×
login
തലയ്ക്കും കൂട്ടര്‍ക്കും ഇതെന്തുപറ്റി !

നിലവില്‍ 10 മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റാണ് ചെന്നൈക്കുള്ളത്. മൂന്നെണ്ണത്തില്‍ വിജയിച്ചപ്പോള്‍ ഏഴെണ്ണം തോറ്റു. ഇനി ബാക്കിയുള്ളത് നാല് കളികള്‍. ഇതെല്ലാം വിജയിച്ചാല്‍ കിട്ടുക എട്ട് പോയിന്റ്. അങ്ങനെയെങ്കില്‍ ചെന്നൈയുടെ മുഴുവന്‍ പോയിന്റ് 14 ആകും.

മുംബൈ: തലയ്ക്കും കൂട്ടര്‍ക്കും ഇതെന്തുപറ്റി, ഐപിഎല്ലില്‍ ഈ സസീണില്‍ തൊട്ടതെല്ലാം പിഴക്കുകയാണ് ചെന്നൈക്ക്. ആരാധക പിന്തുണകൊണ്ടും താരനിരകൊണ്ടും ലീഗിലെ പ്രമുഖ ടീമുകളായ മുംബൈയും ചെന്നൈയും ഇത്തവണ പ്ലേഓഫിലെത്തില്ലെന്ന് ഏറെക്കുറെ ഉറപ്പായി. ജഡേജയെ നായക സ്ഥാനത്ത് നിന്ന് മാറ്റി എം.എസ്. ധോണി തിരിച്ചെത്തിയെങ്കിലും വിജയം അകന്നു തന്നെ നില്‍ക്കുന്നു. പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തുള്ള നിലവിലെ ചാമ്പ്യന്മാരായ ചെന്നൈക്ക് ഇത് തകര്‍ച്ചയുടെ സീസണായി.

നിലവില്‍ 10 മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റാണ് ചെന്നൈക്കുള്ളത്. മൂന്നെണ്ണത്തില്‍ വിജയിച്ചപ്പോള്‍ ഏഴെണ്ണം തോറ്റു. ഇനി ബാക്കിയുള്ളത് നാല് കളികള്‍. ഇതെല്ലാം വിജയിച്ചാല്‍ കിട്ടുക എട്ട് പോയിന്റ്. അങ്ങനെയെങ്കില്‍ ചെന്നൈയുടെ മുഴുവന്‍ പോയിന്റ് 14 ആകും. ലീഗില്‍ ഒന്നാമതുള്ള ഗുജറാത്തിന് 16 പോയിന്റും ലഖ്‌നൗവിന് 14 പോയിന്റുമുണ്ട്. രാജസ്ഥാന്‍, ബെംഗളൂരു ടീമുകള്‍ക്ക് 12 പോയിന്റ് വീതം. മുന്നിലുള്ളവരെല്ലാം തുടര്‍ തോല്‍വികളെറ്റുവാങ്ങണം, ചെന്നൈ എല്ലാ കളിയും വിജയിക്കണം. സാധ്യത വിരളമെങ്കിലും കണക്കില്‍ പിടിച്ചുനില്‍ക്കുന്നു.

  comment

  LATEST NEWS


  പച്ച പുല്‍ത്തകിടിയിലെ റണ്‍ ഒഴുകും പിച്ചില്‍ ബാറ്റിംഗ് വെടിക്കെട്ടിനായി ആരവം ഉയരും


  ആം ആദ്മിക്ക് കുരുക്ക് മുറുകുന്നു: ആം ആദ്മി മദ്യനയത്തിലെ കോടികളുടെ അഴിമതി: മലയാളിയായ വിജയ് നായരെ സിബിഐ അറസ്റ്റ് ചെയ്തു


  കാണിമാരുടെ പരമ്പരാഗതമായ തലപ്പാവണിയിച്ചു; കുട്ടികള്‍ പൂക്കള്‍ നല്‍കി; ഇടമലക്കുടിയില്‍ സുരേഷ് ഗോപിക്ക് ആവേശ സ്വീകരണം; അടുത്ത ലക്ഷ്യം പ്രഖ്യാപിച്ചു


  നാക് റാങ്കിങ് എ ഗ്രേഡ്: കേരള കേന്ദ്ര സര്‍വ്വകലാശാലക്ക് ചരിത്രനേട്ടം


  മഠം അധികൃതര്‍ മനുഷ്യത്വരഹിതമായി പെരുമാറുന്നു; തനിക്കനുകൂലമായ കോടതി വിധിയുണ്ടായിട്ടും ഉപദ്രവിക്കുന്നു; സിസ്റ്റര്‍ ലൂസി കളപ്പുര വീണ്ടും സമര രംഗത്ത്


  പ്രണയിച്ച് വിവാഹം കഴിച്ച ഹിന്ദുവായ ഭാര്യ ഇസ്ലാമിക വിശ്വാസം പിന്തുടര്‍ന്നില്ല; ബുര്‍ക്ക ധരിച്ചില്ല, കത്തികൊണ്ട് കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.