login
ഗാലറികളില്‍ മുഴങ്ങിക്കേട്ട സച്ചിന്‍... സച്ചിന്‍... വിളികള്‍ വീണ്ടും; ഭാരതരത്നത്തെ അപമാനിക്കുന്നത് ഹിന്ദുസ്ഥാന്‍ സഹിക്കില്ല; പിന്തുണയുമായി മുംബൈ

. ഇന്ത്യയുടെ വിഷയങ്ങളില്‍ ബാഹ്യശക്തികള്‍ക്ക് കാഴ്ചക്കാരാകാം, പങ്കാളികാനാകാനാകില്ലെന്നും രാജ്യം ഒരുമിച്ചു നില്‍ക്കണമെന്നും സച്ചിന്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് രാജ്യവിരുദ്ധശക്തികളുടെ സംഘടിത ആക്രമണം സച്ചിന്‍ നേരിട്ടു. ഇതോടെയാണ് മുംബൈ നഗരത്തില്‍ സച്ചിന്‍ അനുകൂലികള്‍ പ്രകടനം നടത്തിയത്.

മുംബൈ: ഗാലറികളില്‍ മുഴങ്ങിക്കേട്ട സച്ചിന്‍... സച്ചിന്‍... വിളികള്‍ വീണ്ടും മുംബൈ നഗരത്തില്‍ ഉയര്‍ത്തി ആരാധകര്‍. ഇടനിലക്കാര്‍ രാജ്യതലസ്ഥാനത്ത് നടത്തിയ അക്രമങ്ങളെ വെള്ളപൂശി ഇന്ത്യക്കെതിരെ പ്രചരണം അഴിച്ചുവിട്ട വിദേശ സെലിബ്രിറ്റികള്‍ക്കെതിരെ സച്ചിന്‍ രംഗത്തുവന്നിരുന്നു. ഇന്ത്യയുടെ വിഷയങ്ങളില്‍ ബാഹ്യശക്തികള്‍ക്ക് കാഴ്ചക്കാരാകാം, പങ്കാളികാനാകാനാകില്ലെന്നും രാജ്യം ഒരുമിച്ചു നില്‍ക്കണമെന്നും സച്ചിന്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് രാജ്യവിരുദ്ധശക്തികളുടെ സംഘടിത ആക്രമണം സച്ചിന്‍ നേരിട്ടു. ഇതോടെയാണ് മുംബൈ നഗരത്തില്‍ സച്ചിന്‍ അനുകൂലികള്‍ പ്രകടനം നടത്തിയത്.  

'ഞങ്ങള്‍ സച്ചിനെ പിന്തുണയ്ക്കുന്നു' എന്ന കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് ആരാധകര്‍ മുംബൈയിലെ സച്ചിന്റെ വസതിക്കു മുന്‍പിലേക്ക് പ്രകടനമായി എത്തി തടിച്ചുകൂടിയത്. 'ഭാരതരത്നത്തെ' അപമാനിക്കുന്നത് ഹിന്ദുസ്ഥാന്‍ സഹിക്കില്ല എന്നെഴുതിയ പ്ലാക്കാര്‍ഡുകളും അവര്‍ ഉയര്‍ത്തി. പോപ്പ് ഗായിക റിയാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യുന്‍ബെര്‍ഗ് എന്നിവര്‍ ഇടനിലക്കാരുടെ സമരത്തിന് പിന്തുണയുമായി എത്തിയപ്പോഴായിരുന്നു സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ നിലപാട് വ്യക്തമാക്കിയത്.

  കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സച്ചിന്റെ കട്ടൗട്ടില്‍ കരിഓയില്‍ ഒഴിച്ചു പ്രതിഷേധിച്ചിരുന്നു. ഇതിനുള്ള പ്രതിഷേധവും കൂടിയായിരുന്നു മുംബൈയില്‍ സച്ചിന്‍ ആരാധകരുടെ പ്രകടനം.  

 

 

 

  comment

  LATEST NEWS


  'പിസി ജോര്‍ജ് മുസ്ലീങ്ങളെ ഒറ്റപ്പെടുത്തുന്നു; പിണറായി നിയമനടപടി സ്വീകരിക്കണം'; പൂഞ്ഞാര്‍ എംഎല്‍എക്കെതിരെ ആനി രാജ മുതല്‍ ബിന്ദു അമ്മിണിവരെ രംഗത്ത്


  'അഭിമന്യുവിന്റെ കൊലയില്‍ ഇരയും വേട്ടക്കാരനും സിപിഎം; അന്വേഷണം പോലീസ് ശക്തമാക്കണം'; സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമമെന്ന് ആര്‍എസ്എസ്


  ഇസ്ലാമിക രാജ്യത്തിനായി ജനങ്ങളുടെ തലയറത്തു; പാല്‍മയില്‍ ഭീകരരുടെ കൊടും ക്രൂരത; ആക്രമത്തില്‍ ഭീതിപൂണ്ട് മൊസാംബിക്കില്‍ കൂട്ടപാലായനം


  'കൊറോണയുടെ അതിവ്യാപനം തടയാന്‍ മുന്‍നിരയില്‍ നിസ്വാര്‍ത്ഥം പ്രവര്‍ത്തിക്കുന്നു'; ആര്‍എസ്എസിന് സ്‌പെഷ്യല്‍ പോലീസ് പദവി നല്‍കി സര്‍ക്കാര്‍


  കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്‌സിജന്‍ വിതരണം ചെയ്യുന്നു


  'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്


  'ആദ്യം എംജി രാധാകൃഷ്ണന്‍ എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം


  11.44 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.