന്തിന്റെ മുഖത്തടിക്കാന്‍ പാടില്ലായിരുന്നു; അതിലിപ്പോഴും പശ്ചാത്താപമുണ്ട്; ഐപിഎല്‍ സംഭവത്തില്‍ മനസ്സ് തുറന്ന് ഹര്ഭജന് സിംഗ്
കോലി, രോഹിത്, രാഹുല്‍ ഇവരെ വിശ്വസിക്കാനാവില്ല: മൂവരും മോശം പ്രകടനം; ടീമിന് ആവശ്യമുള്ളപ്പോള്‍ ഔട്ടായി പോകും: രൂക്ഷ വിമര്‍ശനവുമായി കപില്‍ ദേവ്
ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് വിരമിച്ചു; പുതിയ തലമുറക്ക് വഴിമാറി കൊടുക്കുന്നു
'ക്യാപ്റ്റന്‍ കൂള്‍ മിതാലി': ഇന്ത്യന്‍ ഇതിഹാസം 'ലേഡി സച്ചിന്' ക്രിക്കറ്റില്‍ നിന്നും വിരമിച്ചു; സോഷ്യല്‍ മീഡിയയിലൂടെ നന്ദി അറിയിച്ച് താരം
മൊഹാലി ടെസ്റ്റില്‍ ശ്രീലങ്കയെ ഇന്നിങ്സിനും 222 റണ്‍സിനും തകര്‍ത്ത് ഇന്ത്യ: ജഡേജ (175* റണ്‍സ് & 9 വിക്കറ്റ്)