ലോക ചാമ്പ്യന്മാരായ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് തൂത്തുവാരി (3-0). ജയിക്കാന്‍ 296 റണ്‍സ് വേണ്ടിയിരുന്ന ഇംഗ്ലണ്ട് അവസാന ദിവസം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. സ്കോര്‍: ന്യൂസിലന്‍ഡ് - 329, 326, ഇംഗ്ലണ്ട് - 360, 296/3.
ലീഡ്സ്: ലോക ചാമ്പ്യന്മാരായ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് തൂത്തുവാരി (3-0). ജയിക്കാന്‍ 296 റണ്‍സ് വേണ്ടിയിരുന്ന ഇംഗ്ലണ്ട് അവസാന ദിവസം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. സ്കോര്‍: ന്യൂസിലന്‍ഡ് - 329, 326, ഇംഗ്ലണ്ട് - 360, 296/3.
മഴ മൂലം വൈകിയാണ് ഇന്നലെ കളി തുടങ്ങിയത്. രണ്ട് വിക്കറ്റിന് 183 എന്ന നിലയില്‍ അവസാന ദിനം രണ്ടാമിന്നിങ്സ് ബാറ്റിങ് തുടര്‍ന്ന ഇംഗ്ലണ്ട് അനായാസം ലക്ഷ്യത്തിലെത്തി. 81 റണ്‍സുമായി ഒലി പോപ്പും 55 റണ്‍സുമായി ജോ റൂട്ടുമായിരുന്നു ക്രീസില്‍. തന്റെ സ്കോറിലേക്ക് ഒരു റണ്‍ കൂടി ചേര്‍ത്തതിനു പിന്നാലെ ഒലി പോപ്പിനെ സൗത്തി ക്ലീന്‍ബൗള്‍ഡ് ചെയ്തു.
എന്നാല്‍, റൂട്ടിനൊപ്പം ചേര്‍ന്ന ജോണി ബെയര്‍സ്റ്റൗ അതിവേഗത്തില്‍ ബാറ്റ് വീശിയതോടെ ഇംഗ്ലീഷ് ജയം അനായാസമായി. 44 പന്തില്‍ ബെയര്‍സ്റ്റൗ പുറത്താകാതെ 71 റണ്‍സെടുത്തു. റൂട്ട് 86 റണ്‍സുമായി പുറത്താകാതെ നിന്നു. രണ്ടിന്നിങ്സിലും അഞ്ച് വീതം വിക്കറ്റെടുത്ത ജാക്ക് ലീച്ചാണ് കളിയിലെ താരം. ജോ റൂട്ട് പരമ്പരയുടെ താരമായി.
നായകനായി അരങ്ങേറ്റം കുറിച്ച പരമ്പരയില്‍ സമ്പൂര്‍ണ ജയം നേടാനായത് ബെന്‍ സ്റ്റോക്സിന് നേട്ടമായി. ഇന്ത്യക്കെതിരെയുള്ള ടെസ്റ്റില്‍ ആത്മവിശ്വാസത്തോടെ ഇറങ്ങാന്‍ ഇംഗ്ലണ്ടിനാകും. പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്‍പിലാണ്.
രക്ഷനായെത്തി വീണ്ടും പ്രഗ്നാനന്ദ; അത്ഭുതക്കൗമാര ടീമിനെ കരകയറ്റി; ഗുകേഷിന് എട്ട് ജയത്തിന് ശേഷം സമനില
ക്രിപ്റ്റോകറന്‍സിയില്‍ പണം സിറിയയിലേക്ക് അയയ്ക്കുന്ന ഐഎസ്ഐഎസ് സഹായി മൊഹ്സിന്‍ അഹമ്മദ് ഖാന് ജാമിയ എഞ്ചി. വിദ്യാര്‍ത്ഥി
പ്ലസ് വണ്‍ പ്രവേശനം: കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം എസ്എസ്എല്‍സി ബുക്ക് ഹാജരാക്കിയാല്‍ മതിയെന്ന് വിദ്യാഭ്യാസ മന്ത്രി
വോട്ടര്‍ പട്ടികയിലെ പേരും ആധാറും ഓണ്‍ലൈനായി ബന്ധിപ്പിക്കാം; സമ്മതിദായക പട്ടിക പുതുക്കല്‍ 2022 ആഗസ്ത് മുതല്‍
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ തകര്‍ന്നത് ഗാന്ധി കുടുംബത്തിന്റെ ഹ്യുബ്രിസ്- ആരും തൊടില്ലെന്ന അഹന്ത: സുബ്രഹ്മണ്യം സ്വാമി
വീണയ്ക്ക് ആരോഗ്യ മേഖലയെക്കുറിച്ച് അജ്ഞത; സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; കൈയടിക്കായി മാധ്യമ നാടകം; ആരോഗ്യമന്ത്രിക്കെതിരെ തുറന്നടിച്ച് ഐഎംഎ
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ടി20: ഇംഗ്ലണ്ടിനെതിരെ നാല് റണ്‍സ് ജയം ;ഇന്ത്യ വനിതാ ടീം ഫൈനലില്‍
"മഴയിലും തകര്‍പ്പന്‍ ജയം": കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പാക് നിരയെ തുരത്തി ഇന്ത്യന്‍ പെണ് പട
അവന് ജീവിതകാലത്തേക്ക് ഗ്രൗണ്ടില്‍ കാലുകുത്തരുത്; ക്രിക്കറ്റില്‍ നിന്നും വിലക്കണം; ചഹലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പൊട്ടിത്തെറിച്ച് രവി ശാസ്ത്രി
അന്ന് ശ്രീശാന്തിന്റെ മുഖത്തടിക്കാന്‍ പാടില്ലായിരുന്നു; അതിലിപ്പോഴും പശ്ചാത്താപമുണ്ട്; ഐപിഎല്‍ സംഭവത്തില്‍ മനസ്സ് തുറന്ന് ഹര്ഭജന് സിംഗ്
'ക്യാപ്റ്റന്‍ കൂള്‍ മിതാലി': ഇന്ത്യന്‍ ഇതിഹാസം 'ലേഡി സച്ചിന്' ക്രിക്കറ്റില്‍ നിന്നും വിരമിച്ചു; സോഷ്യല്‍ മീഡിയയിലൂടെ നന്ദി അറിയിച്ച് താരം
ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് വിരമിച്ചു; പുതിയ തലമുറക്ക് വഴിമാറി കൊടുക്കുന്നു