login
ഇംഗ്ലണ്ടിന് ആറു വിക്കറ്റ് ജയം; ജോണി ബെയര്‍സ്‌റ്റോയ്ക്ക് സെഞ്ചുറി; രാഹുലിന്റെ സെഞ്ചുറി പാഴായി

ഓള്‍ റൗണ്ടര്‍ ബെന്‍സ്‌റ്റോക്‌സിന്റെ അടിപൊളി ബാറ്റിങ്ങും ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോയുടെ സെഞ്ചുറിയും ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചു.

പൂനെ: ഓള്‍ റൗണ്ടര്‍ ബെന്‍സ്‌റ്റോക്‌സിന്റെ അടിപൊളി ബാറ്റിങ്ങും ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോയുടെ സെഞ്ചുറിയും ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചു. രണ്ടാം ഏകദിനത്തില്‍ ആറു ് വിക്കറ്റിന് ഇന്ത്യയെ തോല്‍പ്പിച്ചു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് ഇന്ത്യക്കൊപ്പം (1-1) എത്തി. 337 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 43.3 ഓവറില്‍ നാലു വിക്കറ്റ്് നഷ്ടത്തില്‍ ജയിച്ചുകയറി. സ്‌കോര്‍: ഇന്ത്യ 50 ഓവറില്‍ ആറു വിക്കറ്റിന് 336, ഇംഗ്ലണ്ട്് 43.3 ഓവറില്‍ നാലു വിക്കറ്റിന് 337.  

തകര്‍ത്തടിച്ച ബെന്‍സ്‌റ്റോക്‌സിന് ഒരു റണ്‍സിനാണ് സെഞ്ചുറി നഷ്ടമായത്. 52 പന്തില്‍ നാല് ഫോറും പത്ത് സിക്‌സറും പൊക്കി 99 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു. ബെന്നിന്റെ ഇന്നിങ്‌സാണ് കളി ഇംഗ്ലണ്ടിന് അനുകൂലമാക്കിയത്്. ജോണി ബെയര്‍സ്‌റ്റോ 112 പന്തില്‍ 124 റണ്‍സ്് നേടി. പതിനൊന്ന് ഫോറും ഏഴ് സിക്‌സറും അടിച്ചു. ഓപ്പണര്‍ ജേസന്‍ റോയ് 55 റണ്‍സ് എടുത്തു.  

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കെ.എല്‍. രാഹുലിന്റെ സെഞ്ചുറിയുടെ മികവിലാണ് 336 റണ്‍സ് എടുത്തത്്. രാഹുല്‍ 114 പന്തില്‍ ഏഴു ഫോറും രണ്ട്് സിക്‌സറും സഹിതം 108 റണ്‍സ് നേടി. രാഹുലിന്റെ അഞ്ചാം ഏകദിന സെഞ്ചുറിയാണിത്. ഇംംഗ്ലണ്ടിനെതിരെ ആദ്യത്തേതും. ക്യാപ്്റ്റന്‍ വിരാട് കോഹ്‌ലിക്കൊപ്പം മൂന്നാം വിക്കറ്റില്‍ രാഹുല്‍ 121 റണ്‍സ്് കൂട്ടിച്ചേര്‍ത്തു. കോഹ്‌ലി 79 പന്തില്‍ 66 റണ്‍സ് നേടി. മൂന്ന് ഫോറും ഒരു സിക്‌സറും അടിച്ചു.

ഏറെക്കാലത്തിനുശേഷം ഏകദിനം കളിച്ച ഋഷഭ് പന്ത് തകര്‍ത്തടിച്ചു. നാല്‍പ്പത് പന്തില്‍ 77 റണ്‍സ് അടിച്ചെടുത്തു. മൂന്ന് ഫോറും ഏഴു സിക്‌സറും പൊക്കി. നാലാം വിക്കറ്റില്‍ രാഹുലിനൊപ്പം 113 റണ്‍സ്് കൂട്ടിച്ചേര്‍ത്തു.

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഹാര്‍ദിക് പാണ്ഡ്യ പതിനാറ് പന്തില്‍ ഒരു ഫോറും നാല് സിക്‌സറും ഉള്‍പ്പെടെ 35 റണ്‍സ് നേടി. ക്രുണാല്‍ പാണ്ഡ്യ 12 റണ്‍സുമായി പുറത്താകാതെ നിന്നു.  

ബാറ്റിങ്ങിനയക്കപ്പെട്ട ഇന്ത്യയുടെ തുടക്കം മോശമായി. ഒമ്പത് റണ്‍സ് എടുക്കുന്നതിനിടെ ഓപ്പണര്‍ ശിഖര്‍ ധവാന്‍ വീണു. ആദ്യ മത്സരത്തില്‍ സെഞ്ചുറിക്ക് തൊട്ടടുത്തെത്തിയ ധവാന്‍ ഇന്നലെ നാലു റണ്‍സിന് കീഴടങ്ങി. റീസി ടോപ്‌ലെയ്ക്കാണ് വിക്കറ്റ്്.  

