മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ താരമായിരുന്നു മലയാളി ഫാസ്റ്റ് ബൗളര്‍ അബി കുരുവിള, ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡിന്റെ (ബിസിസിഐ) ജനറല്‍ മാനേജരായി നിയമിതനായി.ദേശീയ സെലക്ഷന് കമ്മിറ്റി അംഗമായി നിയമിതനായി ആഴ്ചകള്‍ക്കകമാണ് പുതിയ നിയമനം.
ഏതാനും മാസം മുമ്പ് ധീരജ് മല്‍ഹോത്ര രാജിവച്ചതിനെ തുടര്‍ന്ന് ബിസിസിഐ ജനറല്‍ മാനേജര്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. 53 കാരനായ അബി 10 ടെസ്റ്റുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. ബുധനാഴ്ച ചേര്‍ന്ന ബിസിസിഐ ഉന്നതതല യോഗമാണ് അബിയുടെ നിയമനത്തിന് അംഗീകാരം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: