×
login
"റോയല്‍ ജയം": ബെംഗളൂരു 67 റണ്‍സിന് ഹൈദരാബാദിനെ തോല്‍പ്പിച്ചു

മുന്‍നിരയുടെ മികച്ച ബാറ്റിങ്ങാണ് ബംഗളൂരുവിന് വലിയ സ്‌കോര്‍ നല്‍കിയത്. ആദ്യ പന്തില്‍ വിരാട് കോഹ്‌ലി പുറത്തായെങ്കിലും ഫാഫ് ഡു പ്ലസിസ്, റജത് പതിഡാര്‍, ഗ്ലന്‍ മാക്‌സ്‌വല്‍, ദിനേശ് കാര്‍ത്തിക് എന്നിവര്‍ റണ്‍സ് നേടി. കളിയുടെ ആദ്യ പന്തില്‍ തന്നെ കോഹ്‌ലി പുറത്തായത് ബെംഗളൂരുവിന് തിരിച്ചടിയായില്ല.

മുംബൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തരിപ്പണമാക്കി ബെംഗളൂരുവിന്റെ വിജയമുന്നേറ്റം. 67 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് സ്വന്തമാക്കിയത്. ആദ്യം അടിച്ചൊതുക്കിയും പിന്നീട് എറിഞ്ഞിട്ടും ബെംഗളൂരു പൂര്‍ണ വിജയമാണ് നേടിയത്.

സ്‌കോര്‍: ബെംഗളൂരു: 192-3, ഹൈദരാബാദ്: 125 (19.2)


മുന്‍നിരയുടെ മികച്ച ബാറ്റിങ്ങാണ് ബംഗളൂരുവിന് വലിയ സ്‌കോര്‍ നല്‍കിയത്. ആദ്യ പന്തില്‍ വിരാട് കോഹ്‌ലി പുറത്തായെങ്കിലും ഫാഫ് ഡു പ്ലസിസ്, റജത് പതിഡാര്‍, ഗ്ലന്‍ മാക്‌സ്‌വല്‍, ദിനേശ് കാര്‍ത്തിക് എന്നിവര്‍ റണ്‍സ് നേടി. കളിയുടെ ആദ്യ പന്തില്‍ തന്നെ കോഹ്‌ലി പുറത്തായത് ബെംഗളൂരുവിന് തിരിച്ചടിയായില്ല. പ്ലസിസ് 73 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. പതിഡാര്‍ 48 റണ്‍സും ഗ്ലന്‍ മാക്‌സ്‌വല്‍ 33 റണ്‍സും എടുത്ത് പുറത്തായി. അവസാന ഓവറുകളില്‍ ദിനേശ് കാര്‍ത്തിക് തകര്‍ത്തടിച്ചു. കാര്‍ത്തിക് 30 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് തുടക്കം മുതല്‍ പിഴച്ചു. കളിയുടെ ആദ്യ പന്തില്‍ കെയ്ന്‍ വില്യംസണ്‍ റണ്‍ഔട്ടായി. പിന്നീട് അഭിഷേക് വര്‍മ പൂജ്യത്തിന് പുറത്തായി. അര്‍ധസെഞ്ച്വറിയോടെ രാഹുല്‍ ത്രിപാഠി മാത്രമാണ് പിടിച്ചുനിന്നത്. ത്രിപാഠി 58 റണ്‍സ് എടുത്തു. മധ്യനിരയെ വാനിന്ദു ഹസരങ്ക എറിഞ്ഞിട്ടു. എയ്ഡന്‍ മാര്‍ക്രം (21), നിക്കോളാസ് പൂരാന്‍ (19), ജഗദീഷ് സുജിത് (രണ്ട്), ശശാങ്ക് സിങ് (എട്ട്), അമ്രാന്‍ മാലിക് (പൂജ്യം) എന്നിവരെ ഹസരങ്ക പുറത്താക്കി. ഇതോടെ ഹൈദരാബാദ് തകര്‍ച്ചയിലേക്ക് നീങ്ങി. വിജയത്തോടെ ബെംഗളൂരു പ്ലേഓഫ് പ്രതീക്ഷ സജീവമാക്കി.

  comment

  LATEST NEWS


  പിഎഫ്‌ഐ തീവ്രവാദികളെ നീരാളി പിടിച്ചു; പിന്നാലെ വിമാനത്താവള സ്വര്‍ണ്ണ കടത്ത് നിലച്ചു; ആറ് വര്‍ഷത്തിനിടെ കേരളത്തില്‍ പിടിച്ചത് 983.12കോടിയുടെ സ്വര്‍ണ്ണം


  ഏഴ് മിനിറ്റോളം കൃത്രിമശ്വാസം നല്കി നവജാതശിശുവിനെ രക്ഷിച്ച യോഗിയുടെ നാട്ടിലെ സര്‍ക്കാര്‍ ഡോക്ടറായ സുരേഖ ചൗധരിയുടെ വീഡിയോക്ക് കയ്യടി


  ഉഭയകക്ഷി പങ്കാളിത്തം ശക്തിപ്പെടുത്തുന്നതില്‍ ആബെയുടെ സംഭാവനകള്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി; ജപ്പാന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നരേന്ദ്ര മോദി


  മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസ്: ശ്രീനാഥ് ഭാസിക്ക് താത്കാലിക വിലക്ക്, കേസില്‍ ഒരു തരത്തിലും ഇടപെടില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന


  ഹിജാബില്ലാതെ പഠനം തുടരാന്‍ കഴിയില്ല; കോഴിക്കോട് പ്രൊവിഡന്‍റ് സ്കൂളില്‍ നിന്നും വിദ്യാര്‍ത്ഥിനി ടിസി വാങ്ങി


  എകെജി സെന്ററിന് നേരെ ആക്രമണം നടത്തിയത് പുറ്റിങ്ങല്‍ ദുരന്തത്തിന് കാരണമായ രാസവസ്തു ഉപയോഗിച്ച്; ജിതിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.