×
login
"മഴയിലും തകര്‍പ്പന്‍ ജയം": കോമണ്‍വെല്‍ത്ത് ഗെയിംസി‍ല്‍ പാക് നിരയെ തുരത്തി ഇന്ത്യന്‍ പെണ്‍ പട

കോമണ്‍വെല്‍ത്ത് ഗെയിംസിലെ വനിതാ ക്രിക്കറ്റില്‍ പാകിസ്താനെതിരേ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ. എട്ട് വിക്കറ്റിനാണ് ഇന്ത്യയുടെ പെണ്‍നിര ജയം നേടിയത്. മഴ കാരണം 18 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്99 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. മറുപടിക്കിറങ്ങിയ ഇന്ത്യ 11.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു.

ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസിലെ വനിതാ ക്രിക്കറ്റില്‍ പാകിസ്താനെതിരേ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ. എട്ട് വിക്കറ്റിനാണ് ഇന്ത്യയുടെ പെണ്‍നിര ജയം നേടിയത്. മഴ കാരണം 18 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്99 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. മറുപടിക്കിറങ്ങിയ ഇന്ത്യ 11.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു.

സ്മൃതി മന്ദാനയുടെ (63*) ഫിഫ്റ്റിയാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. 42 പന്തില്‍ 8 ഫോറും 3 സിക്സും താരം പറത്തി. ജെമീമ റോഡ്രിഗസും (2*) പുറത്താവാതെ നിന്നു. ഓപ്പണര്‍ ഷെഫാലി വര്‍മയുടെയും (16) സബിനേനി മേഘ്നയുടെയും (14) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 9 പന്തില്‍ 2 ഫോറും 1 സിക്സും പറത്തിയാണ് ഷഫാലി മടങ്ങിയത്. മേഘ്ന 16 പന്തില്‍ 2 ബൗണ്ടറിയും നേടി.


ടോസ് നേടിയ പാകിസ്താന്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. പാകിസ്താന്റെ തെറ്റായെന്ന് രണ്ടാം ഓവറില്‍ത്തന്നെ ഇന്ത്യ തെളിയിച്ചു. ഓവറിലെ മൂന്നാം പന്തില്‍ ഓപ്പണര്‍ ഇറാം ജാവേദ് (0) പുറത്ത്. മേഘ്ന സിങ്ങിനായിരുന്നു വിക്കറ്റ്. രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ബിസ്മാഹ് മെറൂഫും (17) ഓപ്പണര്‍ മുനീബ അലിയും (32) ചേര്‍ന്ന് 49 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. എന്നാല്‍ ബിസ്മാഹിനെ മടക്കി സ്നേഹ് റാണ മത്സരത്തിലേക്ക് ഇന്ത്യയെ തിരികെ കൊണ്ടുവന്നു. 30 പന്തില്‍ മൂന്ന് ഫോറും ഒരു സിക്സും പറത്തിയ മുനീബയും മടങ്ങിയതോടെ പാകിസ്താന്റെ അടിവേരിളകി.

ഒമെയ്മ സൊഹൈല്‍ (10), അയിഷ നസീം (10), ആലിയ റിയാസ് (18) എന്നിവരെല്ലാം വലിയ സ്‌കോറാനാവാതെ  പുറത്തായി. ഫാത്തിമ സന (8) കെയ്നത് ഇംതിയാസ് (2), ഡിയാന ബെയ്ഗ് (0), തൂബ ഹസന്‍ (1) എന്നിവര്‍ അടങ്ങുന്ന വാലറ്റത്തിനും കാര്യമായൊന്നും ചെയ്യാനായില്ല. അനം അമിന്‍ (0*)  പുറത്താവാതെ നിന്നു. രണ്ട് ഓവറില്‍ ബാക്കിനില്‍ക്കെ 99 റണ്‍സിന് പാകിസ്താന്‍ ഓള്‍ഔട്ട്. ഇന്ത്യക്കായി സ്നേഹ് റാണ, രാധാ യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ രേണുക സിങ്, മേഘ്ന സിങ്, ഷെഫാലി വര്‍മ എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.