×
login
ഗില്ലിന് സെഞ്ച്വറി (129); മോഹിതിന് അഞ്ച് വിക്കറ്റ്; 62 റണ്‍സ് വിജയവുമായി ഗുജറാത്ത് ഫൈനലില്‍

. 18.2 ഓവറില്‍ 171 ന് എല്ലാവരും പുറത്തായി.

അഹമ്മദാബാദ്:  തിലക് വര്‍മ്മയുടെ വെടിക്കെട്ട്  ബാറ്റിംഗും സൂര്യകുമാര്‍ യാദവിന്റെ അര്‍ധസെഞ്ചുറിയും പ്രതീക്ഷ നല്‍കിയെങ്കിലും മുംബൈ ഇന്ത്യന്‍സിന് വിജയത്തിലേക്കുള്ള ദൂരം വലുതായിരുന്നു. രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സ് നല്‍കിയ 234 റണ്‍ വിജയ ലക്ഷ്യം എത്തിപ്പിടിക്കാന്‍ ആയില്ല. 18.2 ഓവറില്‍ 171 ന് എല്ലാവരും പുറത്തായി. 62 റണ്‍സിന്റെ ജയവുമായി ഗുജറാത്ത് ടൈറ്റന്‍സ് ഫൈനലില്‍. ഞായറാഴ്ച ചെന്നെയ്‌ക്കെതിരായിട്ടാണ് കലാശപോരാട്ടം

പരുക്കേറ്റ ഓപ്പണര്‍ ഇഷാന്‍ കിഷനു പകരക്കാരനായി കളിച്ച നേഹല്‍ വധേരയാണ് നായകന്‍ രോഹിത് ശര്‍മ്മക്കൊപ്പം ഇന്നിംഗ്‌സ് തുടങ്ങിയത്.  ആദ്യ ഓവറില്‍ തന്നെ വധേര (4) പുറത്തായി. മൂന്നാം ഓവറില്‍ രോഹിത് ശര്‍മ്മയും (8). മുഹമ്മദ് ഷമിക്കായിരുന്നു രണ്ടു വിക്കറ്റും.

പിന്നീട് തിലക് വര്‍മ്മയുടെ  വെടിക്കെട്ട് ബാറ്റിംഗാണ് കണ്ടത്. ഷമിയുടെ ഒരോവറില്‍ നാല് ഫോറും ഒരു സിക്‌സും അടക്കം 24 റണ്‍സ് തിലക് അടിച്ചുകൂട്ടി. 14 പന്തില്‍ 43 റണ്‍സ് എടുത്ത തിലകിനെ റഷിദ്ഖാന്‍  ബൗള്‍ഡാക്കി..

കാമറൂണ്‍ ഗ്രീന്‍- സൂര്യകുമാര്‍ യാദവ് സംഖ്യ ശരാശരി 10 ല്‍ താഴാതെ ബാറ്റ് വീശിയപ്പോള്‍ മുംബയ്ക്ക് നേരിയ വിജയ പ്രതീക്ഷ ഉണ്ടായിരുന്നു. 12-ാം ഓവറില്‍ സ്‌ക്കോര്‍ 124 ല്‍ നില്‍ക്കുമ്പോള്‍ ഗ്രീന്‍ പുറത്ത്. 20 പന്തില്‍ 30 റണ്‍സായിരുന്നു സംഭവന.

 സൂര്യകുമാറിലായിരുന്നു  ഏക പ്രതീക്ഷ.  അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി മുന്നേറിയ  സൂര്യ( 38 പന്തില്‍ 61) 15-ാം ഓവറില്‍ വീണു. മോഹിത് ശര്‍മ്മയ്ക്കായിരുന്നു വിക്കറ്റ്. 155 ആയിരുന്നു അപ്പോള്‍ മുംബയ് സ്‌ക്കോര്‍. പി്ന്നീടെല്ലാം ചടങ്ങുപോലെയായി. വിഷ്ണു വിനോദ്(5), ക്രിസ് ജോര്‍ദ്ദാന്‍(2), പിയൂഷ് ചൗള(0), കുമാര്‍ കാര്‍ത്തികേയ (6) എന്നീ വാലറ്റക്കാരെക്കൂടി വീഴ്ത്തി മോഹിത് 5 വിക്കറ്റ് സ്വന്തമാക്കി. 10 റണ്‍സ് മാത്രം വഴങ്ങിയായിരുന്നു ഈ നേട്ടം. ടിം ഡേവിഡിന്റെ (2)വിക്കറ്റ്  റഷീദ് ഖാന്‍ നേടി.


ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത്ഗി ല്ലിന്റെ സെഞ്ചുറി മികവിലാണ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെടുത്തത്‌സീസണിലെ മൂന്നാം സെഞ്ചുറി കുറിച്ച ഗില്‍ 60 പന്തില്‍ നിന്ന് ഏഴ് ഫോറും 10 സിക്‌സും പറത്തി 129 റണ്‍സെടുത്തു. കഴിഞ്ഞ നാല് ഇന്നിങ്‌സുകളില്‍ നിന്ന് ഗില്ലിന്റെ മൂന്നാം സെഞ്ചുറിയാണിത്.  ആര്‍സിബി ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയെ മറികടന്ന് ഈ സീസണിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്താനും ഗില്ലിനായി.  

ഇന്നിങ്‌സിന്റെ തുടക്കത്തില്‍ ഗില്‍ നല്‍കിയ ക്യാച്ച് കൈവിട്ട ടിം ഡേവിഡിന്റെ പിഴവിന് മുംബൈക്ക് വലിയ വിലകൊടുക്കേണ്ടി വന്നു.ഓപ്പണിങ് വിക്കറ്റില്‍ വൃദ്ധിമാന്‍ സാഹയ്‌ക്കൊപ്പം 54 റണ്‍സിന്റെയും രണ്ടാം വിക്കറ്റില്‍ സായ് സുദര്‍ശനൊപ്പം 138 റണ്‍സിന്റെയും കൂട്ടുകെട്ടുണ്ടാക്കിയ ഗില്ലാണ് ഗുജറാത്തിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.

പവര്‍പ്ലേ ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 50 റണ്‍സെന്ന നിലയിലായിരുന്നു. ഗുജറാത്ത്.  ഏഴാം ഓവറില്‍ വൃദ്ധിമാന്‍ സാഹയെ പുറത്താക്കി പീയൂഷ് ചൗളയാണ് കൂട്ടുകെട്ട് പൊളിച്ചത്.. കഴിഞ്ഞ മത്സരത്തില്‍ മുംബൈയുടെ വിജയശില്‍പിയായിരുന്ന ആകാശ് മധ്‌വാളിനെതിരെ ഒരോവറില്‍  മൂന്നു സിക്‌സ് ഉള്‍പ്പെടെ 21 റണ്‍സാണ് അടിച്ചുകൂട്ടിയത്. മധ്‌വാള്‍ തന്നെ ഗില്ലിനെ പുറത്താത്തിയതോടെ ഗുജറാത്തിന്റെ സ്‌കോറിങ് വേഗത കുറഞ്ഞു അവസാന ഓവറില്‍ 19 റണ്‍സ് അടിച്ചതോടെയാണ് ഗുജറാത്ത് സ്‌കോര്‍ 230 കടന്നത്. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (13 പന്തില്‍ 28*), റാഷിദ് ഖാന്‍ (2 പന്തില്‍ 5*) എന്നിവര്‍ പുറത്താകാതെ നിന്നു.  

 

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.