×
login
പരമ്പര കൈവിട്ടു; കേപ്ടൗണിലും ഇന്ത്യക്ക് ഏഴ് വിക്കറ്റ് തോല്‍വി; വിജയം കൊയ്യ്ത് ദക്ഷിണാഫ്രിക്ക

ടെസ്റ്റില്‍ കഴിഞ്ഞ 62 ഇന്നിംഗ്‌സുകളിലായി ഒരു സെഞ്ച്വറി പോലും നേടാനാകാത്ത വിരാട് കോഹ്‌ലിയുടെ പ്രകടനത്തിലെ സ്ഥിരതക്കുറവ് വീണ്ടും ചര്‍ച്ച യാണ്.

കേപ്ടൗണ്‍: വാണ്ടറേഴ്‌സിന് പിന്നാലെ കേപ്ടൗണിലും ഏഴ് വിക്കറ്റിന്റെ തോല്‍വി വഴങ്ങിയ ഇന്ത്യ ടെസ്റ്റ് പരമ്പര 2-1ന് കൈവിട്ടു. ആദ്യ ടെസ്റ്റ് ജയിച്ച ശേഷം പരമ്പര ഇന്ത്യക്ക് നഷ്ടമാകുന്നത് 10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്.  കേപ്ടൗണ്‍ ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഏഴ് വിക്കറ്റിനാണ് ആതിഥേയര്‍ മൂന്നാം ടെസ്റ്റും പരമ്പരയും സ്വന്തമാക്കിയത്.  

ഇന്ത്യക്കായി മുഹമ്മദ് ഷമി, ബൂംമ്ര, ഷാര്‍ദ്ദൂല്‍ ഠാകൂര്‍ എന്നിവരാണ് വിക്കറ്റ് വീഴ്ത്തിയത്. ഇന്ത്യയെ രണ്ടാം ഇന്നിംഗ്‌സില്‍ 198 എന്ന ചെറിയ സ്‌കോറിന് പുറത്താക്കാന്‍ സാധിച്ചതാണ് ദക്ഷിണാഫ്രിക്കയ്ക്ക് നേട്ടമായത്. ഋഷഭ് പന്ത് പൊരുതി നേടിയ സെഞ്ച്വറി( 139 പന്തില്‍ 100) മാത്രമാണ് ഇന്ത്യന്‍ നിരയിലെ ഏക പ്രകടനം.  ആദ്യ ഇന്നിംഗ്‌സില്‍ അര്‍ദ്ധസെഞ്ച്വറി നേടിയ നായകന്‍ വിരാട് കോഹ്‌ലി 29 റണ്‍സിനും പുറത്തായി. രാഹുല്‍ പത്ത് റണ്‍സ് എടുത്തതല്ലാതെ മറ്റൊരാളും രണ്ടക്കം പോലും കാണാതെ പുറത്തായി.  

ടെസ്റ്റില്‍ കഴിഞ്ഞ 62 ഇന്നിംഗ്‌സുകളിലായി ഒരു സെഞ്ച്വറി പോലും നേടാനാകാത്ത വിരാട് കോഹ്‌ലിയുടെ പ്രകടനത്തിലെ സ്ഥിരതക്കുറവ് വീണ്ടും ചര്‍ച്ച യാണ്. മുന്‍നിരയില്‍ ഓപ്പണിംഗിന് സ്ഥിരം മികച്ച ബാറ്റ്‌സ്മാന്മാരില്ലാത്തതും മദ്ധ്യനിരയില്‍ പൂജാരയും അജിങ്ക്യാ രഹാനേയും ഋഷഭ് പന്തും തുടര്‍ച്ചയായി പരാജയപ്പെടുന്നതും ഇന്ത്യക്ക് വിനയായി

മദ്ധ്യനിരയില്‍ കീഗന്‍ പീറ്റേഴ്‌സണ്‍(82) പുറത്തായശേഷം വാന്‍ഡെര്‍ ദ്യൂസെന്‍(41) മുന്‍നായകന്‍ തേംബാ ബാവൂമ(32) എന്നിവരാണ് പുറത്താകാതെ നിന്ന് ടീമിന് ആധികാരികമായ ജയം നല്‍കിയത്. മര്‍ക്കറാം(16), ഡീന്‍ എല്‍ഗാര്‍(30), പീറ്റേഴ്‌സണ്‍(82) എന്നിവരുടെ വിക്കറ്റുകളാണ് പ്രോട്ടീസ് നിരയ്ക്ക് നഷ്ടമായത്.

 

  comment

  LATEST NEWS


  ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; മുറെയും റാഡുകാനുവും തോറ്റു;മെദ്‌വദേവ്, ഹാലെപ്പ് മുന്നോട്ട്


  ഐസിസി 2021ലെ മികച്ച ഇലവനെ പ്രഖ്യാപിച്ചു; പുരുഷ ഏകദിന, ട്വന്റി20 ടീമില്‍ ഇന്ത്യന്‍ താരങ്ങളില്ല; ടെസ്റ്റില്‍ മൂന്ന് പേര്‍


  ഗോവയില്‍ ബിജെപി വിരുദ്ധവോട്ടുകള്‍ ഭിന്നിക്കുന്നു; തമ്മിലടിച്ച് തൃണമൂലും കോണ്‍ഗ്രസും; മഹാരാഷ്ട്ര മാതൃകയിലെ മഹാസഖ്യവും പൊളിഞ്ഞു


  ഹാക്കര്‍മാരുടെ വിളയാട്ടം;111 കോടി രൂപ മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ തട്ടിയെടുത്തു; കമ്പനിയുടെ സുരക്ഷ വീഴ്ച സ്ഥിരീകരിച്ച് ക്രിപ്‌റ്റോ.കോം സിഇഒ


  കോവിഡിനെ അയച്ചത് അല്ലാഹുവെന്ന് പറഞ്ഞത് ആര്‍എസ്എസ്; ടി.കെ ഹംസ അങ്ങനെ പറഞ്ഞിട്ടില്ല; ലൈവ് ചര്‍ച്ചയില്‍ നുണ പറഞ്ഞ് ജയരാജന്‍


  ''മരുന്നില്ല, ആശുപത്രികളില്‍ സൗകര്യങ്ങള്‍ ഇല്ല''; വ്യാജ പ്രചാരണങ്ങളില്‍ ഭയപ്പെടരുതെന്ന് മന്ത്രി മുഹമ്മദ് റിയാസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.