×
login
കാണികളുടെ സമ്മര്‍ദം വിക്കറ്റ് കീപ്പിങ്ങിന് പ്രശ്‌നമാകുന്നു: കെ.എല്‍. രാഹുല്‍

പരിമിത ഓവര്‍ ക്രിക്കറ്റ് മത്സരങ്ങളില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറാണ് കെ.എല്‍. രാഹുല്‍. ഈ വര്‍ഷം ജനുവരിയില്‍ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലും പീന്നീട് ന്യൂസിലന്‍ഡ് പര്യടനത്തിലും രാഹുല്‍ ഇന്ത്യയുടെ കീപ്പറായി

മുംബൈ: ഇന്ത്യക്കായി വിക്കറ്റ് കീപ്പ് ചെയ്യുമ്പോള്‍ കാണികളുടെ സമ്മര്‍ദം മൂലം മാനസികത്തകര്‍ച്ചയുണ്ടാകാറുണ്ടെന്ന് കെ.എല്‍. രാഹുല്‍. ഒരു പന്ത് കൈവിട്ടാല്‍ തനിക്ക് ധോണിക്ക് പകരക്കാരനാകാവില്ലെന്ന് ജനം വിളിച്ചുകൂവും. ഇതിഹാസമായ ധോണിയെപ്പോലുള്ള വിക്കറ്റ് കീപ്പര്‍മാര്‍ക്ക് പകരക്കാരനാവുന്നത് കടുത്ത സമ്മര്‍ദമുണ്ടാക്കുമെന്ന് രാഹുല്‍ പറഞ്ഞു.

പരിമിത ഓവര്‍ ക്രിക്കറ്റ് മത്സരങ്ങളില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറാണ് കെ.എല്‍. രാഹുല്‍. ഈ വര്‍ഷം ജനുവരിയില്‍ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലും പീന്നീട് ന്യൂസിലന്‍ഡ് പര്യടനത്തിലും രാഹുല്‍ ഇന്ത്യയുടെ കീപ്പറായി.


ഐപിഎല്ലിലും കര്‍ണാടകയ്ക്കായി കളിക്കുമ്പോഴും വിക്കറ്റ് കീപ്പറായിട്ടുണ്ട്. ഇപ്പോഴും വിക്കറ്റ് കീപ്പിങ് പരിശീലിക്കുന്നുണ്ട്. ടീമിന് ആവശ്യമുള്ള എതു റോളും സ്വീകരിക്കാന്‍ തയ്യാറാണെന്നും രാഹുല്‍ വെളിപ്പെടുത്തി. രാഹുല്‍ മുപ്പത്തിരണ്ട് ഏകദിനങ്ങളും 4 2 ടി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

മുന്‍ നായകനായ ധോണി 2014-ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന വിരമിച്ചു. ഇംഗ്ലണ്ടില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകപ്പിലാണ് ധോണി അവസാനമായി ഇന്ത്യക്കായി കളിച്ചത്. ഏറെക്കാലമായി മത്സരക്രിക്കറ്റില്‍ നിന്ന വിട്ടുനില്‍ക്കുന്ന ധോണിക്ക് ഇനി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാനാകില്ലെന്നാണ് ഒട്ടേറെ മുന്‍ ഇന്ത്യന്‍ താരങ്ങളുടെ അഭിപ്രായം.

  comment
  • Tags:

  LATEST NEWS


  രാഷ്ട്രപതി കേരളത്തില്‍; റാം നാഥ് കോവിന്ദിനെ സ്വീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; നാളെ വനിതാ സമാജികരുടെ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്യും


  ശിവലിംഗത്തെ അവഹേളിച്ച് പോസ്റ്റ്; പരാതിയില്‍ നടപടിയില്ല; കോണ്‍ഗ്രസ് നേരാവ് അജുലത്തീഫിനെ സംരക്ഷിച്ച് പോലീസ്; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി


  പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലവിളിക്കെതിരെ പ്രതികരിച്ചെന്ന് വരുത്തി പ്രതിപക്ഷ നേതാവ്; വി.ഡി. സതീശന്റെ നിലപാടുകളില്‍ ക്രൈസ്തവ സമൂഹത്തിന് അമര്‍ഷം


  മലപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ കുടിവെള്ളം നിഷേധിച്ചു; പട്ടികജാതി കോളനിയില്‍ കുടിവെള്ളമെത്തിച്ച് സേവാഭാരതി


  കാശ്മീരിലെ മതതീവ്രവാദി അഴിക്കുള്ളില്‍; യാസിന്‍ മാലിക്കിന് ജീവപര്യന്തം തടവ്; മോദി സര്‍ക്കാര്‍ എത്തിയപ്പോള്‍ ഗാന്ധിയനായെന്ന് പ്രതി കോടതിയില്‍


  സംസ്ഥാനത്ത് കുട്ടികളുടെ വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചു; രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.