×
login
വിന്‍ഡീസ് ത്രില്ലര്‍; വെസ്റ്റിന്‍ഡീസിന് ആദ്യ ജയം; ബംഗ്ലാദേശ് ‍പുറത്ത്

ഡ്വെയ്ന്‍ ബ്രോവോയും ആന്ദ്രെ റസ്സലും എറിഞ്ഞ അവസാന രണ്ട് ഓവറുകളാണ് വിന്‍ഡീസിനെ വിജയത്തിലേക്ക് നയിച്ചത്. പത്തൊമ്പതാം ഓവറിലെ അവസാന പന്തില്‍ ബ്രാവോ ലിറ്റണ്‍ ദാസിനെ പുറത്താക്കി. തുടക്കം തകര്‍ന്ന ബംഗ്ലാദേശിനെ ലിറ്റണ്‍ ദാസാണ് വിജയത്തിന് അരികിലെത്തിച്ചത്. 43 പന്തില്‍ നാല് ഫോറുകളുടെ പിന്‍ബലത്തില്‍ ലിറ്റണ്‍ 44 റണ്‍സ് എടുത്തു. അവസാന ഓവറില്‍ ബംഗ്ലാദേശിന് ജയിക്കാന്‍ പതിമൂന്ന് റണ്‍സ് വേണ്ടിയിരുന്നു. എന്നാല്‍ റസ്സല്‍ അവസാന ഓവറില്‍ എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് വിന്‍ഡീസിന് വിജയം സമ്മാനിച്ചു.

ഷാര്‍ജ: അവസാന പന്തുവരെ ആവേശം പതഞ്ഞുപൊങ്ങിയ മത്സരത്തില്‍ വിന്‍ഡീസിന് വിജയം. ടി 20 ലോകകപ്പ് ഗ്രൂപ്പ് ഒന്നില്‍ വിന്‍ഡീസ് മൂന്ന് റണ്‍സിന് ബംഗ്ലാദേശിനെ വീഴ്ത്തി. അവസാന പന്തില്‍ ബംഗ്ലാദേശിന് ജയിക്കാന്‍ നാലു റണ്‍സ് മതിയായിരുന്നു. വിന്‍ഡീസ് പേസര്‍ ആന്ദ്രെ റസ്സല്‍ എറിഞ്ഞ അവസാന പന്ത് നേരിട്ട ബംഗ്ലാദേശ് ക്യാപ്റ്റന്‍ മഹ്മമുള്ളയ്ക്ക് ഒരു റണ്‍സുപോലും നേടാനായില്ല. 143 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 139 റണ്‍സിലെത്തി നിന്നു. നിലവിലെ ചാമ്പ്യന്മാരായ വിന്‍ഡീസിന്റെ ആദ്യ വിജയമാണിത്. ബംഗ്ലാദേശിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയും. ഇതോടെ  സെമി കാണാതെ പുറത്താകുന്ന ആദ്യ ടീമായി ബംഗ്ലാ കടുവകള്‍.  സ്‌കോര്‍: വിന്‍ഡീസ് 20 ഓവറില്‍ ഏഴിന് 142. ബംഗ്ലാദേശ് 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 139 റണ്‍സ്.  

ഡ്വെയ്ന്‍ ബ്രോവോയും ആന്ദ്രെ റസ്സലും എറിഞ്ഞ അവസാന രണ്ട്  ഓവറുകളാണ് വിന്‍ഡീസിനെ വിജയത്തിലേക്ക് നയിച്ചത്. പത്തൊമ്പതാം ഓവറിലെ അവസാന പന്തില്‍ ബ്രാവോ  ലിറ്റണ്‍ ദാസിനെ പുറത്താക്കി. തുടക്കം തകര്‍ന്ന ബംഗ്ലാദേശിനെ ലിറ്റണ്‍ ദാസാണ് വിജയത്തിന് അരികിലെത്തിച്ചത്. 43 പന്തില്‍ നാല് ഫോറുകളുടെ പിന്‍ബലത്തില്‍ ലിറ്റണ്‍ 44 റണ്‍സ് എടുത്തു. അവസാന ഓവറില്‍ ബംഗ്ലാദേശിന് ജയിക്കാന്‍ പതിമൂന്ന് റണ്‍സ് വേണ്ടിയിരുന്നു. എന്നാല്‍ റസ്സല്‍ അവസാന ഓവറില്‍ എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് വിന്‍ഡീസിന് വിജയം സമ്മാനിച്ചു. .  

