×
login
ഐപിഎല്‍ 2023: ഗുജറാത്ത്‍ ടൈറ്റന്‍സിന് വിജയ തുടക്കം

ചെന്നൈ സൂപ്പര്‍ കിങ്സ്: 20 ഓവറില്‍ ഏഴിന് 178, ഗുജറാത്ത് ടൈറ്റന്‍സ് 19.2 ഓവറില്‍ അഞ്ചിന് 182 എന്നതാണ് സ്‌കോര്‍. ചെന്നൈ ഉയര്‍ത്തിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്തിനായി ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. 36 പന്തുകളില്‍ നിന്ന് ആറ് ഫോറിന്റെയും മൂന്ന് സിക്സിന്റെയും സഹായത്തോടെ 63 റണ്‍സാണ് താരം അടിച്ചെടുത്തത്.

അഹമ്മദാബാദ്: 2023 ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ വിജയത്തുടക്കത്തോടെ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ്. ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള ഉദ്ഘാടന മത്സരത്തിലാണ് ടൈറ്റന്‍സിന്റെ ഈ പ്രകടനം. സിഎസ്‌കെയെ അഞ്ചുവിക്കറ്റിനാണ് തോല്‍പ്പിച്ചത്. ചെന്നൈ ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം 19.2 ഓവറില്‍ നാല് പന്തുകള്‍ ബാക്കിനില്‍ക്കേ ഗുജറാത്ത് മറികടന്നു.

ചെന്നൈ സൂപ്പര്‍ കിങ്സ്: 20 ഓവറില്‍ ഏഴിന് 178, ഗുജറാത്ത് ടൈറ്റന്‍സ് 19.2 ഓവറില്‍ അഞ്ചിന് 182 എന്നതാണ് സ്‌കോര്‍. ചെന്നൈ ഉയര്‍ത്തിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്തിനായി ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. 36 പന്തുകളില്‍ നിന്ന് ആറ് ഫോറിന്റെയും മൂന്ന് സിക്സിന്റെയും സഹായത്തോടെ 63 റണ്‍സാണ് താരം അടിച്ചെടുത്തത്. 27 റണ്‍സെടുത്ത വിജയ് ശങ്കര്‍ അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്തു. ഓപ്പണര്‍ സാഹ 25 റണ്‍സുമായി താരമായി. അവസാന ഓവറുകളില്‍ രാഹുല്‍ തെവാത്തിയയും റാഷിദ് ഖാനും ചേര്‍ന്ന് ഗുജറാത്തിനെ വിജയത്തിലെത്തിച്ചു.


ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിങ്സ് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് അടിച്ചുകൂട്ടി. 50 പന്തില്‍ നിന്ന് 4 ഫോറും ഒന്‍പത് സിക്സ്റുമടക്കം 92 റണ്‍സടിച്ചുകൂട്ടിയ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ചെന്നൈക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

മോയീന്‍ അലി 23 റണ്‍സും അമ്പാട്ടി റായ്ഡു 12ഉം ശിവം ദുബെ 19ഉം റണ്‍സെടുത്തു. നായകന്‍ എം.എസ്. ധോണി 7 പന്തില്‍ നിന്ന് പുറത്താകാതെ 14 റണ്‍സുമായും മിച്ചല്‍ സാന്റ്നര്‍ ഒരു റണ്ണുമായും പുറത്താകാതെ നിന്നു. ഗുജറാത്തിനായി മുഹമ്മദ് ഷമിയും റാഷിദ് ഖാനും അല്‍സാരി ജോസഫും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. നിറം മങ്ങിയ ബോളിങ്ങാണ് സിഎസ്‌കെയെ തോല്‍പ്പിച്ചത്.

  comment

  LATEST NEWS


  വാഹനം കടത്തിവിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ബംഗളുരുവിൽ ടോള്‍ ഗേറ്റ് ജീവനക്കാരനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി


  നടന്‍ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന്; ബിനു അടിമാലിയുടെ ആരോഗ്യനിലയില്‍ പുരോഗതി


  വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലഹരി നല്‍കി പീഡിപ്പിച്ചു; പെൺകുട്ടിയെ കണ്ടെത്തിയത് താമരശേരി ചുരത്തിന്‍റെ ഒൻപതാം വളവിൽ നിന്നും, പ്രതി പിടിയില്‍


  ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരേ പോക്‌സോ കേസ് ഉണ്ടാകില്ല; ലൈംഗികാതിക്രമം നടത്തിയെന്ന ആദ്യ മൊഴി തിരുത്തി പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരം


  അരിക്കൊമ്പന്‍ ഇനി മുണ്ടന്‍തുറെ കടുവ സങ്കേതത്തില്‍ വിഹരിക്കും; ചികിത്സ നല്‍കി ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തി കൊമ്പനെ തുറന്നുവിട്ടു


  സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടുന്നു; പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി; പ്രഖ്യാപനം ഈ മാസം പതിനൊന്നിന്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.