×
login
ഐസിസി മുന്‍ അമ്പയര്‍ റൂഡി കോര്‍ട്സണ്‍ കാറപകടത്തില്‍ മരിച്ചു; അന്ത്യം ഗോള്‍ഫ് കളി കഴിഞ്ഞ് മടങ്ങവേ

1981ലാണ് റൂഡി ആദ്യമായി അമ്പയറിങ് കരിയര്‍ ആരംഭിക്കുന്നത്. 1992ല്‍ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് മത്സരത്തിലൂടെ അന്താരാഷ്ട്ര അമ്പയറിങ്ങില്‍ അരങ്ങേറ്റം കുറിച്ചു. 331 രാജ്യാന്തര മത്സരങ്ങളിലും റൂഡി അമ്പയറിങ് ചെയ്തിരുന്നു.

ജോഹാന്നാസ്ബര്‍ഗ്: ഐസിസി മുന്‍ അമ്പയര്‍ റൂഡി കോര്‍ട്സണ്‍ കാറപകടത്തില്‍ മരിച്ചു. ദക്ഷിണാഫ്രിക്കയിലെ റിവേഴ്സ്ഡേലില്‍ വെച്ചാണ് അപകടമുണ്ടായത്. 73 കാരനായ കോര്‍ട്സണ്‍ 108 ടെസ്റ്റുകളിലും 209 ഏകദിനങ്ങളിലും 14 ട്വന്റി 20 മത്സരങ്ങളിലും അമ്പയറായിട്ടുണ്ട്. കോര്‍ട്സന്റെ മകനായ റൂഡി കോര്‍ട്സണ്‍ ജൂനിയറാണ് അച്ഛന്റെ വിയോഗം ലോകത്തിനെ അറിയിച്ചത്.  

'അദ്ദേഹം ഒരു സുഹൃത്തിനൊപ്പം ഗോള്‍ഫ് കളിക്കാനായി കേപ്ടൗണിലേക്ക് പോയതായിരുന്നു. തിങ്കളാഴ്ച മടങ്ങിവരുമെന്നാണ് ആദ്യം അറിയിച്ചത്. പിന്നീട് ഒരു ദിവസം കൂടി തങ്ങാന്‍ തീരുമാനിച്ചു. വീട്ടിലേക്ക് മടങ്ങിവരുന്ന വഴിയ്ക്കാണ് അപകടമുണ്ടായത്'- കോര്‍ട്സണ്‍ ജൂനിയര്‍ ദക്ഷിണാഫ്രിക്കയിലെ അല്‍ഗോവ എഫ്.എം ന്യൂസിനോട് പറഞ്ഞു.


1981ലാണ് റൂഡി ആദ്യമായി അമ്പയറിങ് കരിയര്‍ ആരംഭിക്കുന്നത്. 1992ല്‍ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് മത്സരത്തിലൂടെ അന്താരാഷ്ട്ര അമ്പയറിങ്ങില്‍ അരങ്ങേറ്റം കുറിച്ചു. 331 രാജ്യാന്തര മത്സരങ്ങളിലും റൂഡി അമ്പയറിങ് ചെയ്തിരുന്നു.

 

    comment

    LATEST NEWS


    ചരിത്രനിമിഷം....ദ്രൗപദി മുര്‍മുവില്‍ നിന്നും നിറചിരിയോടെ ദേശീയപുരസ്കാരം ഏറ്റുവാങ്ങി നഞ്ചിയമ്മ; ആദരപൂര്‍വ്വം ഏഴുന്നേറ്റ് സദസ്സ്.....


    കര്‍ശന നടപടിയെടുക്കാതത് പിണറായിയുടെ തന്ത്രം; ശ്രമിക്കുന്നത് പിഎഫ്‌ഐ അണികളെ സിപിഎമ്മിലെത്തിക്കാനെന്ന് കെ. സുരേന്ദ്രന്‍


    ജനഗണമന, വന്ദേമാതരം, കാശ്മീരില്ലാത്ത ഭൂപടം........ദേശീയ മാനബിന്ദുക്കളെ അവഹേളിക്കുന്ന തരൂര്‍


    ഗവര്‍ണറുടെ വാദം പൊളിച്ച തോമസ് ഐസക്കിനെ ചുരുട്ടിക്കെട്ടി സാമ്പത്തികവിദഗ്ധന്‍ ജോസ് സെബാസ്റ്റ്യന്‍; 'ഐസക്ക് സ്ഥിതിവിവരക്കണക്കുകള്‍ വളച്ചൊടിക്കുന്നു '


    പിഎഫ്‌ഐ ജൂതന്മാരെയും ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ; ആസൂത്രണം ചെയ്തത് അന്‍സാര്‍-ഉല്‍-ഖിലാഫാ കേരള ബന്ധം


    അധ്വാനിക്കാതെ അധികാരം ആസ്വദിക്കാമെന്ന മോഹം അപകടകരം; രാഹുല്‍ ഫ്യൂഡല്‍ പ്രഭുവിനെപ്പോലെയാണെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.