രോഹിത് ശര്‍മയ്ക്കും അധികസമയം പിടിച്ചുനില്‍ക്കാനായില്ല. 25 പന്തില്‍ അഞ്ചുഫോറുകളുടെ അകമ്പടിയില്‍ 25 റണ്‍സുമായി മടങ്ങി. സാം കറന്റെ പന്തില്‍ റഷീദ് പിടി കൂടി. കോഹ്‌ലിക്ക് കൂട്ടായി കെ.എല്‍. രാഹുല്‍ എത്തിയതോടെയാണ് ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ന്നത്. കോഹ്‌ലി ഒടുവില്‍ റഷീദിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. കോഹ്‌ലിക്ക് ശേഷമെത്തിയ ഋഷ്ഭ് പന്തിനെയും സെഞ്ചുറി കുറിച്ച കെ.എല്‍. രാഹുലനെയും ടോം കറന്‍ പുറത്താക്കി.  

സ്‌കോര്‍ബോര്‍ഡ്

ഇന്ത്യ: രോഹിത് ശര്‍മ സി റഷീദ് ബി സാം കറന്‍ 25, ശിഖര്‍ ധവാന്‍ സി സ്്‌റ്റോക്‌സ് ബി ടോപ്്‌ലെ 4, വിരാട് കോഹ്‌ലി സി ബട്‌ലര്‍ ബി റഷീദ് 66, കെ.എല്‍. രാഹുല്‍ സി ടോപ്‌ലെ ബി ടോം കറന്‍ 108, ഋഷഭ് പന്ത് സി റോയ് ബി ടോം കറന്‍ 77, ഹാര്‍ദിക് പാണ്ഡ്യ സി റോയ് ബി ടോ്പ്‌ലെ 35, ക്രുണാല്‍ പാണ്ഡ്യ നോട്ടൗട്ട്് 12, ഷാര്‍ദുല്‍ താക്കുര്‍ നോട്ടൗട്ട്് 0, എക്‌സ്ട്രാസ് 9, ആകെ 50 ഓവറില്‍ ആറു വിക്കറ്റിന് 336.  

വിക്കറ്റ് വീഴ്ച: 1-9, 2-37, 4-158, 5-271, 5-308,6-334.

ബൗളിങ്: സാം കറന്‍ 7-0-47-1, റീസ് ടോപ്‌ലെ 8-0-50-2, ടോം കറന്‍ 10-0-83-2, ബെന്‍സ്‌റ്റോക്‌സ് 5-0-42-0, മൊയിന്‍ അലി 10-0-47-0, ആദില്‍ റഷീദ് 10-0-65-1.

ഇംഗ്ലണ്ട്: ജേസണ്‍ റോയ് റണ്‍ഔട്ട്് 55, ജോണി ബെയര്‍സ്‌റ്റോ സി കോഹ്‌ലി ബി പ്രസിദ്ധ കൃഷ്ണ 124 , ബെന്‍ സ്‌റ്റോക്‌സ് സി ഋഷഭ് പന്ത് ബി ഭുവനേശ്വര്‍ കുമാര്‍ 99,  ഡേവിഡ് മലാന്‍ നോട്ടൗട്ട്് 16, ജോസ്് ബട്‌ലര്‍ ബി പ്രസിദ്ധ കൃഷ്ണ 0, ലിയാം ലിവിങ്‌സ്‌റ്റോണ്‍ നോ്ട്ടൗട്ട് 27, എക്‌സ്ട്രാസ്് 16, ആകെ നാല് വിക്കറ്റിന് 337.  

 

 

  comment

  LATEST NEWS


  ഗണേഷ് കുമാറിനെതിരേ സിപിഎം നേതൃത്വത്തെ സമീപിച്ച് സഹോദരി; അച്ഛന്റെ സ്വത്തുക്കള്‍ തട്ടിയെടുത്തു; സരിത ബന്ധവും ചര്‍ച്ച; ആദ്യ ടേം മന്ത്രിസ്ഥാനം ഒഴിവാക്കി


  രാഷ്ട്രീയക്കാര്‍ പ്രതിയാകുമ്പോള്‍ ജനങ്ങളെ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുന്നത് അംഗീകരിക്കില്ല; മമതയ്ക്ക് ബംഗാള്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം


  പശുക്കള്‍ക്ക് കുളമ്പുരോഗം പടരുന്നു; കർഷകർ പാൽ കറന്ന് കളയുന്നു, സർക്കാർ ആശുപത്രി ഉണ്ടെങ്കിലും ഡോക്ടർമാരില്ല


  മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ സിപിഎം സെല്‍ഭരണം, ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വനിതയ്ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നില്ല


  ഇസ്രയേലിനെ ആക്രമിക്കാന്‍ അയച്ച ആറു മിസൈലുകളും സ്വന്തം രാജ്യത്ത് തന്നെ പതിച്ചു; ഇസ്രയേലിന്റെ തിരിച്ചടിയില്‍ വിറങ്ങലിച്ച് ലെബനന്‍


  ആലപ്പുഴയിൽ കനത്ത മഴയിലും കാറ്റിലും 29 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു, 653 വീടുകള്‍ക്ക് ഭാഗികനാശം


  ചീറിപ്പായുന്നു ടാങ്കർ ലോറികൾ :അപകടക്കെണിയൊരുക്കി ദേശീയപാത, ഒരു മാസത്തിനിടെ അപകടത്തിൽപ്പെട്ടത് മൂന്ന് ടാങ്കർ ലോറികൾ


  പാലസ്തീന് ഐക്യദാര്‍ഢ്യവുമായി ഖത്തര്‍; ധനസഹായം പ്രഖ്യാപിച്ചതിന് പിന്നാലെ ഗാസ റെഡ്ക്രസന്റ് ഓഫീസ് ഇസ്രയേല്‍ ഷെല്‍ ആക്രമണത്തില്‍ തകര്‍ത്തു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.