ചെന്നൈ: മുംബൈയില്‍ പതറി ജയിച്ചു. വിശാഖപട്ടണത്ത് തകര്‍ന്നടിഞ്ഞു. ചെന്നൈയില്‍ ഇനിയെന്താകും... ഇന്ത്യ-ഓസ്‌ട്രേലിയ അവസാന ഏകദിനത്തിന് എംഎ ചിദംബരം സ്റ്റേഡിയം വേദിയാകുമ്പോള്‍ അതിന് ഫൈനലിന്റെ മാറ്റ്. ആദ്യ മത്സരം ഇന്ത്യയും രണ്ടാമത്തേത് ഓസ്‌ട്രേലിയയും ജയിച്ചപ്പോള്‍ നാളത്തെ പോരാട്ടം പരമ്പര ജേതാക്കളെ നിശ്ചയിക്കും.
ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെയും കൂട്ടാളികളുടെയും പേസ് ആക്രമണത്തില്‍ വിരണ്ടുപോയ ഇന്ത്യയുടെ കേള്‍വികേട്ട ബാറ്റിങ് സിംഹങ്ങള്‍ ചെന്നൈയില്‍ അതിനു മറുപടി നല്കിയാല്‍ നാട്ടില്‍ വീണ്ടുമൊരു പരമ്പര നേട്ടം സ്വന്തമാകും. അല്ലെങ്കില്‍ ഇന്ത്യയില്‍ അപൂര്‍വമായ പരമ്പര നേട്ടവുമായി ഓസ്‌ട്രേലിയ മടങ്ങും. മത്സരഫലം ലോകകപ്പിനൊരുങ്ങുന്ന രണ്ട് ടീമുകള്‍ക്കും നിര്‍ണായകം.
ചെന്നൈയിലേത് പരമ്പരാഗതമായി വേഗം കുറഞ്ഞ പിച്ച്. ഏത് പിച്ചിലും വേഗവും സ്വിങ്ങും കണ്ടെത്താനുള്ള മിച്ചല്‍ സ്റ്റാര്‍ക്കിന്റെ മികവ് ഇവിടെയും ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് വെല്ലുവിളിയാകും. പിച്ചിലെ ഈര്‍പ്പവും കടല്‍ക്കാറ്റിന്റെ സാന്നിധ്യവുമെല്ലാം സ്റ്റാര്‍ക്കിന് തുണയാകും. മിച്ചല്‍ ജോണ്‍സണ്‍, ലസിത് മലിംഗ, വഖാര്‍ യൂനസ് എന്നീ പേസര്‍മാര്‍ മുന്‍പ് ഇവിടെ ഇന്ത്യയുടെ നടുവൊടിച്ചിരുന്നു. സ്വിങ് ചെയ്ത് ഉള്ളിലേക്ക് വരുന്ന പന്തുകള്‍ വിരാടിനെയും സൂര്യകുമാറിനെയും ഏറെ വലയ്ക്കുന്നു. രണ്ട് കളിയിലും പൂജ്യത്തിന് പുറത്തായ സൂര്യകുമാറിന് ഇവിടെയും വെല്ലുവിളി.
ഇന്ത്യന്‍ ടീമില്‍ മാറ്റത്തിന് സാധ്യതയില്ല. സ്പിന്നിനെ തുണയ്ക്കുന്നതിനാല്‍ മൂന്ന് സ്പിന്നര്‍മാരെ കളിപ്പിക്കും. രോഹിത് ശര്‍മ്മയും ശുഭ്മന്‍ ഗില്ലും ഓപ്പണ്‍ ചെയ്യുമ്പോള്‍ വിക്കറ്റ് കീപ്പറുടെ റോളിലുള്ള കെ.എല്‍. രാഹുല്‍ അഞ്ചാം നമ്പറിലെത്തും. വിരാട് കോഹ്‌ലി മൂന്നാമതും സൂര്യകുമാര്‍ യാദവ് നാലാമനുമാകും. ഏകദിനത്തില്‍ താളം കണ്ടെത്താനാകാത്ത സൂര്യകുമാറിനെ അഞ്ചിലേക്ക് മാറ്റി രാഹുലിനെ നാലാമതായി ബാറ്റ് ചെയ്യിപ്പിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ടീമുലുണ്ടാകും. കുല്‍ദീപ് യാദവിനു പകരം വാഷിങ്ടണ്‍ സുന്ദറിനെ പരിഗണിക്കുന്നു. ബാറ്റിങ് മികവ് സുന്ദറിന് തുണ. മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും പേസ് ആക്രമണം നയിക്കും.
