×
login
മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റ്; എസ് എച്ച് മീഡിയ കപ്പ് ജനുവരി 9ന്

അന്‍പതിനായിരം രൂപയും ട്രോഫിയുമാണ് വിജയികള്‍ക്ക് ലഭിക്കുക. രണ്ടാം സ്ഥാനക്കാര്‍ക്ക് ഇരുപത്തിയായ്യായിരം രൂപയുടെ ക്യാഷ് പ്രൈസും ട്രോഫിയും ലഭിക്കും.

സംസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേണ്ടിയുള്ള ഏറ്റവും മികച്ച ക്രിക്കറ്റ് ടൂര്‍ണമെന്റുകളിലൊന്നായ എസ് എച്ച് മീഡിയ കപ്പ് ജനുവരി 9ന് തുടങ്ങും. ജനുവരി 10നാണ് ഫൈനല്‍. തേവര സേക്രഡ് ഹാര്‍ട്ട് കോളേജും എറണാകുളം പ്രസ്സ് ക്ലബും സംയുക്തമായാണ് മീഡിയ കപ്പ് സംഘടിപ്പിക്കുന്നത്.

സംസ്ഥാനത്തെ വിവിധ മാധ്യമ സ്ഥാപനങ്ങളായിരിക്കും എസ് എച്ച് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന മീഡിയ കപ്പില്‍ മാറ്റുരയ്ക്കുക. അന്‍പതിനായിരം രൂപയും ട്രോഫിയുമാണ് വിജയികള്‍ക്ക് ലഭിക്കുക. രണ്ടാം സ്ഥാനക്കാര്‍ക്ക് ഇരുപത്തിയായ്യായിരം രൂപയുടെ ക്യാഷ് പ്രൈസും ട്രോഫിയും ലഭിക്കും. ഒപ്പം ടൂര്‍ണമെന്റിലെ മികച്ച ബാറ്റ്‌സ്മാന്‍, ബൗളര്‍, വിക്കറ്റ് കീപ്പര്‍, ഫീല്‍ഡര്‍ എന്നിങ്ങനെയുള്ള വ്യക്തിഗത പ്രകടനങ്ങള്‍ക്കും അവാര്‍ഡുകള്‍ ഉണ്ട്. മീഡിയ കപ്പിന്റെ ആദ്യ സീസണില്‍ ഫ്‌ളവേഴ്‌സ് ടി വി ആയിരുന്നു ജേതാക്കള്‍.

എസ് എച്ച് മീഡിയ കപ്പിന്റെ ലോഗോ തേവര കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും പ്രതിപക്ഷ നേതാവുമായ വി ഡി സതീശന്‍ നടന്‍ ജയസൂര്യക്ക് നല്‍കി കൊണ്ട് പ്രകാശനം ചെയ്തു. എറണാകുളം പ്രസ്സ് ക്ലബ് പ്രസിഡന്റ് ജിപ്‌സണ്‍ സിക്കേര, സെക്രട്ടറി സി എന്‍ രെജി, മീഡിയ കപ്പ് കോര്‍ഡിനേറ്റര്‍ സുജിത് നാരായണന്‍, തേവര കോളേജ് കായിക വിഭാഗം മേധാവി ഡോ. സന്ദീപ് സണ്ണി എന്നിവര്‍ പങ്കെടുത്തു.

  comment

  LATEST NEWS


  ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും വിശേഷിപ്പിച്ച രാഹുലിന് അംബേദ്കറുടെ പ്രസംഗത്തിലൂടെ കേന്ദ്രമന്ത്രിയുടെ ചുട്ട മറുപടി


  കഥ പറച്ചിലിന്റെ നാടായ ഇന്ത്യ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി: കാനില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി സംവദിച്ച് കേന്ദ്രമന്ത്രി മുരുകന്‍


  ക്വാഡ് യോഗത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി ജപ്പാനില്‍; 40 മണിക്കൂറിനുളളില്‍ പങ്കെടുക്കുന്നത് 23 പരിപാടികളില്‍


  കര്‍ണാടകത്തില്‍ കരാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം; സംസ്ഥാനത്ത് സുപ്രധാന നീക്കവുമായി ബിജെപി സര്‍ക്കാര്‍


  നൂറിന്റെ നിറവില്‍ ഹരിവരാസനം; അന്താരാഷ്ട്ര തലത്തില്‍ ഒരു വര്‍ഷത്തെ ശതാബ്ദി ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ശബരിമല അയ്യപ്പസേവാ സമാജം


  വിശക്കും മയിലമ്മ തന്‍ പിടച്ചില്‍ കാണവേ തുടിയ്ക്കുന്നു മോദി തന്‍ ആര്‍ദ്രഹൃദയവും…

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.