143 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന്റെ തുടക്കം മോശമായി.  90 റണ്‍സിന് നാലു വിക്കറ്റുകള്‍ നഷ്ടമായി. തുടര്‍ന്ന് ലിറ്റണ്‍ ദാസും ക്യാപ്റ്റന്‍ മഹ്മദുള്ളയും രക്ഷാപ്രവര്‍ത്തനം നടത്തിയാണ് ടീമിനെ വിജയത്തിന് തൊട്ടടുത്തുവരെ എത്തിച്ചത്. അഞ്ചാം വിക്കറ്റില്‍ ഇവര്‍ 40 റണ്‍സ് എടുത്തു. മെഹ്മദുള്ള 24 പന്തില്‍ 31 റണ്‍സുമായി  


പുറത്താകാതെ നിന്നു. രണ്ട് ഫോറും ഒരു സിക്‌സറും അടിച്ചു. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നീക്കോളസ് പൂരന്‍ , റോസ്റ്റണ്‍ ചേസ്  എന്നിവരുടെ മികവിലാണ് 142 റണ്‍സ് എടുത്തത്. അടിച്ചുതകര്‍ത്ത നിക്കോളസ് പൂരന്‍ 22 പന്തില്‍ ഒരു ഫോറും നാലു സിക്‌സറും സഹിതം 40 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു. റോസ്റ്റണ്‍ ചേസ് 46പന്തില്‍ 39 റണ്‍സ് എടുത്തു. നിക്കോളസ് പൂരനാണ് കളിയിലെ കേമന്‍.

ജേസണ്‍ ഹോള്‍ഡര്‍ അഞ്ചു പന്തില്‍ 15 റണ്‍സുമായി കീഴടങ്ങാതെ നിന്നു. രണ്ട് പന്ത് സിക്‌സര്‍ പൊക്കി.  ബംഗ്ലാദേശിനായി മെഹ്ദി ഹസന്‍, മുസ്താഫിസുര്‍ റഹ്മാന്‍ ഷോറിഫുര്‍ ഇസ്ലാം എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ടോ്‌സ് നേടിയ ബംഗ്ലാദേശ് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.  

സ്‌കോര്‍: വിന്‍ഡീസ് 20 ഓവറില്‍ ഏഴു വിക്കറ്റിന് 142 ( റോസ്റ്റണ്‍ ചേസ് 39, നിക്കോളസ് പൂരന്‍ (40), ജേസണ്‍ ഹോള്‍ഡര്‍ 14 നോട്ടൗട്ട്). ബംഗ്ലാദേശ് 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 139.  ( ലിറ്റന്‍ ദാസ് 44, മെഹ്മദുള്ള 31 നോട്ടൗട്ട്)  

    comment

    LATEST NEWS


    പിണറായിക്കു വേണ്ടിയുള്ള പണപ്പിരിവിനെ ന്യായീകരിച്ച് എ.കെ.ബാലന്‍; ഇവിടുന്ന് പണം എടുക്കാനും പറ്റില്ല, സ്‌പോണ്‍സര്‍ഷിപ്പും പറ്റില്ല എന്നത് എന്ത് ന്യായം


    ഓച്ചിറ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ തീപിടിത്തം, ഫയലുകളും കമ്പ്യൂട്ടറും കത്തി നശിച്ചു; അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് റിപ്പോര്‍ട്ട്


    മുഖ്യമന്ത്രി പങ്കെടുക്കുന്ന ലോക കേരള സമ്മേളനത്തിന് ഭാരിച്ച ചെലവുണ്ട്; പരിപാടിക്ക് ശേഷം പണത്തിന്റെ വരവ് ചെലവുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും


    നദികളിലെ ആഴംകൂട്ടല്‍ പദ്ധതി കടലാസില്‍ ഒതുങ്ങി


    മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പേവിഷ പ്രതിരോധ മരുന്നില്ല


    മോദി ഭരണത്തിലെ സാമ്പത്തിക വിപ്ലവം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.