ഡേവിഡ് വാര്‍ണറും ഗ്ലെന്‍ മാക്‌സ്‌വെല്ലും ശാരീരികക്ഷമത വീണ്ടെടുത്ത് ടീമില്‍ തിരിച്ചെത്തിയാല്‍ ഓസീസ് ടീമില്‍ വീണ്ടും മാറ്റം. ട്രാവിസ് ഹെഡ്ഡിനൊപ്പം വാര്‍ണര്‍ ഓപ്പണ്‍ ചെയ്യും. സ്റ്റീവ് സ്മിത്തിനു പിന്നാലെ കഴിഞ്ഞ കൡയില്‍ ഓപ്പണ്‍ ചെയ്ത മിച്ചല്‍ മാര്‍ഷ് നാലാമനായെത്തും. മാര്‍നസ് ലബുഷെയ്‌ന് ടീമിലിടമുണ്ടാകില്ല. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അലക്‌സ് കാരി, കാമറോണ്‍ ഗ്രീന്‍, മാക്‌സ്‌വെല്‍, മാര്‍ക്കസ് സ്റ്റോയ്‌നിസ് എന്നിവരുമുണ്ടാകും. മിച്ചല്‍ സ്റ്റാര്‍ക്ക് പേസ് വിഭാഗം നയിക്കും. സ്പിന്നറായി ആദം സാമ്പയും തുടരും. സ്പിന്നിന് അനുകൂലമായ വിക്കറ്റായതിനാല്‍ ആഷ്ടണ്‍ അഗറിനാണ് സാധ്യത. അങ്ങനെയെങ്കില്‍ കഴിഞ്ഞ കളിയില്‍ തിളങ്ങിയ പേസര്‍മാരായ സീന്‍ അബോട്ടും നഥാന്‍ എല്ലിസും പുറത്താകും. ഗ്രീനും മാര്‍ഷും സ്റ്റോയ്‌നിസുമെല്ലാം സ്റ്റാര്‍ക്കിനെ പിന്തുണയ്ക്കാന്‍ കെല്‍പ്പുള്ളവര്‍.
കഴിഞ്ഞ ദിവസങ്ങളില്‍ ചെന്നൈയില്‍ മഴ പെയ്‌തെങ്കിലും നാളെ കാലാവസ്ഥ തെളിഞ്ഞതാകുമെന്ന് സൂചന. പിച്ചില്‍ നിന്ന് പേസും സ്വിങ്ങും ലഭിക്കുമെങ്കിലും സ്പിന്നര്‍മാരാണ് സമീപകാലത്ത് ആധിപത്യം പുലര്‍ത്തിയത്.
നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു; അന്ത്യം കരള്‍ സംബന്ധ അസുഖത്തിന് ചികിത്സയില്‍ കഴിയവേ
പിണറായിയുടെ പ്രസംഗം കേള്‍ക്കാന്‍ രണ്ടര ലക്ഷം അമേരിക്കക്കാര്‍ എത്തും; തള്ള് കേട്ട് കണ്ണുതള്ളി പ്രവാസികള്‍
മുഖ്യമന്ത്രി പിണറായിയും സംഘവും അടുത്തയാഴ്ച അമേരിക്കയിലേക്ക്; അതുവഴി ക്യൂബയിലേക്ക്; കേന്ദ്രം അനുമതി നല്‍കി
സാങ്കേതിക തകരാര്‍: കര്‍ണാടകയില്‍ പരിശീലന വിമാനം വയലില്‍ ഇടിച്ചിറക്കി, ആളപായമില്ല, പൈലറ്റിനും ട്രെയിനി പൈലറ്റിനും നിസാരപരിക്ക്
സുരേശന്റെയും സുമലതയുടെയും 'ഹൃദയ ഹാരിയായ പ്രണയകഥ'
മൂലമറ്റത്ത് പുഴയില്‍ രണ്ട് പേര്‍ മുങ്ങി മരിച്ചു; കുളിച്ചുകൊണ്ട് നിൽക്കവേ അപ്രതീക്ഷിതമായി വെള്ളം കുത്തിയൊലിച്ച് എത്തി, അപകടം ത്രിവേണി സംഗമ സ്ഥലത്ത്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന് ജയം
ടി20: ഇംഗ്ലണ്ടിനെതിരെ നാല് റണ്‍സ് ജയം ;ഇന്ത്യ വനിതാ ടീം ഫൈനലില്‍
കാര്യവട്ടത്ത് ആളില്ല; കായികമന്ത്രി അബ്ദുള്‍റഹ്മാന്റെ പട്ടിണി കിടക്കുന്നവന് കളി കാണേണ്ടെന്ന നിലപാട് പാളി; പൊള്ളുന്ന ടിക്കറ്റിന് കാശുള്ളോരും വന്നില്ല
കാര്യവട്ടത്തെ കളി തോല്പിച്ച മന്ത്രി മാപ്പു പറയേണ്ടി വരുമോ? ഹൈദരാബാദിലെ നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയം വീണ്ടും മന്ത്രി അബ്ദുറഹ്മാന് ചോദ്യചിഹ്നമാവുന്നു
"മഴയിലും തകര്‍പ്പന്‍ ജയം": കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പാക് നിരയെ തുരത്തി ഇന്ത്യന്‍ പെണ് പട
അവന് ജീവിതകാലത്തേക്ക് ഗ്രൗണ്ടില്‍ കാലുകുത്തരുത്; ക്രിക്കറ്റില്‍ നിന്നും വിലക്കണം; ചഹലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പൊട്ടിത്തെറിച്ച് രവി ശാസ്ത്രി